ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

Date:

spot_img

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക്, സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജനുവരി 16 വരെ അപേക്ഷ സമർപ്പിക്കാം. 

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കാൻ അവസരമുണ്ട്.

ആർക്കൊക്കെഅപേക്ഷിക്കാം:

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തില്‍പ്പെട്ട ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള എ.പി.എല്‍ വിഭാഗത്തെയും പരിഗണിക്കും. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 

സ്‌കോളര്‍ഷിപ്പ്തുക:

ഒരു വര്‍ഷത്തെ കോഴ്‌സിന് 10,000 രൂപയും രണ്ടു വര്‍ഷത്തെ കോഴ്‌സിന് 20,000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ് തുകയായി നല്‍കുക.അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 

ഓൺലൈൻഅപേക്ഷസമർപ്പിക്കേണ്ടവിലാസം:

www.minoritywelfare.kerala.gov.in 

സംശയദുരീകരണങ്ങൾക്ക്:

0471 2302090, 0471 2300524.

✍ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമാസ് കോളേജ്, തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍...
error: Content is protected !!