The Real HERO

Date:

spot_img


പുതിയ കാലത്തിൽ ഏറെ സുപരിചിതമായ ഒരു പേരാണ് ആമസോൺ. ഉപ്പുതൊട്ടു കർപ്പൂരംവരെ കൈവിരൽത്തുമ്പിൽ എത്തിച്ചുതരാൻ കഴിയുന്ന സാധ്യതയാണ് ആമസോണിന്റെ ജനപ്രീതിക്ക് കാരണം. ഈ ജനപ്രീതിക്ക് പിന്നിലെ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ് കഴിഞ്ഞ 27 വർഷം ആമസോണിന്റെ സിഇഒ ആയി പ്രവർത്തിച്ച ജെഫ് ബെസോസ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ് അദ്ദേഹം സിഇഒ പദവിയിൽ നിന്ന് വിരമിച്ചത്.

വിജയപ്രദമായി പിന്നിട്ട ഈ വർഷങ്ങളുടെ അനുഭവസമ്പത്തിൽ നിന്നുകൊണ്ട്  കരിയറിൽ വിജയിയാകാൻ ഒരാൾക്ക് എങ്ങനെ കഴിയുന്നു, എന്തുകൊണ്ട് സാധിക്കുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ജെഫ് ജീവിതം കൊണ്ട് മറുപടി നല്കുന്നത് ഇപ്രകാരമാണ്.

വെല്ലുവിളികൾ ഏറ്റെടുക്കുക

”ജീവിതത്തിലെ വിജയം വെല്ലുവിളികൾ ഏറ്റെടുക്കുന്നതിലാണ്. എൺപതു വയസിലെത്തിനില്ക്കുമ്പോൾ ചെയ്യാൻ കഴിയാതെ പോയ കാര്യങ്ങളെക്കുറിച്ചുള്ള മനസ്താപം ഉള്ളിലുണ്ടാകാത്തവിധം ജീവിക്കുക.  ആ പ്രായത്തിൽ വൻകാര്യങ്ങൾ ചെയ്യാൻ കഴിയണമെന്നില്ല. പരാജയപ്പെടുമെന്ന് ഭയന്നോ ശരിയാവില്ലെന്ന്  ധരിച്ചോ വെല്ലുവിളികളിൽ നിന്ന് ഒഴിഞ്ഞുമാറാതിരിക്കുക. എന്റെ പാഷന് പിന്നാലെ ഞാൻ നടന്നത് ഒട്ടും സുരക്ഷിതമായ വഴിയിലൂടെയായിരുന്നില്ല.  പക്ഷേ ഞാൻ എന്റെ തിരഞ്ഞെടുപ്പിൽ അഭിമാനിച്ചിരുന്നു.”  അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ. ബിസിനസ് കാര്യങ്ങളിൽ മാത്രമല്ല വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ധൈര്യമുണ്ടാവേണ്ടതെന്നും അദ്ദേഹം വിശദീകരിക്കുന്നു. സ്നേഹബന്ധങ്ങളുടെ കാര്യത്തിലും അതുണ്ടാവേണ്ടിയിരിക്കുന്നു. ഒരു വ്യക്തിയോട് സ്നേഹം തോന്നുന്നു. എന്നാൽ അതൊരിക്കലും തുറന്നുപറയുന്നില്ല. അമ്പതുവർഷം കഴിയുമ്പോഴും ആ സ്നേഹം ബാക്കിനില്ക്കുന്നുണ്ട്. എങ്കിൽ എന്തുകൊണ്ടാണ് അത് ഇപ്പോഴും പറയാതിരിക്കുന്നത്? അങ്ങനെയുള്ള സ്നേഹം കൊണ്ട് ആർക്കാണ് പ്രയോജനം?


നല്ല മികച്ച തീരുമാനങ്ങൾ വേഗത്തിലെടുക്കുക


2015ൽ ആമസോൺ ഷെയർ ഹോൾഡേഴ്സിന് എഴുതിയ ഒരു കത്തിൽ  അദ്ദേഹം എഴുതിയതാണ് ഇക്കാര്യം. നല്ല മികച്ച തീരുമാനങ്ങൾ വേഗത്തിലെടുക്കുക. നല്ല തീരുമാനങ്ങൾ പെട്ടെന്ന് എടുക്കുന്നത് ജീവിതവിജയത്തിലെ പ്രധാനപ്പെട്ട കാര്യമായി അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പെട്ടെന്ന് തീരുമാനം എടുക്കുന്നില്ലെങ്കിൽ വ്യക്തികളും കമ്പനികളും അതേക്കുറിച്ച് ചർച്ച ചെയ്യാൻ കൂടുതൽ സമയമെടുക്കും.  അവ പലപ്പോഴും ഗുണപ്രദമായിരിക്കണമെന്നുമില്ല. ഹൃദയം കൊണ്ടും ആത്മബലം കൊണ്ടും അന്തർജ്ഞാനം കൊണ്ടുമാണ് താൻ തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.


സ്വന്തം വിളി തിരിച്ചറിയുക

സ്വന്തം പാഷൻ തിരിച്ചറിയാനായിരുന്നു  ബെസോസ് തന്റെ ചെറുപ്പക്കാരായ സഹപ്രവർത്തകരോട് എപ്പോഴും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നത്. എല്ലാവർക്കും ഓരോ പാഷൻ ഉള്ളതായി അദ്ദേഹം വിശ്വസിച്ചിരുന്നു. ‘നിങ്ങളൊരിക്കലും നിങ്ങളുടെ പാഷനെ തിരഞ്ഞെടുക്കരുത്. മറിച്ച് നിങ്ങളുടെ പാഷൻ നിങ്ങളെ തിരഞ്ഞെടുക്കുക,’ അദ്ദേഹം പറയാറുണ്ടായിരുന്ന വാക്കുകളാണ് ഇത്. ഓരോ വ്യക്തികളും അവരവരുടേതായ പാഷൻ കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ്.
ജീവിതത്തിൽ ചിലരെങ്കിലും പരാജയപ്പെട്ടുപോകുന്നത് സ്വന്തം പാഷൻ തിരിച്ചറിയാത്തതുകൊണ്ടല്ലേ എന്ന് സ്വയം ആലോചിച്ചുനോക്കുക.


വ്യത്യസ്തത നഷ്പ്പെടുത്താതിരിക്കുക

ഒറിജിനാലിറ്റി കാത്തുസൂക്ഷിക്കുക. ഷെയർ ഹോൾഡേഴ്സിനുള്ള അവസാനകത്തിൽ ജെഫ് ബെസോസ് ഓർമ്മിപ്പിക്കുന്നത് ഇക്കാര്യമാണ്. ഏത് അവസ്ഥയിലും സ്വന്തം തനിമ കാത്തുസൂക്ഷിക്കുക. പക്ഷേ നാം പലപ്പോഴും അനുകരണങ്ങളിൽ കുടുങ്ങിപ്പോകാറുണ്ട്. അത് ഒരിക്കലും നമ്മെ വിജയത്തിലെത്തിക്കാറില്ല എന്ന് മറന്നുപോകരുത്.
സ്വയം വിലയുള്ളവരായിരിക്കുക. എന്നാൽ അത് എളുപ്പമുള്ളതാണെന്ന് ഒരിക്കലും വിചാരിക്കുകയുമരുത്,
ജെഫ് ഓർമ്മിപ്പിക്കുന്നു.

More like this
Related

തോൽക്കാൻ തയ്യാറാവുക

എന്തൊരു വർത്തമാനമാണ് ഇത്? ജയിക്കാൻ ശ്രമിക്കുക എന്ന് എല്ലാവരും പറയുമ്പോൾ തോൽക്കാൻ...

അവസരങ്ങളെ തേടിപ്പിടിക്കുക

കേട്ടുപരിചയിച്ച ഒരു കഥ ഓർമ വരുന്നു. ഒരിക്കൽ ഒരു ഗുരുവും ശിഷ്യനും...

വിജയമാണ് ലക്ഷ്യമെങ്കിൽ…

വിജയം ഒരു യാത്രയാണ്. അതൊരിക്കലും  അവസാനമല്ല.  തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. വിജയിക്കാൻ വേണ്ടിയുള്ള...

‘പരാജയപ്പെട്ടവൻ’

'പരാജയപ്പെട്ടവനാണ് ഞാൻ.പരാജയത്തിൽ നിന്ന് തുടങ്ങിയതാണ് ഞാൻ.'  ഫഹദ് ഫാസിൽ എന്ന പുതിയകാലത്തെ...
error: Content is protected !!