ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

Date:

spot_img

ന്യൂനപക്ഷക്ഷേമ വകുപ്പ്, പോളിടെക്നിക് വിദ്യാർത്ഥികൾക്കു നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പ്

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുന്ന എ.പി.ജെ അബ്ദുള്‍ കലാം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

ആർക്കൊക്കെ അപേക്ഷിക്കാം:അപേക്ഷകർ,സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരായിരിക്കണം.കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിലെ മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുക.


സ്കോളർഷിപ്പ്:കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6,000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുളള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വര്‍ഷക്കാരേയും മൂന്നാം വര്‍ഷക്കാരേയും സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കും. ഒറ്റത്തവണ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കു. സ്‌കോളര്‍ഷിപ്പിന് നേരത്തെ അപേക്ഷിച്ചതിനെ തുടര്‍ന്ന് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 
അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. 

അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:www.minoritywelfare.kerala.gov.in ല്‍ ഓണ്‍ലൈനായി ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം. 

സംശയ ദുരീകരണങ്ങൾക്ക്;ഫോണ്‍: 0471 2302090, 0471 2300524,0471 26340640

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...
error: Content is protected !!