അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

Date:

spot_img

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും  സഹിക്കാനും സ്ത്രീകൾക്ക് ശക്തി നൽകുന്ന പ്രേരണയും ഈ ആത്മാഭിമാനമാണ്. തങ്ങൾ എന്താണെന്നുള്ള ഉറച്ചബോധ്യത്തിലേക്കുള്ള കാൽവയ്പുകളോടെ അവൾ ഒരു അമ്മയാകുമ്പോൾ അതൊരു ജൻമ സാക്ഷാത്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
പ്രസവം ഒരു സന്തോഷ സൂചകമായ അനുഭവമാണെങ്കിലും അതിനു പിന്നിൽ സ്ത്രീകൾ സഹിക്കുന്ന വേദനയും മാനസിക സംഘർഷവും വളരെ വലുതാണ്. കടുത്ത വേദനയെന്ന അതി തീവ്രമായ സഹനമാണ് പ്രസവത്തിലൂടെ അവർക്ക് ഏറ്റെടുക്കേണ്ടി വരുന്നത്. കൂടാതെ മാനസിക സംഘർഷവും. ആദ്യ പ്രസവമാണെങ്കിൽ അത് സ്ത്രീകളെ കൂടുതൽ ബുദ്ധിമുട്ടിലേക്ക് നയിക്കും. കാരണം അതുവരെ കേട്ടുമാത്രം പരിചയിച്ച ഒരു അവസ്ഥയിലേക്ക് എത്തിപ്പെടുമ്പോൾ അവർ തീർച്ചയായും ആശങ്കാകുലരായിരിക്കും. കൂടാതെ കടുത്ത വേദന നൽകുന്ന മാനസിക പിരിമുറുക്കവും. ഇതൊക്കെ പലപ്പോഴും സ്ത്രീകളെ കടുത്ത മാനസിക വ്യഥകളിലേക്ക് നയിക്കാറുണ്ട്. അത്തരം ഒരു മാനസിക അവസ്ഥയിൽ നിന്നുണ്ടാകുന്ന ഒരു ഡിപ്രഷൻ അവസ്ഥയാണ് പോസ്റ്റ് പോർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതിന്റെ സാഹചര്യവും രീതികളും ചികിൽസയും മറ്റുമാണ് ഇവിടെ വിശദമാക്കാൻ പോകുന്നത്.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ

പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം. ഇത് രണ്ടാഴ്ച്ചയേ നീണ്ടു നില്ക്കൂ. ഇതിനെ ബേബി ബ്ളൂസ്, പോസ്റ്റ് പാർട്ടം ബ്ളൂസ് എന്നൊക്കെ പറയാറുണ്ട്. ഇതു വലിയ പ്രശ്നമൊന്നുമല്ല. ശരീരത്തിലെ ഹോർമോണിന്റെ നിലയിൽ പ്രസവാനന്തരം പെട്ടെന്നുണ്ടാകുന്ന കുറവു കൊണ്ടും കുഞ്ഞു ജനിച്ചശേഷം ഉറക്കത്തിൽ വരുന്ന വലിയ വ്യതിയാനം കൊണ്ടുമാണത്. ഇതു മിക്കവാറും ചികിൽസയൊന്നുമില്ലാതെ തന്നെ മാറും.  എന്നാൽ പോസ്റ്റ് പാർട്ടം ഡിപ്രഷൻ അത്ര നിസാരക്കാരനല്ല. സങ്കടം, ഉന്മേഷ കുറവ്, ഉത്കണ്ഠ, കരച്ചിൽ, ഉറക്കകുറവ്, വിശപ്പില്ലായ്മ എന്നിവയൊക്കെ ഇവിടെ കാണാം. പ്രസവശേഷം ഒരാഴ്ച്ച കഴിയുമ്പോൾ മുതൽ രോഗം വരാം.


അമിതമായ ദുഃഖവും ഉൽകണ്ഠയും അവശതയും കൂടിവരും. സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ എടുക്കുന്നതുപോലും തടയുന്നവരുണ്ട്. കുഞ്ഞു മരിച്ചുപോകുമെന്ന ഭീതിയും കുഞ്ഞിനു തകരാറുണ്ടെന്ന തോന്നലുമൊക്കെ ഈ സമയം കലശലായിരിക്കും. ഇത് മാസങ്ങൾ നീണ്ടു നില്ക്കുകയും ചെയ്യും. രണ്ടാഴ്ചയിലും കൂടുതൽ ലക്ഷണങ്ങൾ നീണ്ടു നില്ക്കുമ്പൊഴാണു ശ്രദ്ധവേണ്ടത്. ഒരു വയസിൽ താഴെ പ്രായമുള്ള കുട്ടികളുടെ മരണത്തിനു ഒരു പ്രധാന കാരണമായുള്ള കടുത്ത പ്രസവാനന്തര മാനസിക രോഗത്തെ ( post partum psychosisi‑) പോലെ പ്രശ്നക്കാരനല്ല ഇതെങ്കിലും ശ്രദ്ധവേണ്ടതാണ്.

ചികിൽസ

മുമ്പ് മാനസിക രോഗം ഉണ്ടായിരുന്നവരിലും പാരമ്പര്യമായി മാനസിക രോഗമുള്ള കുടുംബത്തിൽ പെട്ടവരും ആണെങ്കിൽ ഒരു ശ്രദ്ധവേണം. ഇവർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ വരാൻ സാധ്യത ഏറെയുണ്ട്. ഇങ്ങനെ മുൻ രോഗസാധ്യതകളൊന്നുമില്ലങ്കിൽ കൗൺസലിങ്ങ് കൊണ്ട് പോസ്റ്റ് പാർട്ടം ഡിപ്രഷനെ മാറ്റാവുന്നതാണ്. പോസ്റ്റ് പാർട്ടം ഡിപ്രഷന്റെ അവസ്ഥ തീവ്രമാണെങ്കിൽ മരുന്നും മനഃശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നതാണ് പ്രധാനം. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണ്. ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിൽസാരീതികളിലും പോസ്റ്റ് പാർട്ടം ഡിപ്രഷന് മരുന്നുകൾ ലഭ്യമാണ്.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. മനോജ് കുമാർ ടി.ജി, കണ്ണൂർ

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...

സന്തുഷ്ടയായ അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത്  മുമ്പ്എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന...
error: Content is protected !!