‘ഭൂമിക്കു മേൽ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികൾക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യൻ ഭൂമിയുടെതാണ്. മനുഷ്യൻ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവൻ ചെയ്യുന്നതെന്തോ അത് അവൻ അവനോട് തന്നെയാണ് ചെയ്യുന്നത്.’
– സിയാറ്റിൻ മൂപ്പൻ
ജൈവവൈവിധ്യം ജീവന്റെ നിലനിൽപ്പിന് ആവശ്യമെന്ന ചർച്ചകൾ ഇക്കാലത്ത് മുറുകുമ്പോൾ നാം അപരിഷ്‌കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവൻ എഴുതിയ ഈ മഹത്തായ വരികൾക്കിന്നും പ്രസക്തി ഏറി വരികയാണ്. ജൈവ വൈവിധ്യമാണ് നിലനിൽപ്പിന്റെ ആധാരം എന്ന പൊതുബോധം നമ്മൾ ഓരോരുത്തരിലും ആഴത്തിൽ ഉണ്ടാവേണ്ടതാണ്. നിർഭാഗ്യവശാൽ അങ്ങനെയുണ്ടാകുന്നില്ല എന്നതാണ് സത്യം. ജീവന്റെ അതിബൃഹത്തായ ഒരു സിംഫണിയാണ് ജൈവ വൈവിധ്യമാർന്ന പ്രകൃതിയൊരുക്കുന്നത്. ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവൻ എന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ജൈവ വൈവിധ്യം എന്നാൽ കേവലം നമുക്കു ചുറ്റുമുള്ള ജൈവപ്രകൃതി മാത്രമല്ല, കണ്ണുകൊണ്ട് കാണുന്നതും എന്നാൽ നഗ്‌നനേത്രങ്ങൾ കൊണ്ടു കാണാൻ സാധിക്കാത്തതുമായ സൂക്ഷ്മ ജീവികളും സസ്യങ്ങളും അടങ്ങിയ പ്രകൃതിയാണ്. അതിന്റെ സംരക്ഷണം എന്നത് നാം അടങ്ങുന്ന സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാൽ ഇതെല്ലാം കൂടിച്ചേർന്ന ഒരു വിശാല മണ്ഡലത്തെയാണ് ജൈവ വൈവിധ്യം എന്നത് കൊണ്ട് ഓർമപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിർബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകൾ ചിലർക്കു മാത്രം അവകാശപ്പെട്ട താണെന്ന വാദവും ലോകത്ത് മുറുകിയപ്പോൾ മുതലാളിത്ത ലാഭക്കണക്കിൽ പ്രകൃതി വിഭവങ്ങൾ ആവശ്യത്തിലധികം എഴുതിച്ചേർത്തപ്പോൾ ചൂഷണം വർദ്ധിക്കുകയാണുണ്ടായത്.
സ്വന്തം കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കിൽ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകൾക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സർവ്വ ജീവനെയും തീഗോളത്തിലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തിച്ചേരാനുള്ള വഴി തുറക്കലാണ് ജൈവ വൈവിധ്യ വിചാരത്തെ ഉണർത്തുക വഴിയുണ്ടാകുന്നത്.
മനുഷ്യന്റെ ആർത്തിയോടെയുള്ള ഇടപെടൽ മൂലം ഭൂമിക്കേറ്റ മുറിവിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.
ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവർത്തനം നാം തുടർന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതൽ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം, ആഗോള ഇരുളൽ എന്നീ ദുരന്തങ്ങൾക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങൾ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയർക്കാൻ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, ണണഎന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേർ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് എന്ന മഹാമാരി അപ്രതീക്ഷിതമായി ലോകത്തിനുമുകളിൽ തീർത്ത കറുത്ത കാലത്തിന്റെ ആകുലത നമ്മെ ചുറ്റിപ്പിച്ചു ഓരോരുത്തരേയായി കൊന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതൽ 8.9 വരെ വർധിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങൾ പറയുന്നത്. ഇപ്പോൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് 383 ജജങ (ജമൃെേ ജലൃ ങശഹഹശീി) ആണ്. വ്യവസായ യുഗത്തിന് മുൻപ് ഇത് 280 ുുാ ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ുുാ ആയി വർദ്ധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങൾ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി കാര്യങ്ങൾ കൂടി ജൈവ വൈവിധ്യമാർന്ന ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു.
1963ൽ റെയ്ച്ചൽ കാഴ്സൻ ‘നമ്മുടെ ചുറ്റുപാടിന്റെ മലിനീകരണം’ എന്ന വിഷയത്തിൽ നടത്തിയ പ്രശസ്തമായ പ്രസംഗവും അതിനോടനുബന്ധിച്ചു അന്നത്തെ നോർവീജിയൻ പ്രധാനമന്ത്രി ഗ്രൊഹാർലെം ബ്രൺഡ്‌ലന്റിയുടെ നേതൃത്വത്തിലുള്ള വേൾഡ് കമീഷൻ ഓൺ എൻവയോൺമെന്റ് ആൻഡ് ഡവലപ്‌മെന്റ് കമ്മറ്റി യു എന്നിന് മുന്നിൽ ലോകത്തിനായി സമർപ്പിച്ച ‘നമ്മുടെ പൊതു ഭാവി’ എന്ന റിപ്പോർട്ടും നമുക്ക് മുന്നിൽ തുറന്നു വെച്ച സത്യങ്ങളുടെ പ്രസക്തിയും ജൈവ വൈവിധ്യത്തിന്റെ നിലനിൽപ്പ് ജീവന്റെ നിലനില്ക്കൽ എന്ന സത്യത്തെ തന്നെയാണ് വിളിച്ചോതുന്നത്. എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ളത് ഈ ഭൂമിയിൽ ഉണ്ട് എന്നാൽ ഒരാളുടെ പോലും ആർത്തിക്കുള്ളത് ഇല്ല എന്ന ഗാന്ധിവചനവും ഇതിനോട് ചേർത്ത് വായിക്കാം. ഇതെല്ലാം അർത്ഥമാക്കുന്നത് വൈവിധ്യം തന്നെയാണ് ജീവന്റെ നിലനിൽപ്പിന് ആധാരം എന്നാണ്.
ഫൈസൽ ബാവ