ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

Date:

spot_img

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനവസരം.ഐ.ഐ.എം.കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.ഈ ടെസ്റ്റിിലൂടെ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവയുണ്ടാകും. ഈ മൂന്നു ഘടകങ്ങളിലെ സ്കോറും 10, 12 ക്ലാസുകളിലെ അക്കാദമിക് മികവും പരിഗണിച്ചാണ് പ്രവേശനത്തിനുള്ള 120 പേരെ തിരഞ്ഞെടുക്കുന്നത്.

മറ്റു ക്യാമ്പസുകളിൽ നിന്നും വ്യത്യസ്തമായി ഇതൊരു റസിഡൻഷ്യൽ പ്രോഗ്രാം ആണ്.ഫുൾ-ടൈം റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന ഈ ഇൻറഗ്രേറ്റഡ് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ-മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.- എം.ബി.എ.) പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.എം.ൻ്റെ എം.ബി.എ. ബിരുദം ലഭിക്കും. ആദ്യ മൂന്നുവർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കി, ബിരുദാനന്തര ബിരുദം താൽപ്പര്യമില്ലാത്തവർക്ക് ബി.ബി.എ. ബിരുദം നൽകുന്നതാണ്.ഐ.ഐ.എം.സർട്ടിഫിക്കേഷനുള്ളതുകൊണ്ട് തന്നെ വലിയ പ്ലേസ്മെൻറ് സാധ്യതകളുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം:അപേക്ഷാർഥി അംഗീകൃത 10, +2 തല/തുല്യപരീക്ഷകൾ കുറഞ്ഞത് 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. എൻജിനിയറിങ്/ബിസിനസ് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാനവസരമുണ്ട്. ഉയർന്ന പ്രായപരിധി നിഷ്ക്കർഷിച്ചില്ലാത്തതിനാൽ നേരത്തെ യോഗ്യത പരീക്ഷ പൂർത്തീകരിച്ചവർക്കും ഒപ്പം ഈ വർഷം യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

രജിസ്ട്രേട്രേഷൻ:സാറ്റ് പരീക്ഷയ്ക്ക് താഴെ പറയുന്ന വെബ് സൈറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്. 
https://collegereadiness.collegeboard.org/sat
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ,https://www.iimranchi.ac.in/p/ipm
 എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 2021 മാർച്ച് 13-ന് നടത്തുന്ന സാറ്റ് പരീക്ഷയ്ക്ക് ഫെബ്രുവരി 12 വരെയും മേയ് എട്ടിന് നടത്തുന്ന പരീക്ഷയ്ക്ക് ഏപ്രിൽ എട്ടുവരെയും രജിസ്റ്റർചെയ്യാം.

ഐ.പി.എമ്മിന് അപേക്ഷാസമർപ്പണം തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. എന്നാൽ, ഐ.പി.എം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 ആണ്. ഐ.പി.എം. അപേക്ഷ നൽകുംമുമ്പ് സാറ്റിന് രജിസ്റ്റർചെയ്ത് അത് അഭിമുഖീകരിച്ചിരിക്കണം.

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

എൻ.ഐ.ഡി.യിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍.ഐ.ഡി.) രാജ്യത്തെ  വിവിധ കാമ്പസുകളില്‍ നടത്തുന്ന...
error: Content is protected !!