കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏഴിമല നേവൽ അക്കാഡമിയിൽ പ്ലസ്ടു ടെക്നിക്കൽ കേഡറ്റ് (ബിടെക്) എൻട്രി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിയ്ക്കാം.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മികച്ച മാർക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്കുട്ടികൾക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ വർഷം പ്ലസ് ടു സയൻസ് പഠിക്കുന്നവർക്കും അപേക്ഷിക്കാനവസരമുണ്ട്.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 70 ശതമാനം മാർക്ക് പ്ലസ്ടു തലത്തിൽ ഉണ്ടായിരിക്കണം. ഇതോടൊപ്പം തന്നെ, എസ്എസ്എൽസി തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിനു 50 ശതമാനം മാർക്കും നിർബന്ധമായും നേടിയിരിക്കണം.
മറ്റു യോഗ്യതകൾഅപേക്ഷകർ , പതിനേഴിനും പത്തൊൻപതിനും മധ്യേ പ്രായമുള്ളവരായിരിക്കണം.(കൃത്യമായി പറഞ്ഞാൽ 02-01-2002നും 01-07-2004 ഇടയിൽ ജനിച്ചവരായിരിക്കണം) ചുരുങ്ങിയത് 157 സെൻ്റി മീറ്റർ ഉയരവും പ്രായത്തിനനുസരിച്ച് തൂക്കവും ഉണ്ടായിരിക്കണം. മികച്ച കാഴ്ച ശക്തി നിർബന്ധമാണ്.
പരിശീലനവും നിയമനവുംനാലുവർഷത്തെ ബിടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ) കോഴ്സ് പൂർത്തിയാക്കിയാൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെഎൻയു) ബിടെക് ബിരുദം ലഭിയ്ക്കും. തുടർന്ന് 15,600- 39,100 രൂപ ശമ്പളസ്കെയിലിൽ നേവിയിൽ സബ് ലഫ്റ്റനന്റ് പദവിയിലായിരിക്കും നിയമനം.
തെരഞ്ഞെടുപ്പ് 2021 ജൂലൈയിൽ സർവീസ് സെലക്ഷൻ ബോർഡ് നടത്തുന്ന ഇൻ്റർവ്യൂവിൻ്റെ അടിസ്ഥാനത്തിലായിരിക്കും അക്കാദമിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്ത്പ്പെടുക.ബാംഗളൂരൂ, ഭോപ്പാൽ, കോയമ്പത്തൂർ, വിശാഖപട്ടണം എന്നീ നഗരങ്ങളിൽ വെച്ച് ഇൻ്റർവ്യൂ നടക്കും.
അപേക്ഷ നടപടിക്രമം താഴെക്കാണുന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി മാത്രമേ, അപേക്ഷ സമർപ്പിക്കാനാകൂ.www.joinindiannavy.nic.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 9,2021