പത്താം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക്, ഗവേഷണ കാലഘട്ടം വരെ ലഭിക്കാവുന്ന സ്കോളർഷിപ്പായ നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷന് (NTSE) അപേക്ഷ ക്ഷണിച്ചു. അഭിരുചി പരീക്ഷയിൽ സാമർഥ്യം തെളിയിക്കുന്നവർക്ക് ദേശീയതലത്തിൽ 2000 സ്കോളർഷിപ്പുകളാണ് നൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം:
കേരളത്തിലെ ഏതെങ്കിലും സർക്കാർ / എയ്ഡഡ്/ അംഗീ കൃത സ്കൂളുകളിലെ / കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ്, അവസരം. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് സംവിധാനം വഴി, ആദ്യമായി പത്താം പരീക്ഷയെഴുതുന്നവർക്കും നാഷണൽ ടാലൻ്റ് സെർച്ച് എക്സാമിനേഷന്
അപേക്ഷിക്കാവുന്നതാണ്. എന്നാൽ അപേക്ഷകൻ 18 വയസ്സ് കവിയരുതെന്ന നിബന്ധനയുണ്ട്.
പരീക്ഷാ രീതി:
ആദ്യഘട്ടത്തിൽ സംസ്ഥാനതലത്തിലും, പിന്നീട് മികവുള്ളവർ ദേശീയതലത്തിലും മത്സരിക്കുന്ന രീതിയിലാണ് ഈ പ്രതിഭാനിർണയപരീക്ഷ. ആദ്യഘട്ട പരീക്ഷയായ കേരളത്തിലെ സ്ക്രീനിങ് ടെസ്റ്റ് ഡിസംമ്പർ പതിമൂന്നിന് നടക്കും.സംസ്ഥാനതല പരീക്ഷയിൽ മികവുള്ള 220 പേരെ 2021 മേയ് മാസത്തിലെ ദേശീയതലത്തിൽ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയിലേക്കു തിരഞ്ഞെടുക്കുന്നതാണ്.വിദേശ രാജ്യങ്ങളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ, സംസ്ഥാ തല പരീക്ഷയെഴുതേണ്ടതില്ല. അവർക്ക്, രണ്ടാം ഘട്ട പരീയ നേരിട്ടെഴുതാൻ അനുമതിയുണ്ട്. എന്നാൽ പരീക്ഷയെഴുതുന്നതിന് അവർ നാട്ടിൽ വരണം.
രണ്ടു മണിക്കൂർ ദൈർഘ്യവും താഴെക്കാണുന്ന രണ്ടു പേപ്പറുകളുമുള്ള പരീക്ഷയ്ക്ക് 100 ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ്, ഉണ്ടാകുക.
പേപ്പറുകൾ:
1) മാനസികശേഷി2) സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
സ്കോളർഷിപ്പ് സംഖ്യവിജയികൾക്ക് പഠനകാലഘട്ടം മുഴുവൻ (പിഎച്ച്ഡി തലം വരെ) കോഴ്സുകൾക്കനുസരിച്ച്, മാസം തോറും ഒരു നിശ്ചിത സംഖ്യ സ്കോളർഷിപ്പ് ലഭിക്കാൻ അവസരമുണ്ട്.
പ്ലസ് ടു തലം: 1250/-ബിരുദ / ബിരുദാനന്തര ബിരുദതലം: 2000/-ഗവേഷണതലം: യുജിസി മാനദണ്ഡപ്രകാരം
അടിസ്ഥാന യോഗ്യത:
അപേക്ഷാർത്ഥികൾക്ക്, ഒമ്പതാം ക്ലാസിൽ ഭാഷ ഒഴികെയുള്ള വിഷയങ്ങൾക്ക് 55% മാർക്ക് നിർബന്ധമായും ലഭിച്ചിരിക്കണം.എന്നാൽപട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് 50% മാർക്കു മതി.
അപേക്ഷാഫീസ്:️
ജനറൽ : 250/- ️ എസ്.സി./ എസ്.റ്റി വിഭാഗം:100/-
അവസാന തീയ്യതി:ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, നവംബർ 16 ആണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:https://scholarship.scert.kerala.gov.in
കൂടുതൽ വിവരങ്ങൾക്ക്:ഇ-മെയിൽ: ntsescertkerala@gmail.com ഫോൺ: 0471-2346113