വിദ്യാഭ്യാസം: ‘നേർവഴിയുടെ ഫംഗസുകൾ’

Date:

spot_img

ചില മനുഷ്യർ ഇളംകാറ്റുപോലെയാണെന്ന് പറയാറുണ്ട്, ചിലർ ഒഴുകുന്ന ജലം പോലെയും. കാറ്റ് പലപ്പോഴും കാണാമറയത്തിരിക്കുന്ന ഏതോ കാട്ടുപൂവിന്റെ സുഗന്ധം പേറി വരുന്നു. ജലം അതിന്റെ ഒഴുക്കിൽ അഴുക്ക് തൂത്തുവാരി, തെളിനീര് ശേഷിപ്പിച്ച് എങ്ങോട്ടോ മറയുന്നു. അല്ലേ, ചില മനുഷ്യരും അങ്ങനെയല്ലേ?

പ്രകൃതിയെ നോക്കി പഠിക്കണം. അടുത്തിടെ ആആഇ ചലം െപുറത്തുവിട്ട ഒരു വാർത്ത കാണാൻ ഇടയായി. പലപ്പോഴും പറഞ്ഞു കെട്ടിട്ടുള്ളതിങ്ങനെയാണ്, കാട് എന്നത് ഒരു മിഥ്യയാണ്. അടുത്ത് ചെല്ലുമ്പോൾ കാണുന്നത് അകലങ്ങളിൽ നിൽക്കുന്ന കുറെ മരങ്ങളെയാണെന്ന്. പക്ഷെ ഇപ്പോൾ ശാസ്ത്രം പറയുന്നു, അത് ശരിയല്ല. മരങ്ങൾ അല്പം അകന്നു നിന്നാലും അവയുടെ വേരുകൾ തമ്മിൽ പരസ്പരമുള്ള ധാരണ മനുഷ്യനെ അതിശയിപ്പിക്കുന്നതാണ്. വേരുകൾ തമ്മിൽ തമ്മിൽ കെട്ടുപിണഞ്ഞുകിടക്കുന്ന കാര്യമല്ല പറഞ്ഞുവരുന്നത്. മറിച്ച്, വേരുകൾക്കുള്ളിലും പുറത്തുമുള്ള  ഫംഗസുകളുടെ ശൃംഖലയെക്കുറിച്ചാണ് (ജന്തുക്കളിൽ നിന്നും സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരുതരം സൂക്ഷ്മ ജീവിയാണ് ഫംഗസ്). ഫംഗസിന്റെ ‘നെറ്റ്‌വർക്കി’നെ ‘ണീീറ ണശറല ണലയ’ എന്നാണ് വിളിക്കുക. അതുവഴി ചെടികളും മരങ്ങളും പങ്കുവയ്പ്പ് നടത്തുന്നുണ്ട് എന്നാണ് ഇപ്പോൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നത്. അമ്മമരം അതിന്റെ തൈകളിലേയ്ക്കും പ്രായമേറി നശിക്കാറായ മരം തന്റെ അടുത്ത് നിൽക്കുന്ന മരങ്ങളിലേക്കും ഇങ്ങനെ പോഷകങ്ങൾ പകർന്നു കൊടുക്കുന്നു. അത് മാത്രമല്ല, ഒരു മരത്തിൽ എന്തെങ്കിലും കീടത്തിന്റെ ആക്രമണമുണ്ടായാൽ അത് അപ്പോൾതന്നെ അടുത്തുള്ള വൃക്ഷങ്ങളെ ഇതേ ഫംഗസുകൾ വഴി അറിയിക്കുകയും അവർ അതുവഴി പ്രതിരോധത്തിന് തയ്യാറാകുകയും ചെയ്യുന്നു!.. എന്താണല്ലേ.. മനുഷ്യരാശി ഇത്രയും വളർന്നു എന്ന് നാം അഹങ്കരിക്കുമ്പോഴും ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേ ചെറു ചെടികൾ വരെ ആരും അറിയാതെ ഇതൊക്കെ ചെയ്യുന്നുണ്ടായിരുന്നു പോലും! ആലങ്കാരികമായി പറഞ്ഞാൽ, ഇതൊന്നും ആരെയും ബോധിപ്പിക്കാൻ വേണ്ടിയല്ലാത്തതുകൊണ്ടുതന്നെയാകാം ആരും ഇതുവരെയും ഇതൊക്കെ അറിയാതെ പോയത്.

ഒരു ലോട്ടറി വിറ്റ കഥ

‘വാക്കല്ലേ മാറ്റാൻ പറ്റൂ സാറേ!’ എന്ന് കേട്ടു തഴമ്പിച്ച ജനത്തിനിടയിൽ നിന്നും വേറിട്ടൊരു വാർത്ത കേട്ടു, കഴിഞ്ഞ ദിവസം. ലോട്ടറി ഏജന്റായ ഒരു സ്ത്രീയുടെ വാർത്ത. സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയം! ആലുവയിൽ ലോട്ടറി വിൽക്കുന്ന സ്മിജ കെ. മോഹൻ. തലേന്ന് ഒരാൾ പറഞ്ഞു വച്ച ടിക്കറ്റിനു ഒന്നാം സമ്മാനമായ 6 കോടി രൂപ ലഭിച്ചതറിഞ്ഞ ആ സ്ത്രീ തന്റെ ഭർത്താവുമൊത്ത് ടിക്കറ്റ് പറഞ്ഞുവച്ച പി. കെ. ചന്ദ്രനെ കണ്ട് ടിക്കറ്റ് കൈമാറി, തനിക്ക് അവകാശപ്പെട്ട 200 രൂപയുമായി മടങ്ങിയ വാർത്ത. അസുഖമുള്ള തന്റെ 2 മക്കളെക്കുറിച്ചുള്ള ആവലാതി ആ മനസ്സിൽ ദുഷ്ചിന്തകൾ പാകിയിട്ടുണ്ടാകില്ലേ? ഒരു നിമിഷം അത് സ്വന്തമാക്കാൻ ആ സ്ത്രീയുടെ മനസ്സ് അവളോട് മന്ത്രിച്ചിട്ടുണ്ടാകില്ലേ? പക്ഷെ പിറ്റേന്ന് പത്രത്തിൽ, ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന ആ സ്ത്രീയുടെ ചിത്രം ഒരു നോക്കു കണ്ടാൽ അതിനുള്ള ഉത്തരം കിട്ടും. ഒരുപാട് മനുഷ്യഹൃദയങ്ങളെ ഇതിനോടകം അവൾ ആ നിഷ്‌കളങ്കമായ ചിരികൊണ്ട് കീഴടക്കിക്കഴിഞ്ഞു. അവളോടൊപ്പം, സമ്മാനം ലഭിച്ചയാളുടെ ചിത്രവുമുണ്ടായിരുന്നു പിറ്റേന്ന് പത്രത്തിൽ. പക്ഷെ ബഹുഭൂരിപക്ഷം മലയാളികളും അവളുടെ മുഖത്തേയ്ക്ക് മാത്രം നോക്കാനിടയായ സാഹചര്യത്തേക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.

വിലയുള്ള ഒരു വാക്കിനു മുന്നിൽ നിഷ്പ്രഭമാകുന്ന 6 കോടി രൂപ! അപ്പോൾ ഒരു വാക്കിന്റെ വിലയെന്താണ്, 6 കോടി? അല്ല,’അതുക്കും മേലേ’. അതിന് വിലയിടാനാവില്ല.

സോഷ്യൽ മീഡിയ

വാർത്തകളൊക്കെ പത്രങ്ങളിൽ വരുന്നതിനു മുന്നേ, പലതും അപ്പപ്പോൾത്തന്നെ ലൈവായി നമ്മുടെ കയ്യിൽ എത്തിക്കുന്ന ‘ന്യൂ ജൻ’ സംവിധാനങ്ങൾ ആർക്കാണ് ഇന്ന് പരിചയമില്ലാത്തത്? ‘സോഷ്യൽ മീഡിയകൾ’എന്ന ഓമനപ്പേരിട്ട് വിളിക്കപ്പെടുന്ന ംവമെേ മുു, എമരലയീീസ, കിേെമഴൃമാ മുതലായ മാധ്യമങ്ങൾ നമുക്ക് മുന്നിൽ വച്ചുനീട്ടുന്നത് ഒരുപാട് അവസരങ്ങളും സാധ്യതകളുമാണ്. അവ സൂക്ഷിച്ച് ഉപയോഗിക്കുന്നിടത്താണ് വിജയം.
മറ്റൊരു സംഭവവും ഈ അടുത്ത ദിവസം നമ്മൾ കണ്ടതാണ്.  ഓഫീസിന് മുന്നിൽ തന്റെ ഊഴം കാത്ത് നിന്ന ഒരു യുവാവ് തല കറങ്ങി മുകളിലെ നിലയിൽ നിന്ന് താഴോട്ട് വീണതായിരുന്നു. അത്ഭുതകരമാം വിധം കാൽപാദത്തിൽ പിടിച്ചു വീഴാതെ കാത്ത നീല വസ്ത്രം ധരിച്ച ഏതോ ഒരു വ്യക്തി. അത് പങ്കുവച്ചുകൊണ്ട് ഒരാൾ കുറിച്ചതിങ്ങനെയാണ്, ‘ദൈവം നീല ഷർട്ടിട്ട് അടുത്ത് വന്നു നിന്നപ്പോൾ.’

രണ്ടിലും നാം കണ്ടത് മനുഷ്യത്വം നഷ്ടപ്പെടാത്ത രണ്ടുവ്യക്തികളെയാണ്. സമൂഹത്തിൽ ഇനിയും നന്മയുടെ,  മൂല്യങ്ങളുടെ ഉറവകൾ വറ്റിത്തീർന്നിട്ടില്ല.

റോൾ മോഡൽസ്

അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ ഒരിക്കൽ ഇന്ത്യ സന്ദർശിച്ച വേളയിൽ പറഞ്ഞ ഒരു വാചകം അന്ന് വളരെ ചർച്ചയായിരുന്നു. ഇന്നും വളരെ അർത്ഥവത്തായ ഒന്നായി അത് നിലനിൽക്കുന്നു. വേറൊന്നുമല്ല, ‘കുഞ്ഞുങ്ങൾക്ക് കണ്ട് പഠിക്കാൻ റോൾ മോഡൽസ് ഇല്ല.’  കാണിച്ച് കൊടുക്കാൻ മാതൃകകൾ ഇല്ലാത്ത ദുരവസ്ഥ. ഓരോ പുതുവർഷത്തിലും നന്നാവണം എന്ന ചിന്തയോടെ ഉണർന്ന് ഒന്നോ രണ്ടോ ദിവസം കഴിയുമ്പോഴേയ്ക്കും പഴയ പടിയാകുന്ന നമുക്ക് മുന്നിൽ ഇതാ ചില മാതൃകകൾ… കണ്ടു പഠിക്കാൻ, കണ്ണ് തുറക്കാൻ…

വിദ്യാധനം സർവ്വ ധനാൽ…

സർവ്വ ധനത്തേക്കാൾ പ്രധാനമാണ് വിദ്യാഭ്യാസം എന്നല്ലേ മഹാന്മാർ പറഞ്ഞിട്ടുള്ളത്. അത് സത്യമാകുന്നത് വിദ്യ അതിന്റ ആത്മാവ് ചോർന്നുപോകാതെ നേടിയെടുക്കുമ്പോഴാണ്. അതായത്, വിദ്യാഭ്യാസം കൊണ്ട് നമ്മൾ എന്താണോ നേടേണ്ടത് അത് നേടിയെടുക്കുമ്പോൾ മാത്രമാണ്. പരിപൂർണ മനുഷ്യനാകുക – അതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ചുരുക്കം. ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന് കുറെ നല്ല നിർവചനങ്ങൾ കാണാനാകും.

ഗാന്ധിജിയുടെ കാഴ്ചപ്പാട്

മഹാത്മാഗാന്ധിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ വലുതാണ്. സ്വഭാവ രൂപവത്കരണവും കൈത്തൊഴിൽ പരിശീലനവുമായിരിക്കണം വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. അക്ഷരജ്ഞാനമാണ് വിദ്യാഭ്യാസമെന്ന സാധാരണ നിർവചനത്തെ ഗാന്ധിജി എതിർത്തു. ശാന്തവും പ്രകൃതിക്കിണങ്ങിയതും മനസ്സാക്ഷിക്കനുസൃതവുമായ ജീവിതം നയിക്കാൻ വ്യക്തിയെ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

നിർഭാഗ്യവശാൽ, വർഷമിത്രകഴിഞ്ഞിട്ടും ഇന്ത്യൻ വിദ്യാഭ്യാസരംഗം ഗാന്ധിജി സ്വപ്‌നംകണ്ട തലത്തിലേക്കെത്തിച്ചേർന്നിട്ടില്ല. കേരളം എന്ന കൊച്ചു സംസ്ഥാനം മാത്രമല്ല നാം കാണേണ്ടത്. ഇന്നും അക്ഷരാഭ്യാസം പൂർത്തിയാക്കിയിറങ്ങുന്ന എത്ര ഭാരതീയർക്ക്  മനഃസാക്ഷിയുടെ സ്വരം ശ്രവിക്കാൻ കഴിയുന്നുണ്ട്? തൊഴിലോ ലഭിക്കുന്നില്ല, മനുഷ്യനെയും പ്രകൃതിയെയും കൂടെപ്പിറപ്പായി കാണാൻ പോലും കഴിയുന്നുണ്ടോ?

സ്വാമി വിവേകാനന്ദനും വിദ്യാഭ്യാസവും

സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തിൽ, വിദ്യാഭ്യാസം എന്നത് മനുഷ്യനിൽ സ്വതവേ ഉള്ള പരിപൂർണതയുടെ ആവിഷ്‌കാരമാണ്. ഒരു മനുഷ്യൻ യഥാർത്ഥത്തിൽ വിദ്യ അഭ്യസിക്കുന്നത് തന്നിൽതന്നെയുള്ള അറിവിന്റെ ഖനി കണ്ടെത്തുമ്പോഴാണ് എന്നതാണ് അദ്ദേഹത്തിന്റെ വാദം. വിദ്യാർത്ഥികൾക്ക് അവരിൽ അന്തർലീനമായ ശക്തിയെയും വിജ്ഞാനത്തെയും ആവിഷ്‌കരിക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ വിദ്യാഭ്യാസപ്രക്രിയ. വ്യക്തിത്വ വികസനത്തിനും മനുഷ്യ നിർമിതിക്കും ഉതകുന്ന വിദ്യാഭ്യാസത്തെയാണ് അദ്ദേഹം പിന്തുണച്ചത്.

ഇനിയെന്ത്?

അങ്ങനെ നോക്കുമ്പോൾ ഇന്ന് നമ്മൾ പിന്തുടരുന്ന വിദ്യാഭ്യാസ-കച്ചവട സംസ്
കാരം നമ്മെയൊക്കെ ഒരു പ്രത്യേക തരം മനുഷ്യരാക്കി മാറ്റും എന്നതിന് സംശയമില്ല. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ‘മനുഷ്യൻ’ എന്ന ആദിമ ‘നാമംമാത്രം’ പേറുന്ന പുതിയൊരു ജീവിവർഗത്തിലേയ്ക്കുള്ള പ്രയാണമല്ലേ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. ഇവിടെയാണ് മേൽപ്പറഞ്ഞ ചില ഉദാഹരണങ്ങൾക്ക് പ്രസക്തിയേറുന്നത്, ചില റോൾ മോഡൽസ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഏറുന്നത്.

ചെടികളിൽ പോലും ഒരമ്മ കുഞ്ഞിന് പോഷകങ്ങൾ പകർന്നുകൊടുക്കുന്നുണ്ടെങ്കിൽ, വാർദ്ധക്യത്തിലെത്തിയ മരം അടുത്തുള്ള മറ്റ് മരങ്ങൾക്ക് തനിയ്ക്കുള്ളതെല്ലാം വീതിച്ചു കൊടുക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട്  ‘സർവത്തെയും അടക്കിവാഴാൻ കെൽപ്പുള്ളവൻ’ എന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യന് ഇത്രയും നിസ്സാര കാര്യങ്ങൾക്ക് കഴിയുന്നില്ല. അപ്പോൾ മനുഷ്യനേക്കാൾ ഉന്നതിയിൽ നിൽക്കുന്ന, സ്‌നേഹിക്കാൻ അറിയാവുന്ന ഫംഗസുകളല്ലേ ശ്രേഷ്ഠർ! കണ്ണുതുറക്കാം നമുക്കും നല്ലൊരു നാളേയ്ക്ക് വേണ്ടി.

സാനു തെറ്റയിൽ മേയ്ക്കാട്

More like this
Related

എക്സ് റേ കണ്ടുപിടിച്ച കഥ

1895 ൽ ആയിരുന്നു രോഗചികിത്സയിൽ നിർണ്ണായകസ്ഥാനം പിടിച്ച ഇന്നത്തെ എക്സ്റേയുടെ കണ്ടുപിടിത്തം....

ഒരു പെനിസിലിൻ കഥ

വർഷം 1928. മെഡിക്കൽ ഗവേഷണ കൗൺസിൽ പ്രസിദ്ധീകരണത്തിന് വേണ്ടി ഒരു പ്രബന്ധം...

വാട്ടർ സ്‌കീയിംങിന്റെ പിതാവ്

അതൊരു മഞ്ഞുകാലമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം  മഞ്ഞിലൂടെ സ്‌കീയിംങ് നടത്തുകയായിരുന്നു റാൽഫ് സാമുവൽസൺ. പെട്ടെന്നാണ്...
error: Content is protected !!