സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ 2020-21 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . പ്ലസ് ടു (സയൻസ്) കഴിഞ്ഞ വിദ്യാർത്ഥികൾക്ക്, LBS വെബ്സൈറ്റ് വഴി ജനുവരി 15 വരെ അപേക്ഷിക്കാനവസരമുണ്ട്.
അപേക്ഷിക്കാവുന്ന കോഴ്‌സുകൾ
1.ഡി.ഫാം 2.ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ
3.ഡി.എം.എൽ.ടി
4.ഡിപ്ലോമ ഇൻ റേഡിയോ ഡയഗ്നോസിസ് & റേഡിയോ തെറാപ്പി (DRR)
5.ഡി.ആർ.ടി
6.ഡിപ്ലോമ ഇൻ ഒഫ്ത്താൽമിക്ക് അസിസ്റ്റന്റ്
7.ഡിപ്ലോമ ഇൻ ഡെന്റൽ മെക്കാനിക്സ്
8.ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീനിസ്റ്
9.ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ & അനസ്തേഷ്യ ടെക്നോളജി
10.ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നോളജി
11.ഡിപ്ലോമ ഇൻ ന്യുറോ ടെക്നോളജി
12.ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി
13.ഡിപ്ലോമ ഇൻ എൻഡോസ്കോപ്പിക് ടെക്നോളജി
14.ഡിപ്ലോമ ഇൻ ഡെന്റൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റൻഡ്
15.ഡിപ്ലോമ ഇൻ റെസ്പിറേറ്ററി ടെക്നോളജി
16.ഡിപ്ലോമ ഇൻ സെൻട്രൽ സ്റ്ററിൽ സപ്ലൈ ഡിപ്പാർട്ട്മെൻറ് ടെക്നോളജി
ആർക്കൊക്കെ അപേക്ഷിക്കാം:സയൻസ് പ്ലസ് ടു പാസ്സായ വിദ്യാർത്ഥികൾക്കു മാത്രമേ അപേക്ഷിക്കാനവസരമുള്ളൂ.
അപേക്ഷിക്കേണ്ട അവസാന തിയ്യതി:ജനുവരി 15
അപേക്ഷാഫീസ്:ഓൺലൈൻ ആയോ ഫെഡറൽ ബാങ്ക് ശാഖകൾ മുഖാന്തിരമോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.
ജനറൽ വിഭാഗം: 400/-പട്ടികജാതി/വർഗ്ഗ വിഭാഗം: 200/-
അപേക്ഷ സമർപ്പിക്കേണ്ട വിലാസം:ഓൺലൈൻ ആയി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. https://lbscentre.in/pardiplcourse2020/index.aspx