കുരുവില്ലാത്ത കറുത്ത മുന്തിരിങ്ങ : 2 കിലോ
പഞ്ചസാര : 1 – 3/4- 2 കിലോ
തിളപ്പിച്ചാറിയ വെള്ളം : 4 ലിറ്റർ
കറുവ : 1 ചെറിയ കഷണം
ഗ്രാമ്പൂ : 2 എണ്ണം
ഏലക്ക : 2 എണ്ണം
കഴുകി വൃത്തിയാക്കിയ ഗോതമ്പ് :1 പിടി
മുട്ടയുടെ വെള്ള പതപ്പിച്ചത് : 1
ഈസ്റ്റ് : 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. മുന്തിരി കഴുകി വൃത്തിയാക്കി വെള്ളം ഒട്ടും ഇല്ലാതെ തുടച്ച് ഉണക്കിയെടുക്കുക.
2. മുന്തിരി പഞ്ചസാരയോടൊപ്പം ചേർത്ത് മിക്സിയിൽ ഉടച്ചെടുക്കുക
3. കഴുകി വൃത്തിയാക്കി ഉണക്കിയ ഭരണിയിൽ മുന്തിരി+ പഞ്ചസാര മിശ്രിതം ഇടുക
4. ഇതിലേക്ക് കറുവ,ഗ്രാമ്പൂ ഏലക്ക, മുട്ടയുടെ വെള്ള, ഈസ്റ്റ്, ഗോതമ്പ്, വെള്ളം ഇവ ചേർത്ത് തവി കൊണ്ട് ഇളക്കി യോജിപ്പിച്ച് നന്നായി മൂടിക്കെട്ടി ഇരുട്ടുള്ള സ്ഥലത്ത് വെക്കുക
5. ഇരുപത്തിയൊന്ന് ദിവസത്തേക്ക് എല്ലാ ദിവസവും കൃത്യമായ സമയത്ത് ഭരണി തുറന്ന് ഇളക്കി അടച്ചുവക്കുക
6. 22-ാം ദിവസം വൈൻ അരിച്ചെടുത്ത് വീണ്ടും ഭരണിയിൽ ആക്കി ഇരുട്ടുള്ള സ്ഥലത്ത് അനക്കാതെ 21 ദിവസത്തേക്ക് വെയ്ക്കുക.
7. 21 ദിവസങ്ങൾക്ക് ശേഷം വൈൻ ഉപയോഗിച്ചുതുടങ്ങാം
8. വൈനിന് നിറം കൂടുതൽ വേണമെങ്കിൽ പഞ്ചസാര കാരലൈസ് ചെയ്ത് ചേർക്കാം
മുന്തിരി വൈൻ
Date: