ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

Date:

spot_img


പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ. പൗരുഷത്വത്തെ നിർവചിക്കുന്നതിൽ ഈ ഹോർമോൺ പ്രധാന പങ്കുവഹിക്കുന്നുണ്ട്.  എന്നാൽ പ്രായം ചെല്ലുന്തോറും ടെസ്റ്റോസ്റ്റെറോൺ ശരീരത്തിൽ കുറഞ്ഞുവരാറുണ്ട്.  പക്ഷേ പ്രകടമായ ലക്ഷണങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ ഇതേക്കുറിച്ച് പലരും അറിയാറില്ല. വിട്ടുമാറാത്ത ക്ഷീണം, തളർച്ച, വിഷാദം, സെക്സിലുളള താല്പര്യമില്ലായ്മ എന്നിവ ദാമ്പത്യത്തിൽ പ്രശ്നം സൃഷ്ടിക്കുമ്പോൾ മാത്രമാണ് ചിലരെങ്കിലും  മെഡിക്കൽ സഹായം തേടുന്നത്.

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾ ഇപ്രകാരമാണ്

അസ്ഥി തേയ്മാനം

കൂടുതലായും സ്ത്രീകളിലാണ്  അസ്ഥി തേയ്മാനം കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരെയും ഈ രോഗം ബാധിക്കാറുണ്ട്. ഇതിൽ പ്രധാനകാരണം ടെസ്റ്റോസ്റ്റെറോൺ കുറയുന്നതാണ്.

ഉദ്ധാരണക്കുറവ്

ലൈംഗികതാല്പര്യം കുറയുന്നതും പൂർണ്ണമായും താല്പര്യമില്ലാതാകുന്നതും പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ്. ടെസ്റ്റോസ്റ്റെറോൺ കുറയുന്നതുവഴി ഉദ്ധാരണം നഷ്ടപ്പെടുന്നതു കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

ശ്രദ്ധയില്ലായ്മ

മൂഡ് വ്യത്യാസം, ഏകാഗ്രതക്കുറവ്, ശ്രദ്ധയില്ലായ്മ. വിളർച്ച, വിഷാദം, ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം ഒരു കാരണം ഈ ഹോർമോൺന്റെ കുറവാകാം.

വന്ധ്യത

ബീജം ഉല്പാദിപ്പിക്കുന്നതിൽ പുരുഷന്മാരെ സഹായിക്കുന്ന ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ. ഹോർമോൺ ലെവൽ കുറയുമ്പോൾ അത് പുരുഷബീജത്തെ ഉല്പാദനത്തെയും പ്രതികൂലമായി ബാധിക്കും. തന്മൂലം വന്ധ്യതയുണ്ടാകാനുള്ള സാധ്യതയുണ്ട്.

 കാരണങ്ങൾ

ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, പിറ്റിയൂട്ടറി ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾ, വൃഷണത്തിനേറ്റ പരിക്ക്, ട്യൂമർ തുടങ്ങിയവ കൊണ്ട് ഈ ഹോർമോണിന് കുറവ് സംഭവിക്കാം.

ചികിത്സ തേടേണ്ടത്

ഉദ്ധാരണ വൈകല്യങ്ങൾ, ലൈംഗിക താല്പര്യമില്ലായ്മ,  ബീജക്കുറവ് തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. രക്തപരിശോധനയിലൂടെ  ടെസ്റ്റോസ്റ്റെറോൺ  ലെവൽ കൃത്യമായറിയാം.  ഹോർമോൺ ലെവൽ കുറവ് അനുദിന ജീവിതത്തിൽ പ്രശ്നം ഉണ്ടാക്കുമ്പോൾ മാത്രമേ ചികിത്സ തേടേണ്ടതുള്ളൂ.

(അവലംബം: ഇന്റർനെറ്റ്)

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!