കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

Date:

spot_img

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്., പി.ജി. എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷനുളള പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം തന്നെ സർവകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷനില്‍ 2021 – 22 വര്‍ഷത്തെ എം.എഡ്. കോഴ്‌സിന് അഡ്മിഷന്‍ നേടുന്നതിനുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ആരംഭിച്ചിട്ടുണ്ട്.

കേരളസര്‍വകലാശാല ജൂൺ മാസത്തിൽ സംഘടിപ്പിക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ നടത്തുന്നത്. കോഴ്സ് പൂർത്തീകരിച്ച്, ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31 ആണ്, നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

വിവിധപോഗ്രാമുകൾ

I.M.Sc.പ്രോഗ്രാമുകൾ

Applied Psychology,Actuarial Science,Applied Statistics, Aqualitic Biology & Fisheries,Biochemistry,Biodiversity Conservation,Biotechnology,Chemistry,Computational Biology,Computer Science,Environmental Science,Genetics & Plant breeding,Geology,Zoology,Mathematics,Physics,Statistics,Data Science

II.M.A. പ്രോഗ്രാമുകൾ

Archeology,Arabic,Economics,English,German,History,Hindi,Islamic History,Lingustics,Malayalam,Music,Philosophy,Political Science,Public Administration,Russian,Sanskrit,Sociology,Tamil,West Asian Studies,Politics,IR &Diplomacy

III.മറ്റുബിരുദാനന്തരബിരുദപ്രോഗ്രാമുകൾ

MCom,MSW,MEd.,MCJ,M.LISc.,LLM

വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും, സർവകലാശാല വെബ്‌സൈറ്റു സന്ദർശിക്കുക

https://admissions.keralauniversity.ac.in/

✍️. ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...
error: Content is protected !!