പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

Date:

spot_img

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്. ഇതിന് പകരം ഒന്നു മനസ്സ് വച്ചാൽ നടപ്പിലാക്കാവുന്നതും എളുപ്പമുള്ളതുമായ ചില കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇത്തവണ ആലോചിക്കാം.അതായത് ചെറിയ തുടക്കങ്ങൾ.. എന്നാൽ നല്ല തുടക്കങ്ങളും.


ബഡ്ജറ്റ് തയ്യാറാക്കുക
കൃത്യമായ ബഡ്ജറ്റ് തയ്യാറാക്കുക. വരവും ചെലവും ഒരുമിച്ചുപോകുന്നതും അടിയന്തിര ആവശ്യങ്ങൾക്കായി കുറച്ചെങ്കിലും തുക നീക്കിവയ്ക്കുന്നതുമായ ബഡ്ജറ്റ്, ലോൺ അടവിനുളളതും മക്കളുടെ വിദ്യാഭ്യാസത്തിനുള്ളതുമായ തുക നീക്കിവയ്ക്കാൻ മറക്കരുത്.  വരും കാലങ്ങളിൽ അടിയന്തിരമായ ഒരു സാമ്പത്തികാവശ്യം വന്നാൽ അതിനെ ചെറുതായി നേരിടാനെങ്കിലും തരത്തിലുള്ള ഒരു നീക്കിയിരിപ്പ് അത്യാവശ്യമാണ്, പണമായോ പണ്ടമായോ…


പുസ്തകങ്ങൾ വായിക്കുക
ഇന്റർനെറ്റും മൊബൈലും ടിവിയും നല്ലതാകുമ്പോഴും പുസ്തകങ്ങളുടെ പ്രസക്തി ന്ഷ്ടമാകുന്നതേയില്ല. ഒരിക്കൽ ഉണ്ടായിരുന്നതും പിന്നീട് ഇല്ലാതായതുമായ പുസ്തക വായന തിരിച്ചുപിടിക്കുമെന്ന തീരുമാനം കഴിയുന്നത്ര നടപ്പിലാക്കുക. പുസ്തകവായന നമ്മെ കുറെക്കൂടി നല്ലവരാക്കുകയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ രൂപീകരിക്കാൻ സഹായിക്കുകയും ചെയ്യും.


വീടും പരിസരവും ശുചിയാക്കുക
പലരും വീടും പരിസരവും വൃത്തിയാക്കാൻ മടിയുള്ളവരാണ്. ജോലിയും അടുക്കള ജോലിയും മുതൽ പലവിധ കാരണങ്ങൾ കൊണ്ട് സമയമില്ലാതാകുമ്പോൾ ആദ്യം ഒഴിവാക്കുന്നത് പരിസരശുചീകരണമാണ്. അതുപാടില്ല. പലവിധ രോഗങ്ങൾ ഉണ്ടാകുന്നത് പരിസരശുചിത്വമില്ലായ്മ കാരണമാണ്.


പച്ചക്കറിക്ക് പ്രാധാന്യം കൊടുക്കുക
നോൺവെജിന്റെ കാലമാണ് ഇത്. ഭൂരിപക്ഷവും അതിന്റെ പുറകെയാണ്. പക്ഷേ പച്ചക്കറിയെ അവഗണിക്കരുത്.


സ്റ്റെപ്പ് കയറുക
സ്റ്റെപ്പ് കയറാൻ കിട്ടുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അതൊഴിവാക്കരുത്. അമിത കലോറി എരിച്ചുകളയാൻ അതിലും നല്ല മാർഗ്ഗം വേറെയില്ല.


ഫോൺ ആഴ്ചയിലൊന്നെങ്കിലും ശുദ്ധിയാക്കുക
വീടും പരിസരങ്ങളും വൃത്തിയാക്കുന്നവർ പോലും ഫോൺ വൃത്തിയാക്കണമെന്ന കാര്യം അറിയാത്തവരായിരിക്കും. ടോയ്ലറ്റ് സീറ്റിൽ ബാക്ടീരിയാകൾ ഉള്ളതുപോലെ നാം നിത്യവും ഉപയോഗിക്കുന്ന ഫോണിലും ബാക്ടീരിയ ഉണ്ട്. അതുകൊണ്ട് അവ ആഴ്ചയിലൊന്നെങ്കിലും ശ്രദ്ധിച്ച്  സാനിറ്റൈസ് ചെയ്യണം.


വെള്ളം നന്നായി കുടിക്കുക.
വെള്ളം നന്നായി കുടിക്കുക. നിർജ്ജലീകരണം ഒഴിവാക്കുക. നല്ല ഉറക്കം കിട്ടാനും ഇതേറെ സഹായകരമാകും.


പുതിയ ലുക്ക് സ്വീകരിക്കുക
പുതുവർഷത്തിൽ  പുതിയ ലുക്ക് പരീക്ഷണം നടത്താവുന്നതാണ്. ഹെയർസ്റ്റൈൽ, വേഷവിധാനം എന്നിവയിലൊക്കെ പരീക്ഷണം നടത്തിനോക്കുക.


എന്തെങ്കിലും എഴുതുക
 സ്വന്തമായി എന്തെങ്കിലും എഴുതാൻ ദിവസവും ശ്രമിക്കുക. ഡയറിക്കുറിപ്പുകൾ പോലെയുള്ള കുറിപ്പുകൾ. സ്വന്തം കാര്യങ്ങളെക്കുറിച്ച് തന്നെ എഴുതുന്നതാണ് നല്ലത്. ഓരോ ദിവസത്തെയും ഇടപെടലുകൾ, പെരുമാറ്റങ്ങൾ, സംഭവങ്ങൾ. പിന്നീട് മറിച്ചുനോക്കി പിഴവുകൾ തിരുത്താനും ഇത് സഹായകരമാകും.


നടക്കാൻ പറ്റുന്ന അവസരം പ്രയോജപ്പെടുത്തുക
നടന്നുപോകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല പലർക്കും. വാഹന സൗകര്യങ്ങൾ വർദ്ധിച്ചതുകൊണ്ടുള്ള ഒരു അപകടമാണ് ഇത്. എന്നാൽ നടന്നുപോകാവുന്ന ദൂരമേ ഉള്ളൂവെങ്കിൽ ആ സാഹചര്യം പ്രയോജനപ്പെടുത്തുക

കൃത്യസമയത്ത് ഉറങ്ങുക, എണീല്ക്കുക
തോന്നുന്ന സമയത്ത് ഉറങ്ങാതെയും തോന്നുന്ന സമയത്ത് എണീല്ക്കാതെയും കിടക്കുന്നതും ഉണരുന്നതുമായ ശീലം പുതുവർഷത്തിൽ ആരംഭിക്കുക സ്വയം പ്രോത്സാഹിപ്പിക്കുക നിങ്ങളെ ആത്യന്തികമായി പ്രോത്സാഹിപ്പിക്കാനും തിരുത്താനും കഴിയുന്നത് നിങ്ങൾക്ക് മാത്രമാണ്. അതുകൊണ്ട് ഓരോ ദിവസവും സ്വയം പ്രോത്സാഹിപ്പിക്കാൻ മടിക്കാതിരിക്കുക. എല്ലാ ദിവസവും സ്വയം കണ്ണാടിയിൽ നോക്കി നല്ല വാക്ക് പറയാൻ മറക്കാതിരിക്കുക.

More like this
Related

ഒറ്റയ്ക്കും മുന്നോട്ടു പോകാം…

തനിച്ചു നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? തനിച്ചായി പോയിട്ടുണ്ടോ എപ്പോഴെങ്കിലും?  ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക്...

പച്ചമരത്തണലുകൾ

ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ....

സദാക്കോ സസാക്കിയും  ഒരിഗമിക് കൊക്കുകളും

1945 ഓഗസ്റ്റ് 6. ലിറ്റിൽ ബോയ് എന്ന് പേരിട്ട അണുബോംബ് ജപ്പാനിലെ...

പ്രായം നോക്കണ്ട, ഏതു പ്രായത്തിലും വളരാം…

വ്യക്തിത്വവികസനത്തിന് കൃത്യമായ പ്രായമുണ്ടോ? ഇന്ന പ്രായം മുതൽ ഇന്ന പ്രായം വരെ...
error: Content is protected !!