ചാച്ചൻ

Date:

spot_img

ചാച്ചൻ തല്ലി പഴുപ്പിച്ച തുടകൾ
ഇന്നലെ വരെ വല്ലാതെ
പരാതി പറയാറുണ്ടായിരുന്നു

ഹോസ്റ്റലിന്റെ എട്ടാം നമ്പർ മുറിയിൽ
ഒറ്റക്ക് കട്ടിലിൽ മലർന്നു കിടക്കുമ്പോൾ
ചാച്ചന്റെ മുണ്ടു പുതച്ചുറങ്ങിയ ഓർമ്മകൾ
വല്ലാതെ തികട്ടി വരുന്നു

അവനെ കെട്ടിപിടിക്കാഞ്ഞിട്ട്
ഉറക്കം വരുന്നില്ലടീ എന്നു പറഞ്ഞൊരപ്പൻ
വരാന്തയിൽ വീടി പുകച്ച്
അങ്ങോട്ടുമിങ്ങോട്ടും
ഉറക്കമില്ലാതെ നടക്കുന്നു

ചാച്ചൻ പുറകിലുണ്ട് എന്ന ഉറപ്പിൽ
നടന്നു തീർത്ത ഇരുട്ടുകൾ
മുന്നിലും പിന്നിലും ഇപ്പോൾ
കൊഞ്ഞനം കുത്തുന്നു

മടിക്കുത്തിൽ പൊതിഞ്ഞു
കൊണ്ടുവരാറുള്ള
മധുര മുട്ടായികൾ
ഉറുമ്പു തിന്നുന്നത്
കരയാതെ നോക്കിയിരിക്കയാണപ്പൻ

ഇപ്പോൾ മനസിലാകുന്നുണ്ട്
അമ്മയെക്കാൾ എത്രയോ
പാവമായിരുന്നെന്റെയച്ഛനെന്ന്.

More like this
Related

കഥ തീരുമ്പോൾ

''എന്നിട്ട്..?''''എന്നിട്ടെന്താ, പിന്നീട് അവര് സുഖമായി ജീവിച്ചു...''രാജകുമാരിക്ക് രാജകുമാരനെ കിട്ടി...കുഞ്ഞിമകൾക്ക് അവളുടെ അച്ഛന്റെ...

നേരം

ഒന്നിനും നേരമില്ലെന്നു ചൊല്ലാനുംതെല്ലു നേരമില്ലാതെ പോവുന്ന കാലംനേരത്തിൻ പൊരുൾ തേടീടുവാൻനേരവും കാലവും...

യുദ്ധം

പഠിക്കാത്തൊരു പാഠമാണ്, ചരിത്ര പുസ്തകത്തിലെ. ആവർത്തിക്കുന്നൊരു തെറ്റാണ്, പശ്ചാത്താപമില്ലാതെ. അധികാരികൾക്കിത് ആനന്ദമാണ്, സാധാരണക്കാരന് വേദന. സ്ത്രീകൾക്ക് പലായനമാണ്, കുഞ്ഞുങ്ങൾക്ക് ഒളിച്ചു കളി. സൈനികർക്ക്...

അവൾ

ഋതുക്കളെ ഉള്ളിലൊളിപ്പിച്ചവൾപച്ചപ്പിന്റെ കുളിർമയുംമരുഭൂമിയുടെ ഊഷരതയുംഉള്ളിലൊളിപ്പിച്ച സമസ്യകണ്ണുകളിൽ വർഷം ഒളിപ്പിച്ചുചുണ്ടുകളിൽ വസന്തംവിരിയിക്കുന്ന മാസ്മരികതവിത്തിനു...
error: Content is protected !!