സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന (മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈന വിഭാഗങ്ങൾ ) വിദ്യാർത്ഥികൾക്ക്, പരിശീലനത്തിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് നൽകുന്ന ഫീസാനുകൂല്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. കോഴ്സ് ഫീസും ഹോസ്റ്റൽ ഫീസും റീ-ഇൻമ്പേഴ്സ് ചെയ്യുന്നതാണ് സ്കീം.
ആനുകൂല്യം:
കോഴ്സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റൽ ഫീസായി പരമാവധി 10,000 രൂപയുമാണ് നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം:
അപേക്ഷാർത്ഥികൾ, കേരളാ സിവിൽ സർവീസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ റിസർച്ച് പൊന്നാനി, യൂണിവേഴ്സിറ്റികൾ നടത്തുന്ന സിവിൽ സർവ്വീസ് പരിശീലനകേന്ദ്രങ്ങൾ എന്നിവയിൽ പരിശീലനം നടത്തുന്നവരും കുടുംബത്തിൻ്റെ വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ളവരുമായിരിക്കണം. ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും.
വിദ്യാർഥി സിവിൽ സർവീസ് പരിശീലനത്തിനു പഠിക്കുന്ന സ്ഥാപനം നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽനിന്ന് പഠിക്കുന്നവർക്കും ഹോസ്റ്റൽ സ്റ്റൈപ്പൻഡിന് അപേക്ഷിക്കാനർഹതയുണ്ട്. ഇങ്ങിനെയുള്ള ഹോസ്റ്റലിൽ നിന്നുള്ള വിദ്യാർത്ഥികൾ, അവർ ഫീസ് അടച്ചതിന്റെ അസൽ രസീതിയിൽ അവർ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ മേലൊപ്പ് പതിപ്പിച്ചിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:
ഓൺലൈൻ ആയിമാത്രമേ, അപേക്ഷ സമർപ്പിക്കാവൂ.
minoritywelfare.kerala.gov.in
അപേക്ഷാർത്ഥികൾക്ക്, ജനുവരി 15 വരെ അപേക്ഷിക്കാനവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്:
0471 2300524