സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള പഠനങ്ങൾക്കും വിവിധ സർക്കാർ – സർക്കാരിതര ഏജൻസികൾ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ഭൂരിഭാഗം സ്കോളർഷിപ്പുകളും നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴിയാണ്, അപേക്ഷിക്കേണ്ടത്.
ഈ വർഷത്തെ പ്രത്യേക പശ്ചാചാത്തലത്തിൽ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍വഴി അപേക്ഷിക്കാവുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക്, അപേക്ഷ നല്‍കാവുന്ന തീയതി ജനുവരി 20 വരെ നീട്ടി നൽകിയിട്ടുണ്ട്. അത്തരത്തിലെ ചില സ്‌കോളര്‍ഷിപ്പുകളെ നോക്കാം.
1.സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം ഓഫ് സ്‌കോളര്‍ഷിപ്പ് ഫോര്‍ കോളേജ് ആന്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്്‌സ് (ഹയര്‍ എജ്യുക്കേഷന്‍ വകുപ്പ്)
2.പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ആര്‍.പി.എഫ്./ആര്‍.പി.എസ്.എഫ്. (റെയില്‍വേ മന്ത്രാലയം)
3.നാഷണല്‍ ഫെലോഷിപ്പ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ ഓഫ് എസ്.ടി. സ്റ്റുഡന്റ്്‌സ് (ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയം)
4.ടോപ് ക്ലാസ് എജ്യുക്കേഷന്‍ സ്‌കീം ഫോര്‍ എസ്.സി. സ്റ്റുഡന്റ്സ് (സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപവര്‍മെന്റ് മന്ത്രാലയം)
5.ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ എജ്യുക്കേഷന്‍ ഓഫ് വാര്‍ഡ്‌സ് ഓഫ് ബീഡി/സിനി/ഐ.ഒ.എം.സി./എല്‍.എസ്.ഡി.എം. വര്‍ക്കേഴ്‌സ്‌പോസ്റ്റ് മെട്രിക് (ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ്് മന്ത്രാലയം)
6.പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്സ് വിത്ത് ഡിസെബിലിറ്റീസ്; സ്‌കോളര്‍ഷിപ്പ് ഫോര്‍ ടോപ് ക്ലാസ് എജ്യുക്കേഷന്‍ ഫോര്‍ സ്റ്റുഡന്റ്\സ് വിത്ത് ഡിസെബിലിറ്റീസ് (എംപവര്‍മെന്റ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് വകുപ്പ്)
7.പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ മൈനോറിറ്റീസ്; മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കോഴ്‌സസ് (മൈനോറിറ്റി അഫയേഴ്‌സ് മന്ത്രാലയം)
8.പ്രഗതി സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ ഗേള്‍ സ്റ്റുഡന്റ്‌സ്‌ടെക്‌നിക്കല്‍ ഡിഗ്രി, ടെക്‌നിക്കല്‍ ഡിപ്ലോമ; സാക്ഷം സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ സ്‌പെഷ്യലി ഏബിള്‍ഡ് സ്റ്റുഡന്റ്‌സ് (ടെക്‌നിക്കല്‍ ഡിഗ്രി, ടെക്‌നിക്കല്‍ ഡിപ്ലോമ (എ.ഐ. സി.ടി.ഇ.)
9.യു ജി സി യുടെ വിവിധ സ്കോളർഷിപ്പുകൾ
a )പി.ജി. ഇന്ദിരാഗാന്ധി സ്‌കോളര്‍ഷിപ്പ് ഫോര്‍ സിംഗിള്‍ ഗേള്‍ ചൈല്‍ഡ്
b)പി.ജി. സ്‌കോളര്‍ഷിപ്പ് ഫോര്‍ യൂണിവേഴ്‌സിറ്റി റാങ്ക് ഹോള്‍ഡേഴ്‌സ് (ഫസ്റ്റ്, സെക്കന്‍ഡ്)
c)പി.ജി. സ്‌കോളര്‍ഷിപ്പ് സ്‌കീം ഫോര്‍ എസ്.സി./എസ്.ടി. സ്റ്റുഡന്റ്‌സ് ഫോര്‍ പര്‍സ്യൂയിങ് പ്രൊഫഷണല്‍ കോഴ്‌സസ്
ഓൺലൈൻഅപേക്ഷസമർപ്പിക്കേണ്ടവെബ്സൈറ്റ്: https://scholarships.gov.in/