‘സപ്തസ്വരങ്ങളുണർന്നൂ..
രാഗലയങ്ങൾ വിടർന്നൂ’….
വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..
സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ ‘സീതാലക്ഷ്മി’ എന്ന പതിമൂന്നുകാരി പാടിത്തീർത്തത് പ്രൊഫഷണൽ സിങ്ങർ പുലർത്തേണ്ട എല്ലാ ഗുണഗണങ്ങളോടെയുമായിരുന്നു.
കേരളക്കരയാകെ അലയടിച്ച ഈ ഗാനപ്രപഞ്ചം അവസാനിക്കുമ്പോൾ സീതാലക്ഷ്മി എന്ന കുഞ്ഞുഗായിക ‘ടോപ് സിങ്ങർ’ സംഗീതമത്സരത്തിൽ വിജയകിരീടമുറപ്പിച്ചു.
മലയാളത്തിന്റെ സ്വന്തം എം. ജയചന്ദ്രനും എം. ജി. ശ്രീകുമാറും മധു ബാലകൃഷ്ണനും സിതാര കൃഷ്ണകുമാറും വിധികർത്താക്കളായി ഇരിപ്പുറപ്പിച്ച രണ്ടു വർഷത്തോളം നീണ്ട സംഗീതമത്സരത്തിൽ സീതാലക്ഷ്മി ടോപ് സിങ്ങറായി മാറിയപ്പോൾ മലയാളത്തിന് ഒരു പുതിയ പിന്നണി ഗായികയെ ലഭിക്കുകയായിരുന്നു.
അമ്പതുലക്ഷം രൂപയുടെ ഫ്‌ളാറ്റും നിരവധി സമ്മാനങ്ങളുമായി ഈ പതിമൂന്നുകാരിയുടെ ജീവിതം പത്താം ക്ലാസ്സിലെത്തി നിൽക്കുമ്പോൾ ഉയർച്ചകൾക്കും വിജയങ്ങൾക്കും കാരണമായത് അച്ഛൻ പ്രകാശ് പുതുനിലം,അമ്മ ബിന്ദു പ്രകാശ് എന്നിവരുടെ പരിധികളില്ലാത്ത പിന്തുണയാണ്.
ഇരട്ടക്കുട്ടികളുടെഅച്ഛനും, അമ്മയും
ചങ്ങനാശ്ശേരി കറുമ്പനാടം ഗ്രാമത്തിൽ പുതുനിലം വീട്ടിൽ പ്രകാശ്, ബിന്ദു ദമ്പതികൾക്ക് സംഗീതം ഉപാസനയാണ്. സിംഗപ്പൂരിൽ ടെലികോം ജീവനക്കാരനായ പ്രകാശിനും ഭാര്യ ബിന്ദുവിനും ആദ്യകൺമണിയായ ശ്രീലക്ഷ്മിക്കു ശേഷം ലഭിച്ച ഇരട്ടക്കുട്ടികളാണ് സീതാലക്ഷ്മിയും സേതു ലക്ഷ്മിയും…
വളരെ ചെറുപ്രായത്തിലേ രണ്ടാളും പാടിത്തുടങ്ങിയിരുന്നു. അങ്ങനെ സംഗീതത്തിന്റെ ആധികാരികമായ പഠനത്തിന്റെ വഴിയിലേയ്ക്ക് പ്രകാശ് കുഞ്ഞുങ്ങളെ വഴിനടത്തി. വാഴപ്പള്ളി മുരളീധര ഭക്തൻ,
തൃക്കൊടിത്താനം പത്മകുമാർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ സംഗീതമഭ്യസിച്ച സീതയും സേതുവും 11-ാം വയസ്സിൽ സംഗീതക്കച്ചേരി നടത്തി അരങ്ങേറ്റം കുറിച്ചു.
ഏഴുസ്വരങ്ങളുമായുള്ള യാത്രയിൽ ഏഴുവർഷത്തെ സംഗീതപഠനവുമായി തുടരുമ്പോഴായിരുന്നു കേരളമാകെ തരംഗമായി മാറിയ സംഗീത മത്സരവും സീതാലക്ഷ്മിയുടെ ആധികാരിക വിജയവും. ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും ഇന്നേറെ സന്തോഷത്തിലാണ്. സംഗീത പഠനത്തിൽ മുമ്പിലെന്നപോലെ സ്‌കൂൾ പരീക്ഷകളിലും സിലബസ് അനുസരിച്ചുളള മാർക്കിലും ഇവർ ഫുൾ
എ പ്ലസ് ജേതാക്കൾ തന്നെയാണ്.
പുതുനിലം വീടും
മൂന്ന് നക്ഷത്രങ്ങളും
മൂന്നു വയസ്സ് മുതലാരംഭിച്ച സംഗീത വഴിയിൽ സീതാലക്ഷ്മിയാണ് വിജയങ്ങളുടെ അമരക്കാരിയെങ്കിലും ശ്രീലക്ഷ്മിയും സേതുലക്ഷ്മിയുമാണ് കൊച്ചുസീതയുടെ മെന്ററായും ഉപദേശകരായും സദാജാഗരൂകരായി ഒപ്പമുളളത്. പെൺകുരുന്നുകളെ ഏതെങ്കിലുമൊക്കെ രൂപത്തിൽ അവഗണിക്കുകയും മാറ്റിനിർത്തുന്നവരുടെയും ഈ വർത്തമാനകാലത്തിൽ ഏറെ മാതൃകയും ഉദാഹരണങ്ങളുമാകുന്നുണ്ട് ഈ പാട്ടുകുടുംബത്തിലെ സ്വരനക്ഷത്രങ്ങൾ.
ഗ്രാമവും പള്ളിയും ഒപ്പം
നടത്തുമ്പോൾ
ചങ്ങനാശ്ശേരി ചെത്തിപ്പുഴ പള്ളിയുടെ കലാസാംസ്‌കാരിക വിഭാഗമാണ് ‘സർഗ്ഗക്ഷേത്ര’. ഫാ. അലക്‌സ് പാലക്കുളം നേതൃത്വം കൊടുക്കുന്ന സർഗ്ഗക്ഷേത്രയിലെ ആസ്ഥാനഗായികയായി അരങ്ങിനോടും സദസ്സിനോടും പേടിയില്ലാതെ വളർന്നതാണ് സീതാലക്ഷ്മി.
ചെറിയ പ്രായത്തിൽ പത്തോളം ആൽബങ്ങളും നിരവധി സ്റ്റേജ് പ്രോഗ്രാമുകളും ഈ ഗായികയുടെ കഴിവുതെളിയിക്കുന്നവയാണ്. കുറെയേറെ റിയാലിറ്റി സംഗീതമത്സരങ്ങളുടെ ഫൈനലിസ്റ്റും വിജയിയുമാണ് സീതാലക്ഷ്മി. ഇൻഡ്യൻ മലയാളി അസ്സോസിയേഷൻ ചെന്നൈയിൽ നടത്തിയ മെഗാമത്സരത്തിന്റെ ഫൈനലിലൂടെയാണ് സംഗീതലോകം ഈ ഗായികയെ ശ്രദ്ധിച്ചുതുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിനു ഫോളോവേഴ്‌സും ആരാധകരുമുള്ള സീതാലക്ഷ്മിക്ക് കൂടുതൽ പഠനത്തിന്റെ ഭാഗമായി ഗുരുസ്ഥാനീയ സംഗീതാദ്ധ്യാപിക ശ്രീക്കുട്ടി പ്രശാന്ത് കൂടെയുണ്ട്.
സീതായനത്തിലെ അനുഗ്രഹീതർ
ഒട്ടേറെ മലയാളം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ഗുരുതുല്യനായ സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് ‘കണ്ണിൽ… നിൻ മെയ്യിൽ’ എന്ന സ്വന്തം ഗാനം പെർഫെക്ഷനോടെ പാടിയ സീതാലക്ഷ്മിയെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനവും അനുഗ്രഹവും നൽകിയത് ഈ കുഞ്ഞുഗായികയുടെ സന്തോഷം ഇരട്ടിയാക്കുന്നു. മലയാള സിനിമാരംഗത്തെ പ്രഗത്ഭരായ ഒട്ടുമിക്കവരും സീതാലക്ഷ്മിയുടെ അസാമാന്യപ്രതിഭയെ അനുഗ്രഹങ്ങളോടെ അംഗീകരിച്ചവരാണ്. മലയാളത്തിന്റെ വാനമ്പാടി ചിത്ര വരെ സീതാലക്ഷമിയുടെ ആലാപനത്തിന് പ്രതിഭയുടെ തിളക്കമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ നൂറുകണക്കിനു കുഞ്ഞുഗായകരുൾപ്പെട്ട വലിയ മത്സരത്തിന്റെ വിധികർത്താക്കളായ എം.ജി. ശ്രീകുമാറും എം. ജയചന്ദ്രനും എണ്ണമറ്റ അഭിനന്ദനങ്ങൾകൊണ്ട് ഈ ഗായികയുടെ കഴിവുകളെ സംഗീതലോകത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്.

ഗ്രാമവും പള്ളിയും ഒപ്പം നടത്തുമ്പോൾ

ഭാവിയിലെ വാനമ്പാടി
ശ്രേഷ്ഠഭാഷയായ മലയാളത്തെ ഉച്ചാരണം കൊണ്ട് ജ്വലിപ്പിക്കുകയും രാഗസഞ്ചാരവഴികളെ ശ്രുതിശുദ്ധത കൊണ്ട് അനുഭവിപ്പിക്കുകയും ചെയ്യുന്ന സീതാലക്ഷ്മി തീർച്ചയായും മലയാളസിനിമയുടെ ഗാനശാഖയിൽ അത്ഭുതം സൃഷ്ടിക്കാൻ ശേഷിയുള്ള ഗായികയാണ്. മലയാളത്തിനു പുറമെ തമിഴും തെലുങ്കും മറ്റ് ഭാഷകളുമൊക്കെ ഈ ചെറുപ്രായത്തിലും സീതാലക്ഷ്മിക്ക് ഏറെ പ്രിയപ്പെട്ടതും വഴങ്ങുന്നതുമാണ്. കോവിഡ് മഹാമാരിയുടെ സാഹചര്യങ്ങളിൽ ഒട്ടേറെ ഗാനങ്ങളും സിനിമയുടെ അവസരങ്ങളും നീട്ടിവയ്‌ക്കേണ്ടി വന്നതിനാൽ ഏവരെയും പോലെ ഈ ഗായികയും അതിജീവനത്തിന്റെ നാൾവഴികളിൽ ഓൺലൈൻ ക്ലാസ്സു കളും പ്രോഗ്രാമുകളുമായി തുടരുന്നുണ്ട്.
സിംഗപ്പൂരിൽ ജോലിനോക്കുന്ന അച്ഛന്റെ ഉപദേശങ്ങളും സംഗീതപാഠങ്ങളും കരിയറിലുണ്ടാക്കിയ ക്രിയാത്മകമായ വളർച്ചയെക്കുറിച്ച് അഭിമാനത്തോടെയാണ് സീതാലക്ഷ്മി ഓർമ്മിക്കുന്നത്.
അമ്മയാകട്ടെ, സീതയുടെ നിഴലായി പഠ നവും സംഗീതപരിപാടികളും ഒക്കെ കൃത്യമായി പ്ലാൻ ചെയ്യുകയും അവളുടെ സപര്യയെ ആവുംപോലെ പ്രോൽസാഹിപ്പിച്ച് നമുക്കിടയിലേയ്ക്ക് സീതയെ ഒരുക്കിനിർത്തുന്നുമുണ്ട്.
പുതുനിലം വീട്ടിലെ സംഗീതത്തിന്റെ സന്തോഷശബ്ദം മലയാളക്കരയാകെ നിറയാൻ ഇനി അരനാഴിക നേരം മാത്രം. കോവിഡാനന്തരലോകത്തെ സിനിമകളുടെ ഗാനവരികളിലൂടെ സീതാലക്ഷ്മിയുടെ മധുരസ്വരം നമ്മുടെ കാതുകളിലേയ്ക്കും മനസ്സുകളിലേയ്ക്കും എത്തുകതന്നെചെയ്യും.

സിബി അമ്പലപുരം