പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻറിനുശേഷമുള്ള ഒഴിവുകളിലേക്ക് ജില്ല/ ജില്ലാന്തര സ്കൂൾ മാറ്റത്തിനും കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മൻ്റിനുംന് ഒക്ടോബർ 30ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അവസരമുണ്ട്.
ഇതുവരെ ഏകജാലകസംവിധാനത്തിൽ മെറിറ്റ് ക്വോട്ടയിലോ സ്പോർട്സ് ക്വോട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് മാത്രമേ ട്രാൻസ്ഫറിനായി അപേക്ഷിക്കാനാവൂ. ഒന്നാം ഓപ്ഷനിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം. നിലവിൽ ഒരു സ്കൂളിൽ പ്രവേശനം നേടി, അതേ സ്കൂളിലെ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ, മറ്റേതെങ്കിലും സ്കൂളിലെ ഒഴിവുള്ള കോമ്പിനേഷനിലേക്കോ അപേക്ഷിക്കാവുന്നനതാണ്.ഭിന്നശേഷി വിഭാഗത്തിലുള്ള അപേക്ഷകർക്ക് അധിക സീറ്റ് സൃഷ്ടിച്ച് അലോട്ട്മെൻറ് അനുവദിച്ചിട്ടുള്ളതിനാൽ അത്തരം വിദ്യാർഥികൾക്ക് സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് അപേക്ഷിക്കാൻ അവസരമില്ല.
ട്രാൻസ്ഫർ അലോട്ട്മെൻറിനായി കാൻഡിഡേറ്റ് ലോഗിനിലെ ‘Apply for School/Combination Transfer’ എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളുടെ വിവരം വെബ്സൈറ്റിൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ൽ ലഭിക്കും.