മസാല നിറഞ്ഞ ഭക്ഷണക്രമം നമുക്കേറെ പ്രിയപ്പെട്ടതാണ്. അവയിൽ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണ് പച്ചമുളക്. പച്ചമുളക് ചേർക്കാത്ത ഭക്ഷണം നമുക്കിടയിൽ വളരെ കുറവാണെന്ന് തന്നെ പറയാം. രുചിക്കുവേണ്ടി മാത്രമല്ല ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുന്നത്. ആരോഗ്യപ്രദമായ നിരവധി ഗുണങ്ങൾ പച്ചമുളക് വഴി ശരീരത്തിന് ലഭിക്കുന്നുണ്ട്. ആ ഗുണങ്ങളിൽ ചിലത് ഇവയാണ്.
പച്ചമുളക് ഉപാപചയ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തതിനാൽ കൊഴുപ്പ് കുറയ്ക്കുകയും കലോറി കുറയ്ക്കുന്നതിനാൽ ശരീരഭാരം വർദ്ധിക്കാതെ നോക്കുകയും ചെയ്യുന്നു. പച്ചമുളക് ചേർത്ത ഭക്ഷണം കഴിച്ച് മൂന്നു മണിക്കൂർ വരെ മെറ്റബോളിസം അമ്പതു ശതമാനം വരെ വർദ്ധിപ്പിക്കാനും പച്ചമുളകിന് കഴിവുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യും. ജലദോഷം, സൈനസ് എന്നിവയോട് പോരടിക്കാനും പച്ചമുളകിന് കഴിവുണ്ട്. ഗുരുതരമായ സൈനസ് പ്രശ്നങ്ങളുള്ളവർ ഭക്ഷണത്തിന്റെ കൂടെ പച്ചമുളക് സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. മൂക്കിന്റെ മ്യൂക്കസ് മെംബറേൻ ഉത്തേജിപ്പിക്കുവാൻ ഇതുകാരണമാകും. മാനസികനില മെച്ചപ്പെടുത്താനും പച്ചമുളക് സഹായകരമാണ്. പച്ചമുളക് എൻഡോർഫിൻ പുറപ്പെടുവിക്കുന്നതിനാൽ മാനസികോന്മേഷം വർദ്ധിപ്പിക്കുകയും കൂടുതൽ എനർജി ലഭിക്കുകയും ചെയ്യും. നിരുന്മേഷം കുറയ്ക്കുകയം ശരീരവേദന കുറയ്ക്കുകയും ചെയ്യും. പ്രമേഹ രോഗികൾ പച്ചമുളക് കഴിക്കുന്നതിലൂടെ ഷുഗർ ലെവൽ ബാലൻസ് ചെയ്തു നിർത്തുന്നതിന് സഹായിക്കും.
ഭക്ഷണത്തിൽ പച്ചമുളക് ചേർക്കുമ്പോൾ ഇത്രയുമൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നുവെന്ന് നമ്മളിൽ എത്ര
പേർ അറിഞ്ഞിരുന്നു അല്ലേ?