നല്ല പേരന്റിങിന് നാലു വഴികൾ

Date:

spot_img

നല്ല മാതാപിതാക്കളാകാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ എന്താണ് നല്ല മാതാപിതാക്കൾ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്ന കാര്യത്തെക്കുറിച്ച് പലർക്കും ആശയക്കുഴപ്പമുണ്ട്. മക്കളെ കൂട്ടുകാരെ പോലെ കരുതുന്നതാണ് നല്ല പേരന്റിംങ് എന്ന് കരുതുന്നവരുണ്ട്. മക്കളെ ശാസിക്കുന്നതും ശിക്ഷിക്കുന്നതുമാണ് നല്ല പേരന്റിംങ് എന്നാണ് മറ്റൊരുകൂട്ടരുടെ ധാരണ. വേറെ ചിലർ കരുതുന്നത് മക്കളുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നതാണ് നല്ല പേരന്റിംങ് എന്നാണ്. ഇവയിലെല്ലാം ശരികളും തെറ്റുകളുമുണ്ടാകാം. ഇവയ്ക്കൊപ്പം തന്നെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. കുട്ടികളെ ശക്തീകരിക്കുകയും അവരെ ഒരു വ്യക്തിയായി കാണുകയും ചെയ്യുന്നതാണ് പേരന്റിങിന്റെ ഒരു തലം. പല മാതാപിതാക്കളും തങ്ങളുടെ ഇഷ്ടങ്ങൾ സാധിച്ചുതരേണ്ട ഉപകരണമായോ തങ്ങൾക്ക് സനേഹിക്കാനും അധികാരം സ്ഥാപിക്കാനുമുള്ളവരുമായിട്ടോ ആണ് കുട്ടികളെ കാണുന്നത്. ഇത് ശരിയായ രീതിയല്ല. കുട്ടികൾ ഓരോ വ്യക്തികളാണ്. അവർക്ക് അവരുടേതായ വ്യക്തിത്വമുണ്ട്.

ആത്മവിശ്വാസം വളർത്തുക.

 കുട്ടികൾക്ക് സ്വാതന്ത്ര്യവും അച്ചടക്കവും ഒന്നുപോലെ കൊടുക്കുക. അവയ്ക്ക് രണ്ടിനും അവരുടെ ജീവിതത്തിൽ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിക്കൊടുക്കുക. ഇത് ആത്മവിശ്വാസം മാത്രമല്ല പകർന്നുകൊടുക്കുന്നത് മറിച്ച് കാര്യങ്ങളെ അപഗ്രഥിക്കാനുള്ള കഴിവും തീരുമാനങ്ങളെടുക്കാനുള്ള കഴിവുകൂടിയാണ്. ഇത് കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കും. ഇപ്പോൾ കളിക്കാൻ പോകണോ അതോ ഹോം വർക്ക് ചെയ്യണോ എന്ന് കുട്ടികളോട് ചോദിക്കുക. വളരെ നിസ്സാരമായ ഇത്തരം കാര്യങ്ങളിലൂടെ ഒരു തീരുമാനമെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് മാതാപിതാക്കൾ ചെയ്യുന്നത്.

കാഴ്ചപ്പാട് രൂപീകരിക്കാൻ സഹായിക്കുക

ഓരോരുത്തർക്കും അവനവരുടേതായ വീക്ഷണഗതികളുണ്ട്. ഒരു സംഭവത്തെ അവർ കാണുന്നത് അവരുടേതായ രീതിയിലായിരിക്കും. അവരുടെ കാഴ്ചപ്പാട് നമുക്ക് സ്വീകാര്യമാണോ അല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ചിലർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരിക്കുകയില്ല. അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മട്ടിൽ നിലയുറപ്പിച്ചിരിക്കുന്നവരാണ് അവർ. ചെറുപ്രായം തൊട്ടേ കാഴ്ചപ്പാട് രൂപീകരിക്കാൻ കഴിയാതെ പോയവരായിരിക്കാം അവർ.

ചോദ്യങ്ങൾ ചോദിക്കാൻ സഹായിക്കുക

ചോദ്യങ്ങളെ ഭയപ്പെടുന്നവരാണ് നമ്മളിൽ പലരും. ക്ലാസ് മുറികളിൽ നിന്ന് തുടങ്ങുന്ന ആ ഭയം മറ്റുള്ളവയെക്കുറിച്ചും ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ചെറുപ്രായം
മുതല്ക്കേ കുട്ടികളിൽ ചോദ്യശീലം വളർത്തുക. അവർ ചോദ്യങ്ങളിലൂടെ വളരട്ടെ.

അഭിനന്ദിക്കാൻ മടിക്കാതിരിക്കുക

നൂറിൽ 98 മാർക്ക് കിട്ടിയാലും രണ്ടു മാർക്ക് എവിടെ എന്ന് ചോദിക്കുന്നവരാണ് ഭൂരിപക്ഷം മാതാപിതാക്കളും. ഇതിന് പകരമായി മക്കളുടെ വിജയത്തിൽ സന്തോഷിക്കുകയും അത് ആഘോഷമാക്കി മാറ്റുകയും ചെയ്യുക. ഇത് കുട്ടികളിൽ കൂടുതൽ ആത്മവിശ്വാസം നല്കും.

More like this
Related

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ...
error: Content is protected !!