സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

Date:

spot_img

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി പതിനാറാം നൂറ്റാണ്ടിന് മുമ്പുണ്ടായ അഗ്നിപർവ്വത സ്ഫോടനത്തെതുടർന്ന് ഏജിയൻ കടലിൽ രൂപമെടുത്തതാണ് സാന്റോറിനി. ക്രൗൺ ഓഫ് ജ്യൂവൽസ് എന്നാണ് സാന്റോറിനി അറിയപ്പെടുന്നത്. ലോകത്തിലെ ടോപ്പ് ഹണിമൂൺ സ്പോട്ട് കൂടിയാണ് സാന്റോറിനി.


മനോഹരമായ ബീച്ചുകളും അപൂർവ്വസൗന്ദര്യമുള്ള പ്രകൃതിയും ചരിത്രഗന്ധം ഉണർത്തുന്ന നഗരങ്ങളുമാണ് സാന്റോറിനിയുടെ പ്രത്യേകത.  ബീച്ചുകളുടെ വൈവിധ്യത്തിന്റെ പേരിലും ഇവിടം ശ്രദ്ധേയമാകുന്നു. സാന്റോറിനിയിൽ പ്രധാനപ്പെട്ട ആറു ബീച്ചുകളാണ് ഉള്ളത്.  അഗ്നിപർവ്വതങ്ങളുടെ പ്രവർത്തനഫലമായി രൂപം കൊണ്ട റെഡ് ബീച്ച്, വൈറ്റ് ബീച്ച്, എന്നിവയാണ് ഇതിൽ മുഖ്യം. റെഡ്  ബീച്ചിന് സമീപത്തു തന്നെയാണ് വൈറ്റ് ബീച്ച്. ആസ്പ്രി പരാലിയ എന്നും ഇതിന് പേരുണ്ട്. കമാരി ബീച്ചാണ്  മറ്റൊന്ന്. കറുത്ത മണൽത്തരികളോടു കൂടിയതാണ് ഇവിടം, സ്ഫടികസമാനമാണ് വെള്ളം.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച  വൈൻ കിട്ടുന്ന സ്ഥലവും ഇവിടെയാണ്. റോമാചരിത്രം കാലം മുതൽ തന്നെ വൈൻ നിർമ്മാണത്തിൽ ഇവർ മുമ്പന്തിയിലായിരുന്നു. ഫിറയാണ് തലസ്ഥാനം. വെള്ള പൂശിയ കെട്ടിടങ്ങളാണ് ഇവിടത്തെ ഒരു പ്രത്യേകത.  ആർക്കിയോളജിക്കൽ മ്യൂസിയം, ദേവാലയങ്ങൾ, ആശ്രമങ്ങൾ എന്നിവയുമുണ്ട്.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....

സാവന്ന ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്

യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.  യുഎസിന്റെചരിത്രത്തിൽ...
error: Content is protected !!