ഇക്കിഗായി

Date:

spot_img

The Japanese  Secret to a Long and Happy life

വല്ലാത്ത സങ്കടം തോന്നുന്നു… ജീവിതത്തോട് തന്നെ വിരക്തി തോന്നുന്നതുപോലെ… ആത്മഹത്യ ചെയ്യാൻ പോലും തോന്നിപോവുന്നു… ഈ കൊറോണ കാലത്ത് ഒരു പക്ഷേ നമ്മൾ നമ്മുടെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മാതാപിതാക്കളിൽ നിന്നും നമ്മുടെ കൊച്ചു കുട്ടികളിൽ നിന്ന് പോലും ഒരുപക്ഷേ കേട്ട വാക്കുകളായിരിക്കാം ഇത്. കൊറോണ കാലം ലോകത്തെ മുഴുവൻ ഒരു ഒറ്റമുറിയുടെ എകാന്തതയിലേക്ക്  വലിച്ചിടുമ്പോൾ കടുത്ത വിഷാദം മനുഷ്യനിൽ പിടിമുറുക്കുന്നു. ജീവിതത്തിൽ ഇനി ഒരൽപ്പവും ജീവിതം ബാക്കിയുണ്ടോ എന്ന ചോദ്യങ്ങൾ അവനെ വേട്ടയാടുന്നു. ഇങ്ങനെ ഒരു സാഹചര്യത്തിൽ സന്തോഷം കണ്ടെത്താൻ നമ്മൾ പരക്കം പായുകയാണ്.
ഇക്കിഗായി എന്ന ഈ പുസ്തകം ലോകത്തിൽ ഏറ്റവും അധികമാളുകൾ ഈ കൊറോണ കാലത്ത് വാങ്ങി വായിച്ച പുസ്തകമാണ് The Japanese  Secret to a Long and Happy life . ഓരോ മനുഷ്യർക്കും സന്തോഷിക്കാൻ അവരവരുടെതായ കാരണങ്ങളുണ്ടാകും, വ്യത്യസ്തമായ തരത്തിലാണ് നമ്മൾ ഓരോരുത്തരും ഈ സന്തോഷം ജീവിതത്തിൽ കണ്ടെത്തുന്നതും. നിങ്ങളുടെ സന്തോഷങ്ങളുടെ കാരണങ്ങൾ എന്തൊക്കെയാണെന്നും ജീവിതത്തെ കുടുതൽ മനോഹരമാക്കി തീർക്കാൻ നമ്മൾ ചെയ്യെണ്ട, നമ്മൾ നിസാരമെന്ന് നിനക്കുന്ന ഒരു പിടി കാര്യങ്ങളെ ഇക്കിഗായി എന്ന പുസ്തകം നമുക്കു മുൻപിൽ പരിചയപ്പെടുത്തുകയാണ്.

‘ഇക്കിഗായി’ എന്ന ജാപ്പനിസ് പദത്തിന്റെ അർത്ഥം തന്നെ ഓരോ പ്രഭാതത്തിലും ഉണരാനുള്ള നിങ്ങളുടെ കാരണങ്ങൾ എന്താണ് എന്നാണ്. ഓരോ മനുഷ്യനും തങ്ങളുടെ ഇക്കിഗായി കണ്ടെത്തെണ്ടിയിരിക്കുന്നു. ജപ്പാനിലെ ഉൾനാടൻ പ്രദേശങ്ങളിലെ ഒരിടമാണ് ചിരഞ്ജീവികളുടെ നാട് എന്ന് അറിയപെടുന്ന ഒക്കിനാവ. ഭൂമിയിലെ തന്നെ ഏറ്റവും കൂടുതൽ ആയുർദർഘ്യമുള്ള പ്രദേശം. നൂറു വയസ് കഴിഞ്ഞിട്ടും പയറുപോലെ ഓടി നടക്കുന്ന നമ്മുടെ അപ്പുപ്പനെയും അമ്മച്ചിയെയും ഒരു പക്ഷേ സ്വപ്‌നത്തിൽ പോലും ഓർത്തെടുക്കാൻ നമുക്ക് പറ്റി എന്ന് വരില്ല. പക്ഷേ, ഒക്കിനാവ ഇവിടെയാണ് വ്യത്യസ്തമാക്കുന്നത്, നമ്മുടെ നാട്ടിലെ നാൽപ്പതുകാരൻ ചെയ്യുന്ന ജോലികൾ പോലും ഈ നൂറു വയസുള്ള ഒക്കിനാവയിലെ ആളുകൾ ചെയ്തു തീർക്കും.ഇവരുടെ ജീവിതത്തിൽ ഇത്രമേൽ സന്തോഷമായിരിക്കാനുള്ള കാരണങ്ങൾ തേടിയുള്ള രണ്ട് എഴുത്തുകാരുടെ യാത്രയാണ് ഈ പുസ്തകം. ആൽബർട്ട് ലിബർമാൻ ഹെക്ടർ ഗാർസിയ എന്നീ എഴുത്തുകാർ നീണ്ട രണ്ടു വർഷം ഇവരോട്  ഒപ്പം താമസിച്ച് ഈ രഹസ്യം കണ്ടെത്തുകയാണ്.

ഈ രഹസ്യങ്ങളിൽ ഒന്നാമത്തെത് ഭക്ഷണത്തിലുള്ള അവരുടെ നിഷ്ട്ടയാണ്, ധാരാളം കാലറീസുള്ള  ഭക്ഷണങ്ങളാണ് അവർ ദിനവും കഴിക്കുന്നത്.നമ്മുടെ ഒക്കെ വീടുകളിൽ നമ്മുടെ മാതാപിതാക്കൾ നമ്മെ പഠിപ്പിച്ചു തന്നിരിക്കുന്നത് എപ്പോഴും വയറ് നിറച്ച് ആഹാരം കഴിക്കണമെന്നാണ് എന്നാൽ ഒക്കിനാവയിലുള്ള ആളുകൾ ഒരിക്കലും വയറ് നിറച്ച് ആഹാരം കഴിക്കാറില്ല.80% ത്തോളം വയറു നിറയുമ്പോൾ അവർ ഭക്ഷണം നിറുത്തുന്നു. കുറച്ചു ഭക്ഷണമാണെങ്കിൽ പോലും അതിനെ വലിച്ചു വാരി അകത്താക്കാതെ വളരെ സാവകാശം ആസ്വദിച്ച് അവർ ഭക്ഷിക്കുന്നു. ഭക്ഷണത്തിൽ മാത്രമല്ല ഏത് ജോലിയിൽ അവർ ഏർപ്പെട്ടാലും വളരെ സാവകാശം, ആ ജോലിയോട് 100% നീതി പുലർത്തിയെ അവർ ചെയ്യാറുള്ളു.രണ്ടാമതായി അവരുടെ ജീവിതത്തിൽ ഒരിക്കലും റിട്ടയർമെന്റ് ലൈഫ് ഇല്ല എന്നതാണ്, നമ്മുടെ ഒക്കെ നാട്ടിലേക്കു വരുമ്പോൾ 60-65 വയസ് ആകുമ്പോൾ തന്നെ നമ്മൾ റിട്ടയറാവുകയും, ഹാ! ഇനി എനിക്ക് വിശ്രമ ജീവിതത്തിന്റെ കാലമാണ് എന്നും ഇനി എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലാ എന്നും നമ്മൾ നമ്മുടെ മനസിനെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു, അങ്ങനെ 60 വയസ്സ് എത്തുമ്പോൾ തന്നെ നമ്മൾ നിത്യരോഗികളായി മാറുകയും ചെയ്യുന്നു. ഒക്കിനാവയിലെ ജനങ്ങൾ വീണ്ടും വ്യത്യസ്തരാകുന്നത് ഇവിടെയാണ്. മരണം വരെ അവർക്ക് റിട്ടയർമെന്റ് ഇല്ല. ഉടലിൽ നിന്ന് അവസാന ശ്വാസം വേർപിരിയുന്ന കാലം വരെ അവർ തങ്ങളുടെ കുഞ്ഞു ജോലികളിൽ ഏർപ്പെട്ടുകൊണ്ടെയിരിക്കും.
മൂന്നാമത്തെ രഹസ്യം നല്ല സുഹൃത്തുക്കളെ കണ്ടെത്തുകയാണ്. നമുക്ക് ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്ക് വെക്കാൻ നമ്മുടെ സോൾമേറ്റിനെ കണ്ടെത്തുക. നമ്മുടെ പ്രിയപ്പെട്ടവരോട് മനസ് തുറക്കുമ്പോൾ തന്നെ മനസിന്റെ പാതി ഭാരം നീങ്ങിപ്പോകും എന്നത് എത്രയോ വലിയ സത്യമാണ്.


നാലാമത്തെ രഹസ്യം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുക എന്നതാണ് ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ എന്തെങ്കിലും ചെയ്ത് കൊണ്ടിരിക്കുക. ചെറിയ ചെറിയ വ്യായാമങ്ങൾ ചെയ്യുക.


അഞ്ചാമത്തെ രഹസ്യം നേരത്തെ ഉറങ്ങുക നേരത്തെ ഉണരുക എന്നതാണ്. നല്ല ആരോഗ്യത്തിന് നല്ല വിശ്രമം ആവശ്യമാണല്ലോ.


ആറാമത്തെ രഹസ്യം പുഞ്ചിരിക്കുക എന്നതാണ്. ഓരോ മനുഷ്യന്റെ നേരെയും സ്‌നേഹത്തോടെയുള്ള നമ്മുടെ പുഞ്ചിരികൾ അവനെ അവളെ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു എന്ന രഹസ്യം ഒക്കിനാവ യിലെയാളുകൾ നമുക്ക് പറഞ്ഞു തരുന്നു.

ഇങ്ങനെ നമ്മൾ നിസാരമെന്ന് നിനച്ചിരുന്ന പലതിനും നമ്മുടെ ജീവിതത്തിൽ എത്രമേൽ പ്രാധാന്യം ഉണ്ടായിരുന്നു എന്ന് ഇക്കിഗായി എന്ന ഈ കുഞ്ഞു പുസ്തകം നമുക്ക് പറഞ്ഞു തരുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ വായിച്ചിരിക്കേണ്ട പുസ്തകമാണ് ഇക്കിഗായി.

ഇക്കിഗായി
പെൻഗ്വിൻ പബ്ലിഷേഴ്സ്
വില : 149

More like this
Related

വിധവകളുടെ ജീവിതത്തിന്റെ അകംപുറങ്ങൾ പഠനവിധേയമാക്കുന്ന പുസ്തകം

സമൂഹം പണ്ടുമുതലേ അവഗണിച്ചുകളഞ്ഞിരിക്കുന്ന ഒരു ഗ്രൂപ്പാണ് വിധവകളുടേത്.  അവരെ അപശകുനമായികണ്ട് സമൂഹത്തിന്റെ...

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്

എനിക്ക്  നിന്നോടൊരു  കാര്യം പറയാനുണ്ട്വിനായക് നിർമ്മൽ ആരോടൊക്കെയോ പറയാൻ എപ്പോഴെങ്കിലും തോന്നിയിട്ടുള്ള ചില...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽ വിനായക്...
error: Content is protected !!