ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനം ഇപ്പോൾ കേരളത്തിലും

Date:

spot_img

ഫോറൻസിക് സയൻസിൽ മാസ്റ്റർ ബിരുദ പഠനം ഇപ്പോൾ കുസാറ്റിലും അവസരം.കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയാണ്, കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ്, ഈ   അധ്യയന വർഷം ആരംഭിക്കുന്നത്. കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

സംവരണം:
കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ ഡബ്ലിയു എസ് (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് 10 സീറ്റകൾ സംവരണം ചെയ്തിട്ടുണ്ട്.സംവരണവിഭാഗത്തിൽ പെട്ടവർക്ക് നിയമാനുസൃ ത ഇളവ് ലഭിക്കും.ഇതു കൂടാതെ 15 ജനറൽ സീറ്റുകളിലേക്കും പ്രവേശനമുണ്ട്. 

കാലാവുധി
രണ്ടു വർഷം ദൈർഘ്യമുള്ള കോഴ്സിന് നാല് സെമസ്റ്ററു കളാണുള്ളത്. 

അടിസ്ഥാനയോഗ്യത
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 55% ൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ ബി.എസ് സി/ബി.വോക് ഫോറൻസിക് സയൻസ്, ബി.വോക് അപ്ലൈഡ് മൈക്രോ ബയോളജി & ഫോറൻസിക് സയൻസ്, ബിഎസ്സി സുവോളജി/ബോട്ടണി/കെമിസ്ട്രി/ഫിസിക്സ്/മൈക്രോബയോളജി/മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി/മെഡിക്കൽ ബയോടെക്നോളജി/ബയോടെക്നോളജി/ജനറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി , ബി.ടെക്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.സി.എ.എന്നിവയിലേേതെങ്കിലുമൊൊന്നി ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്‌.

അപേക്ഷാഫീസ്:
ജനറൽ, ഒ.ബി.സി. വിഭാഗത്തിലുള്ള വർക്ക് 1100 രൂപയും കേരള എസ്.സി/എസ്.ടി. വിഭാഗത്തിൽ പെട്ടവർക്ക് 500 രൂപയുമാണ് അപേക്ഷാഫീസ്. നിലവിൽ കുസാറ്റിലെ മറ്റു പി.ജി. കോഴ്സുകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്കും പുതിയ കോഴ്സിന് അപേക്ഷിക്കാനവസരമുണ്ട്.

അവസാന തീയതി അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി ഒക്ടോബർ 26 ആണ്.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുംwww.cusat.ac.in
https://admissions.cusat.ac.in/forensic/

✍ ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്‌.തോമസ് കോളേജ്, തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!