ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി) ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2021 ലെ ജോയൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)ന് ഇപ്പോൾ അപേക്ഷിക്കാം
രാജ്യത്തെ വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി കളിലെ (ഐ.ഐ.ടി) എം.എസ്.സി, മാസ്റ്റർ ഇൻ ഇക്കണോമിക്സ്, ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി, എം.എസ്.സി- പി.എച്ച്.ഡി ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചലർ ഡിഗ്രി പ്രോഗ്രാമുകൾ, ഐ.ഐ.എസ്.സി- യിലെ ഇൻ്റഗ്രേറ്റഡ് പി.എച്ച്.ഡി. പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന് ജാം പരീക്ഷയിൽ നല്ല സ്കോർ വേണം. കൂടാതെ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എൻ.ഐ.ടി), സെൻട്രലി ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്സ് (സി.എഫ്.ടി.ഐ) എന്നിവയിലേക്ക് സെൻട്രലൈസ്ഡ് കൗൺസലിംഗ് ഫോർ എം.എസ്.സി/എം.എസ്.സി (ടെക്) [സി.സി.എം.എൻ] വഴിയുള്ള പ്രവേശനത്തിനും കഴിഞ്ഞ വർഷങ്ങളിൽ ജാം പരീക്ഷയിലെ സ്കോർ പരിഗണിച്ചു വരുന്നു.
ഫെബ്രുവരി 14 ന് രണ്ടു സെക്ഷനുകളിലായി പരീക്ഷ നടത്തും. ഏഴു വിഷയങ്ങളിലാണ് പരീക്ഷ .
പരീക്ഷാവിഷയങ്ങൾ: 1. ബയോടെക്നോളജി2. കെമിസ്ട്രി3. ഇക്കണോമിക്സ്4. ജിയോളജി,5. മാത്തമാറ്റിക്സ്6. മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്7. ഫിസിക്സ്.
പരീക്ഷാ രീതി:ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന 3 മണിക്കൂർ ദൈർഘ്യമുള്ള ഈ പരീക്ഷയുടെ സമയക്രമത്തെ അടിസ്ഥാനമാക്കി, ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാം, വിദ്യാഭ്യാസ യോഗ്യത എന്നിവ കൂടി പരിഗണിച്ച് ഒരു അപേക്ഷാർത്ഥിക്ക് രണ്ടു പേപ്പർ വരെ അഭിമുഖീകരിക്കാനവസരമുണ്ട്.
സ്ഥാപനവും പ്രോഗ്രാമും അനുസരിച്ച്, നിശ്ചിത വിഷയത്തിലെ ബിരുദമാണ് പ്രവേശന യോഗ്യത. മാർക്ക് വ്യവസ്ഥയും ഉണ്ട്. ബാധകമായ ജാം പേപ്പർ യോഗ്യതയും വേണം. വെബ്സൈറ്റിലെ പ്രോസ്പെപെക്ടസിൽ ഇതു സംബന്ധിച്ച വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.
ഓൺലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി,ഒക്ടോബർ 15 ആണ്.
https://jam.iisc.ac.in