സംസ്ഥാനത്തെ നവോദയ സ്കൂളുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം:

Date:

spot_img

നവോദയ സ്കൂളുകളിൽ ആറാം ക്ലാസ് പ്രവേശനത്തിനു ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സ്‌കൂളിൽ ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അവസരം.ഏപ്രിൽ 10നാണ്, പ്രവേശന  പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.


കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ സ്കൂളുണ്ട്. അതിനാൽ തന്നെ സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ. 
സിബിഎസ്‌ഇ സിലബസനുസരിച്ച് 12–ാം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യം നവോദയ സ്കൂളിലുണ്ട്. പക്ഷേ, സ്‌കൂൾ ക്യാംപസിൽ താമസിച്ചു തന്നെ പഠിക്കണമെന്നത് നിർബന്ധമാണ്. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ പൂർണ്ണമായും സൗജന്യമാണ്. 9–12 ക്ലാസ് വിദ്യാർഥികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകേണ്ടതുണ്ട്.എന്നാൽദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടികവിഭാഗക്കാർ എന്നിവർക്ക് ഈ ഫീസാനുകൂല്യമുണ്ട്.


അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും
www.navodaya.gov.in  വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത്. ഇന്റർനെറ്റിന് അസൗകര്യവുള്ളവർക്ക്, അപേക്ഷാ സമർപ്പണത്തിനു 
നവോദയ സ്കൂളുകളെ സൗജന്യസഹായത്തിനായി സമീപിക്കാം.
അടിസ്ഥാന നിബന്ധന:അപേക്ഷാർത്ഥിയുടെ ജനനം, 2008 മേയ് ഒന്നിനു മുൻപോ 2012 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. ഗ്രാമീണ വിദ്യാർഥികൾക്ക് 75 % ക്വോട്ടയുണ്ട്. 3, 4, 5 ക്ലാസ് പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ് ഇതിൽ പരിഗണിക്കുന്നത്. ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളിൽ പഠിച്ചവരെ പരിഗണിക്കില്ല.
എട്ടാം ക്ലാസ് വരെ പഠനം മലയാളം മീഡിയത്തിലാണ്; തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും, സോഷ്യൽ സയൻസ് ഹിന്ദിയിലും.ആകെയുള്ളതിൽ മൂന്നിലൊന്നു സീറ്റ് പെൺകുട്ടികൾക്കായി മാറ്റി വെച്ചിട്ടുണ്ട്. ഇതോടൊപ്പം, പട്ടികജാതി / വർഗ സംവരണം ജില്ലയിലെ ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടാണ് കണക്കാക്കുക. ഭിന്നശേഷിക്കാർക്ക‌ു കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം തന്നെ സംവരണമുണ്ട്.ഓരോ സ്കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 9–ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിൽ എവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരുമെന്നത്, നവോദയ പഠനത്തിൻ്റെ പ്രത്യേകതയാണ്.

കേരളത്തിലെ നവോദയ വിദ്യാലയങ്ങൾ

Name of the JNVAddressWebsite
JNV, KannurChendayad, Panoor, Kannur 670692, Keralajnvkannur.nic.in
JNV, KasaragodNavodaya Nagar, Periya, Kasaragod 671316, Kerala
JNV, KollamKottarakkara, Kollam 691506, Keralajnvkollam.gov.in
JNV, ErnakulamNH 49, Neriamangalam, Ernakulam 686693, Keralajnvernakulam.org.in
JNV, PathanamthittaVechoochira, Pathanamthitta 686511, Keralajnvpathanamthitta.org
JNV, ThrissurMayannur, Thrissur 679105, Keralajnvthrissur.org.in
JNV, KottayamMadavanpadi-Puthupally Road, Near Rubber Board, Kottayam 686010, Keralajnvkottayam.gov.in
JNV, WayanadPookode, Wayanad 673576, Keralajnvwynad.com
JNV, ThiruvananthapuramVithura-Palode Road, Chettachal, Vithura, Thiruvananthapuram 695551, Keralanavodayatrivandrum.gov.in
JNV, PalakkadMalampuzha I, Palakkad 678651, Keralajnvpalakkad.org.in
JNV, KozhikodeKozhikode 673521, Keralajnvcalicut.gov.in
JNV, AlappuzhaPuthuvilappady, Chennithala, Alappuzha 690105, Keralajnvalleppey.org
JNV, MalappuramKarathode-Navodaya Road, Kizhumuri, Oorakam, Malappuram 676519, Keralajnvmalappuram.gov.in
JNV, IdukkiKulamavu, Idukki 685601, Kerala

പ്രവേശന പരീക്ഷപ്രവേശനപരീക്ഷയുടെ ക്രമം ഇപ്രകാരമാണ്.ഒബ്‌ജെക്റ്റീവ്മാതൃകയിയിലായിരിക്കും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്ക് ഇല്ലാത്തതു കൊണ്ട്, എല്ലാ ചോദ്യങ്ങളും ശ്രമിക്കാവുന്നതാണ്.
ആകെ ചോദ്യം: 80
ആകെ മാർക്ക്: 120ആകെ സമയം: 2 മണിക്കൂർ

വിഭാഗങ്ങൾ
1.മാനസികശേഷിചോദ്യം: 40മാർക്ക്: 50സമയം: 60 മിനിറ്റ്
2.അരിത്‌മെറ്റിക്ചോദ്യം: 20 മാർക്ക്: 25 സമയം: 30 മിനിറ്റ്
3.ഭാഷചോദ്യം: 20 മാർക്ക്: 25സമയം: 30 മിനിറ്റ്
കൂടുതൽ വിവരങ്ങൾക്കും  
ചോദ്യമാതൃകകൾക്കും വിവിധ ജില്ലകളിലെ നവോദയ സ്കൂളുകളെപ്പറ്റിയറിയുന്നതിനും വെബ്സൈസൈറ്റിലെ പ്രോസ്പെക്ടസ് നോക്കുക.

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്‌.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!