പോളിടെക്നിക് പ്രവേശനം

Date:

spot_img

സംസ്ഥാനത്തെ വിവിധ വിഭാഗം പോളിടെക്നി്ക്കുകളിലേയ്ക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു.സംസ്ഥാനത്തെ പോളിടെക്നിക്കുകൾ താഴെെപ്പറയുന്ന വിഭാഗങ്ങളിലാണ്. ഓരോ വിഭാഗത്തിലേയ്ഗക്കും ഉള്ള സർക്കാാർ അലോട്ട്മെൻ്റും ഇതോടൊപ്പം ചേർക്കുന്നു.


1. സർക്കാർ പോളിടെക്‌നിക്കുകൾ (മുഴുവൻ സീറ്റ് ) 
2.എയിഡഡ് പോളിടെക്‌നിക്കുകൾ (85 ശതമാനം മെറിറ്റു സീറ്റുകൾ)
3.സർക്കാർ നിയന്ത്രിത സ്വാശ്രയ (IHRD) പോളിടെക്‌നിക് കോളേജുകൾ (മുഴുവൻ സീറ്റ് )
4.സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളേജുകൾ (50 ശതമാനം സീറ്റ് )
ഈ വിഭാഗങ്ങളിലെ മെറിറ്റു സീറ്റുകളിലേയ്ക്ക് കേന്ദ്രീകൃത അലോട്ട്മെൻ്റ് ആണ് നടക്കുക. സംസ്ഥാനമൊട്ടൊകെയുള്ള പ്രവേശനത്തിന് ഒറ്റ അപേക്ഷ സമർപ്പിച്ചാൽ മതി. ഓൺലൈനായി മാത്രമേ അപേക്ഷിക്കാവൂ.ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാനവസരമുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം:
എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ സിബിഎസ്ഇ/ മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം. 2) അപേക്ഷിക്കാം.
റ്റിഎച്ച്എസ്എൽസി, വിഎച്ച്എസ്ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം പത്ത്, രണ്ട് ശതമാനം വീതം റിസർവേഷൻ ഉണ്ട്. വിഎച്ച്എസ്ഇ പാസ്സായവർക്ക് ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക.
എസ്.എസ്.എൽ.സി. ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം ഒന്നിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം രണ്ടിലേക്കുള്ള സെലക്ഷന്റെ ഇൻഡ്ക്‌സ് സ്‌കോർ നിശ്ചയിക്കുന്നത്.

പ്രത്യേക സംവരണങ്ങൾ:
സാധാരണ സംവരണ വിഭാഗങ്ങൾക്കു പുറമേ, ഭിന്നശേഷിയുള്ളവർക്ക് (സഞ്ചാരം, കാഴ്ച, കേൾവി വൈകല്യം ഉള്ളവർ) അഞ്ച് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (EWS – Economically Weaker Section) നിശ്ചിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ 10 ശതമാനം അധിക സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. എൻ.സി.സി/ സ്‌പോർട്‌സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈനായി ഫീസടച്ച് അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻ.സി.സി ഡയറക്ടറിലേക്കും, സ്‌പോർട്‌സ് കൗൺസിലിലേക്കും നൽകണം. 

ഹെൽപ്പു ഡെസ്കുകൾ:
എല്ലാ പോളിടെക്നിക് കോളേജുകളിലും അഡ്മിഷനമായി ബന്ധപ്പെട്ട ഹെൽപ്പു ‌ഡെസ്‌കുകളുടെ സേവനം ലഭ്യമാണ്. ഒക്ടോബർ 19 വരെ, അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും പ്രോസ്പെക്ടസ്സിനും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും;
https://www.polyadmission.org

✍️ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!