പരീക്ഷയെ ധൈര്യമായി നേരിടാം

Date:

spot_img

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ  എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നതും പഠിക്കുന്നതും കുട്ടികളാണെങ്കിലും അവരുടെ വിജയത്തെയും പഠനത്തെയും ഓർത്ത് അവരെക്കാൾ ആശങ്കാകുലരാകുന്ന മാതാപിതാക്കളുമുണ്ട്. പൊതുവെ ഇതാണ് രീതിയെങ്കിലും  ഇത്തവണത്തെ പരീക്ഷകൾക്ക് അത്തരം പേടികളുടെ തൂക്കം കൂടിയിട്ടുണ്ട്, മുമ്പ് എന്നത്തെക്കാളും. കാരണം കൊറോണ മൂലം മുടങ്ങിപ്പോയ ക്ലാസുകളും ഓൺലൈൻ വഴിയുള്ള പഠനവും തന്നെ. ഇങ്ങനെ പലതരത്തിലുള്ള ആകുലതകൾക്കിടയിലേക്കാണ് ഇത്തവണത്തെ പരീക്ഷ വരുന്നത്.  ഈ ഒരു സാഹചര്യത്തിൽ പരീക്ഷയെ എങ്ങനെ നേരിടണം എന്ന് പൊതുവായി  മനസ്സിലാക്കേണ്ടതുണ്ട്.

പരീക്ഷയ്ക്കുവേണ്ടി മനസ്സിനെ ഒരുക്കുക എന്നതാണ് അതിൽ പ്രധാനം. ഒഴിഞ്ഞുമാറാതിരിക്കുക, അഭിമുഖീകരിക്കാനുള്ള ധൈര്യം കാണിക്കുക. തീർച്ചയായും നേരിടേണ്ട ഒന്നാണ് പരീക്ഷയെന്ന് മനസ്സിലാക്കുക. പേടിച്ച് പരീക്ഷയെഴുതുന്നതിനെക്കാൾ നല്ലതല്ലേ ധൈര്യത്തോടെ പരീക്ഷയെഴുതുന്നത്? പരീക്ഷയെക്കുറിച്ചുള്ള ആത്മവിശ്വാസം ഉള്ളിൽ നിറയ്ക്കുക. പോസിറ്റീവായ മനോഭാവം ഉള്ളിൽസൂക്ഷിക്കുക.

സമയം വേണ്ടതുപോലെ പ്രയോജനപ്പെടുത്താത്തവരാണ് അവസാന മണിക്കൂറിൽ വെള്ളം കുടിക്കുന്നത്. അതുകൊണ്ട് വരാനിരിക്കുന്ന പരീക്ഷയെ മുൻകൂട്ടി കണ്ട് പഠിക്കാനും വിശ്രമിക്കാനുമുള്ള സമയക്രമം പ്ലാൻ ചെയ്യുക. പരീക്ഷാവേളയിൽ എട്ടുമുതൽ 12 മണിക്കൂർ വരെ പഠിക്കാനായി നീക്കിവയ്ക്കണം എന്നാണ് വിദഗ്ദർ പറയുന്നത്. ഉറക്കത്തിനും സമയം കണ്ടെത്തണം. ഉറക്കമിളച്ചുള്ള പഠനം ശരിയായ രീതിയല്ല. എട്ടുമണിക്കൂറാണ് ഉറങ്ങേണ്ടതെങ്കിലും പരീക്ഷാകാലത്ത് ആറുമണിക്കൂർ ഉറങ്ങിയാലും മതിയെന്നാണ് അഭിപ്രായം. ഭക്ഷണം കഴിക്കുക,കുളിക്കുക, റിലാക്സ് ചെയ്യുക എന്നിവയ്ക്കായും സമയം ചെലവഴിക്കണം. വെള്ളത്തിൽ കാലിറക്കിവച്ച് ഉറക്കം വരാതെ പഠിക്കുന്ന രീതിയൊക്കെ തമാശ മട്ടിൽ സിനിമകളിൽ അവതരിപ്പിക്കാറുണ്ട്. പക്ഷേ ഉറങ്ങിത്തന്നെയാണ് പഠിക്കേണ്ടത് എന്ന
കാര്യത്തിൽ വിദഗ്ദർക്ക് രണ്ടഭിപ്രായമില്ല.

പഠിക്കാൻ ഏതാണ് അനുയോജ്യമായ സമയം എന്ന് പലരും ചോദിക്കാറുണ്ട്. ഓരോരുത്തരുടെയും രീതികൾ വ്യത്യസ്തമായതുകൊണ്ട് അക്കാര്യത്തിൽ വ്യക്തിപരമായ തീരുമാനം എടുക്കുന്നതായിരിക്കും നല്ലത്. ചിലർക്ക് അതിരാവിലെ എണീറ്റ് പഠിക്കുന്നതായിരിക്കും കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്നത്. വേറെ ചിലർക്ക് രാത്രികാലങ്ങളിലായിരിക്കും. അതുകൊണ്ട് അനുയോജ്യമായ സമയം എന്നത് വ്യക്തിപരമാണ്.

പ്രാർത്ഥിക്കുക, റിലാക്സേഷൻ രീതികൾ അനുവർത്തിക്കുക, പാട്ട് കേൾക്കുക തുടങ്ങിയവക്കായും സമയം കണ്ടെത്തണം. പക്ഷേ ഫോൺ, പഠനത്തിന് വേണ്ടിയല്ലാതെയുള്ള ലാപ്പ് ടോപ്പ് ഉപയോഗം എന്നിവയെല്ലാം ഒഴിവാക്കിയേ മതിയാവൂ.
24 മണിക്കൂറും പഠിക്കാം എന്ന് കരുതുന്നത് മൗഢ്യമാണ്. ഇടവേളകളിൽ കണ്ണാടിയിൽ നോക്കി സ്വയം പോസിറ്റീവായി സംസാരിക്കുക. ഞാൻ നന്നായി പഠിച്ചിട്ടുണ്ട്. എനിക്ക് നല്ല മാർക്ക് കിട്ടും, ഞാൻ പരീക്ഷയിൽ വിജയിക്കും ഇങ്ങനെയുള്ള പോസിറ്റീവായ കാര്യങ്ങൾ പറയുക. മുറിയടച്ചിരുന്നും ശ്രദ്ധ പാളിപ്പോകാതെ പഠിക്കുന്നതുമൊക്കെ നല്ലതാകുമ്പോഴും പരീക്ഷാകാലത്ത്  കുടുംബാംഗങ്ങളുമായുള്ള ബന്ധം വിച്ഛേദിക്കരുത്. മക്കളുടെ മൂഡും മാനസികവ്യാപാരവുമെല്ലാം മാതാപിതാക്കളുടെ നിരീക്ഷണത്തിലുമുണ്ടാവണം. പഠിക്കാനുള്ള അനുയോജ്യമായ അന്തരീക്ഷം മാതാപിതാക്കൾ മക്കൾക്ക് നല്കിയിരിക്കണം. ശ്രദ്ധ പാളിപ്പോകുന്ന വിധത്തിലുള്ള വഴക്കുകൾ,വാഗ്വാദങ്ങൾ, ടിവിയുടെ ഉപയോഗം എന്നിവയെല്ലാം മാതാപിതാക്കൾ ഒഴിവാക്കിയിരിക്കണം. പരീക്ഷയ്ക്കുവേണ്ടി പഠിക്കുന്ന അവസരത്തിൽ പോസിറ്റീവായ ചിന്തയും വിചാരങ്ങളുമുള്ളവരുടെ സമ്പർക്കം വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണം ചെയ്യും. അത് കൂട്ടുകാരായാലും വീട്ടുകാരായാലും. കുട്ടികൾക്ക് കൂടുതൽ സമ്മർദ്ദം ഉണ്ടാക്കത്തക്ക രീതിയിൽപെരുമാറാതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. കുറ്റപ്പെടുത്താതിരിക്കുക, ശാസിക്കാതിരിക്കുക, താരതമ്യം നടത്താതിരിക്കുക എന്നിവയെല്ലാം അതിൽ പ്രധാനപ്പെട്ടതാണ്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനോ പരാജയപ്പെട്ടതിനോ മക്കൾ ആത്മഹത്യ ചെയ്യുന്ന കാലമാണ് ഇതെന്നോർക്കണം. ഇത്തരമൊരു അവസ്ഥയിലേക്ക് മക്കളെ തള്ളിവിടുന്നതിൽ ചില മാതാപിതാക്കളുടെ വാക്കും പ്രവൃത്തിയും കാരണമാകുന്നുണ്ട് എന്നും പറയാതെ വയ്യ. അതുകൊണ്ട് മക്കൾ പഠിക്കുമ്പോൾ അവർക്ക് കട്ടയ്ക്ക് സപ്പോർട്ട് കൊടുക്കുക. നല്ല വാക്കുകളും പ്രോത്സാഹജനകമായ കാര്യങ്ങളും സംസാരിക്കുക.

പണ്ടുകാലങ്ങളിൽ പരീക്ഷയെന്നത് വിദ്യാർത്ഥിയുടെ മാത്രം കാര്യമായിരുന്നു. എന്നാൽ ഇന്നത് കുടുംബത്തിന്റെ മൊത്തം കാര്യമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. പരീക്ഷയെക്കുറിച്ച് പറയുന്നത് പൊതുവെ ഇങ്ങനെയാണല്ലോ ുൃലുമൃല ളീൃ വേല ംീൃേെ, ഉീ ്യീൗൃ യലേെ, ളീൃഴല േവേല ൃലേെ. അവനവരെക്കൊണ്ട് ആവും വിധത്തിൽ പരിശ്രമിക്കുക, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതുക. എന്നിട്ടും മാർക്കു കുറഞ്ഞു പോയോ അല്ലെങ്കിൽ പരാജയപ്പെട്ടോ സാരമില്ലെന്ന് വയ്ക്കണം. കാരണം ഇനിയും അവസരങ്ങൾ ബാക്കിയുണ്ട്. ജീവിച്ചിരുന്നാൽ തേടിവരാത്ത അവസരങ്ങളൊന്നുമില്ല,വിജയങ്ങളും. അതുകൊണ്ട് പരാജയപ്പെടുമല്ലോ എന്നോർത്ത് പരീക്ഷയെ പേടിക്കുകയോ പരാജയപ്പെട്ടുവെന്ന് കരുതി ജീവിതത്തെ നിരാശയോടെ കാണുകയോ ചെയ്യരുത്. പരീക്ഷ ഒരു മാനദണ്ഡം മാത്രമാണ്, അന്തിമമായ വിധി കല്പിക്കലല്ല.

More like this
Related

പരീക്ഷാകാലത്ത് ശ്രദ്ധ ഭക്ഷണത്തിലും

പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച്...

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ....

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല...

സ്‌കൂൾ ജീവിതം മധുരിക്കാൻ…

ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. നാം സമൂഹത്തോട് എങ്ങനെ...
error: Content is protected !!