പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളജിൽ ആയുർവേദ നഴ്സിംഗ് – ഫാർമസി ബിരുദ പ്രവേശനം

Date:

spot_img

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് നടത്തുന്ന 2020-21 വര്‍ഷത്തെ ബി.എസ്സി. നഴ്സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്.‌ നാണ്, പ്രവേശന നടപടി ക്രമങ്ങളുടെ ചുമതല. 


അപേക്ഷാ സമർപ്പണം:ഓൺലൈൻ ആയിമാത്രമേ അപേക്ഷിക്കാനാകൂ.www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി നവംബര്‍ 24 വരെ അപേക്ഷിക്കാവുന്നതാണ്.അപേക്ഷ ഫീസ് പൊതുവിഭാഗത്തിനു 600 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 300 രൂപയുമാണ്. ഡൗണ്‍ലോഡ് ചെയ്ത ചലാൻ ഉപയോഗിച്ച് ഫെഡറല്‍ ഓണ്‍ലൈനായോ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഫീസ് അടയ്ക്കാം. വ്യക്തിഗത, അക്കാഡമിക്ക് വിവരങ്ങള്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ അപ്ലോഡ് ചെയ്യണം.

അടിസ്ഥാന യോഗ്യത:അപേക്ഷകര്‍ കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്ലസ്ടു/ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ കേരള ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. 


കൂടുതൽ വിവരങ്ങൾക്ക്;വെബ് സൈറ്റ്:www.lbscentre.kerala.gov.inഫോണ്‍: 0471-25603630471-2560364

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ,
സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!