സൗന്ദര്യത്തിന്റെ ടിപ്‌സ്

Date:

spot_img


സൗന്ദര്യം വ്യക്തിനിഷ്ഠമാണ്.  കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്ന് അതുകൊണ്ടാണ് പറയുന്നത്. എങ്കിലും സൗന്ദര്യം പോരാപോരാ എന്ന മട്ടാണ് പൊതുവെയുള്ളത്.സൗന്ദര്യം മാത്രം മതിയെന്ന് ആരും പറയുകയുമില്ല. ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നത് ഓരോ തരത്തിലുള്ള സൗന്ദര്യപ്രശ്നങ്ങളായിരിക്കും. ചിലർക്ക് താരൻ, വേറെ ചിലർക്ക് ചുണങ്ങ്.. ഇനിയും ചിലർക്ക് കണ്ണിന് താഴെയുള്ള കറുത്ത പാട്. ഇത്തരം  പ്രശ്നങ്ങൾ പരിഹരിക്കാൻ മാർഗ്ഗങ്ങളുമുണ്ട് പൊതുവായ ചില സൗന്ദര്യപ്രശ്നങ്ങളെയും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളെയും കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

നല്ലെണ്ണയിൽ നാരങ്ങ പിഴിഞ്ഞ് വെയിലത്ത്  ചൂടാക്കി ചുണങ്ങുള്ള ഭാഗത്ത് പുരട്ടുന്നതും തുളസിനീരീൽ രക്തചന്ദനം അരച്ചു ചേർത്തു പുരട്ടുന്നതും ചൂണങ്ങ് കുറയ്ക്കും.

ആവണക്കെണ്ണയിൽ  ചെമ്പരത്തിയില അരിഞ്ഞിട്ട് വെയിലത്ത് വച്ചു ചൂടാക്കി ആറിയതിന് ശേഷം പുരികങ്ങളിൽ രണ്ടുനേരം മസാജ് ചെയ്യുന്നത് പുരികരോമങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായകമാണ്.

ചുണ്ടിലെ കറുപ്പു നിറം പരിഹരിക്കാൻ ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുകയും എരിവും പുളിയുമുള്ള ആഹാരസാധനങ്ങൾ ഒഴിവാക്കുകയുമാണ്.

ധാരാളം വെള്ളം കുടിക്കുന്നതും മസാലചേർന്ന ഭക്ഷണം ഒഴിവാക്കുന്നതും അമിത വിയർപ്പിന് പരിഹാരമാണ്. ഇതിന് പുറമെ ചന്ദനാദി തൈലം പുരട്ടി കുളിക്കുന്നതും രാമച്ചമോ നാൽപ്പാമരപ്പട്ടയോ ഇട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കുകയും ചെയ്യുക.

ച്യവനപ്രാശം ഒരു സ്പൂൺവീതം കഴിച്ചാൽ മുടികൊഴിച്ചിലിന് ശമനമുണ്ടാകും.
ഏലാദിചൂർണ്ണം തൈരിൽ യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം മാറ്റാൻ സഹായിക്കും.കുങ്കുമാദി തൈലം മുഖത്ത് പുരട്ടി ആവി പിടിക്കുന്നതും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കും.

താടിയും മീശയും  സൗന്ദര്യത്തിന്റെ ലക്ഷണമായി കരുതുന്നവരാണെങ്കിൽ അതിന്റെ കുറവു പരിഹരിക്കാൻ ബാലാരിഷ്ടം മുപ്പതു മില്ലി ലിറ്റർ വീതം ദിവസം രണ്ടു നേരം കഴിച്ചാൽ രോമങ്ങളുടെ വളർച്ച വർദ്ധിക്കും. ഇലക്കറികൾ, ചെറിയ മത്സ്യങ്ങൾ, പാട നീക്കിയ പാൽ എന്നിവ കഴിക്കുന്നതും രോമവർദ്ധനവിന് ഗുണം ചെയ്യും.

More like this
Related

നന്നായി കുളിക്കാം

കുളിക്കാതെ കിടന്നുറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാൻ  കഴിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി...

ഗന്ധത്തിലും കാര്യമുണ്ട്

ചില വ്യക്തികളെ ഓർമ്മിക്കുമ്പോൾ തന്നെ മനസ്സിലേക്ക് കടന്നുവരുന്നത് ചില ഗന്ധങ്ങളാണ്.  ആ...

ചിലവില്ലാതെ സൌന്ദര്യസംരക്ഷണം

ഭാരിച്ച പണച്ചിലവോ, കഠിനാധ്വാനമോ ഇല്ലാതെ സൌന്ദര്യം നിലനിര്‍ത്തുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍...

ബ്യൂട്ടി ടിപ്സ്

പഴുത്ത പപ്പായ കുഴമ്പാക്കി മുഖത്ത് കട്ടിയില്‍ പുരട്ടിയ ശേഷം പതിനഞ്ചു മിനിറ്റ്...
error: Content is protected !!