ക്രിസ്മസ് വിഭവങ്ങൾ

Date:

spot_img

ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള   ഒരു മാർഗ്ഗം.

ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്


പാർട്ട് 1
മൈദ ഒന്നര കപ്പ്
കറുവ, ഗ്രാമ്പൂ, ഏലക്ക,
ജാതിപത്രി ഇവ പൊടിച്ചത് – 2 ടീസ്പൂൺ
ചുക്ക് പൊടിച്ചത് 1/4  ടീ സ്പൂൺ
സോഡാ പൊടി 1/2  ടീ സ്പൂൺ
ബേക്കിംങ് പൗഡർ- 1 ടീസ്പൂൺ
ഉപ്പ്-1/4 ടീ സ്പൂൺ
ഇവ എല്ലാം ഒരുമിച്ച് തെള്ളിയെടുത്ത് മാറ്റിവക്കുക.
പാർട്ട് 2
ടുട്ടി ഫ്രൂട്ടി-1 1/2 കപ്പ് (റം അല്ലെങ്കിൽ ബ്രാണ്ടിയിൽ കുതിർത്തത്)2 ആഴ്ചയെങ്കിലും കുതിർത്താൽ നല്ലത്.
കശുവണ്ടി- 1/2 കപ്പ് ചെറുതായി ചതച്ചത്. ഇതിലേക്ക് നാല് ടീസ്പൂൺ മൈദ ചേർത്ത് കോട്ട് ചെയ്ത് മാറ്റിവക്കുക
മുട്ട -3
വെജിറ്റബിൾ ഓയിൽ 3/4 കപ്പ്
1/2 കപ്പ് പഞ്ചസാര 3 ഏലക്കാ ചേർത്ത് പൊടിച്ചത്
വാനില എസൻസ്- 1 ടീസ്പൂൺ
പാർട്ട് 3
കാരമൽ സിറപ്പ്-  തയ്യാറാക്കുന്ന വിധം
1/2 കപ്പ് പഞ്ചസാര, 3 ടേബിൾ സ്പൂൺ വെളളം ചേർത്ത് ഇടത്തരം ചൂടിൽ അലിയിക്കുക. ഉരുകി പത വന്ന് ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ തീ ഓഫ് ചെയ്ത് ഉടനെ 4/3 കപ്പ് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി തണുക്കാൻ വെക്കുക
കേക്ക് തയ്യാറാക്കുന്ന വിധം
1 . മൂന്നു മുട്ട വെള്ളയും മഞ്ഞയുമായി തിരിക്കുക
2. മുട്ട വെള്ള നന്നായി കട്ടിയായി അടിച്ചുമാറ്റി വക്കുക
3. മുട്ടയുടെ മഞ്ഞ നന്നായി അടിക്കുക ഇതിലേക്ക് 3/4 കപ്പ് വെജിറ്റബിൾ ഓയിൽ കൂടി ചേർത്ത് വീണ്ടും നന്നായി അടിക്കുക
4. ഈ മിശ്രിതത്തിലേക്ക് പൊടിച്ച പഞ്ചസാര, പല തവണയായി ചേർത്ത് വീണ്ടും അടിച്ച് യോജിപ്പിക്കുക
5. ഈ ചേരുവയിലേക്ക് തയ്യാറാക്കിവച്ചിരിക്കുന്ന കാരമൽ സിറപ്പും വാനില എസൻസും കൂടി ചേർത്ത് യോജിപ്പിക്കുക
6. ഇനി പാർട്ട് ഒന്നിലെ ചേരുവകൾ കൂടി ചേർത്ത് നന്നായി അടിച്ചെടുക്കുക
7. പാർട്ട് രണ്ടിലെ ചേരുവകൾ ചേർത്ത് നന്നായി ഫോൾഡ് ചെയ്ത് എടുക്കുക
8. മുട്ടയുടെ വെള്ള പതപ്പിച്ചതും കൂടി ചേർത്ത് സാവധാനം ഫോൾഡ് ചെയ്ത് എടുക്കുക.
9. വെണ്ണ പുരട്ടി തയ്യാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലേക്ക് ഈ മിശ്രിതം ഒഴിച്ച് പ്രീഹീറ്റ് ചെയ്ത് ഓവനിൽ 180 ഡിഗ്രി സെൽഷ്യസിൽ 45 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.
ഫ്രൂട്ട്സ് റൂണിൽ സോക്ക് ചെയ്യാൻ- 3 ടേബിൾസ്പൂൺ
ബ്രാണ്ടി അല്ലെങ്കിൽ റം ടൂട്ടിഫ്രൂട്ടിൽ ചേർത്ത് മിക്സ് ചെയ്ത് ചില്ലുഭരണിയിൽ 2 ആഴ്ചയെങ്കിലും വെച്ച ശേഷം ഉപയോഗിച്ചാൽ വളരെ നന്നായിരിക്കും. കേക്ക് ക്രിസ്തുമസിന്  രണ്ടു ദിവസം മുൻപേ തയ്യാറാക്കി അല്പം ആപ്രിക്കോട്ട് ജാം മുകളിൽ തേച്ചാൽ കേക്കിന് നല്ല മണവും തിളക്കവും ലഭിക്കും.

More like this
Related

ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?

മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ്...

ദിവസം തോറും ഇഞ്ചി കഴിക്കാമോ?

പുരാതനകാലം മുതൽ  ആഹാരപദാർത്ഥങ്ങളിൽ ഉപയോഗിച്ചിരുന്ന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് ഇഞ്ചി.  മലയാളിയുടെ ഭക്ഷണമേശയിലെ വിഭവങ്ങളിൽ...

നന്നായി കഴിക്കാം

ഭക്ഷണമാണ് ആരോഗ്യം. നല്ല ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്....

നാരങ്ങയുടെ അത്ഭുതങ്ങൾ

വേനൽക്കാലങ്ങളിലാണ് നാരങ്ങ കൂടുതലും പ്രിയപ്പെട്ടതാകുന്നത്. പഞ്ചസാരയും ഉപ്പും ചേർത്തുള്ള നാരങ്ങവെള്ളം ക്ഷീണവും...
error: Content is protected !!