എന്റെ അച്ചെ

Date:

spot_img

എന്റെ പിതാവിനെ ഞങ്ങൾ വിളിച്ചിരുന്നത് അച്ചെ എന്നാണ്. അച്ചെ വാത്സല്യനിധിയായ ഒരു പിതാവായിരുന്നു. അച്ചെയും അമ്മച്ചിയും ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ കുട്ടികൾക്ക് അക്ഷരാർത്ഥത്തിൽ സ്വർഗ്ഗതുല്യമായിരുന്നു. അച്ചെയ്ക്കു കൂടുതൽ ഇഷ്ടം അവരോടാണ് എന്നു പറഞ്ഞ് ഞങ്ങൾ നടക്കുമായിരുന്നു.

അച്ചെ നല്ല ഒരു രാഷ്ട്രീയക്കാരനും പ്രഗത്ഭനായ ഒരു അഭിഭാഷകനുമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ കൂടെ വളരെക്കുറച്ചു സമയം മാത്രമെ ചെലവാക്കാൻ സാധിക്കുമായിരുന്നുള്ളു. 21-ാം വയസ്സുമുതൽ കോൺഗ്രസ്സ് പാർട്ടിയിൽ അംഗമായിരുന്നു. പാർട്ടിയുടെ ഉന്നമനത്തിനായി സത്യസന്ധമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു അദ്ദേഹം. ഏതെല്ലാം സ്ഥാനത്തിരുന്നാലും അവിടെയെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ആദ്യമായി അഭിഭാഷകവൃത്തി തുടങ്ങിയത് പൊൻകുന്നം കോടതിയിലാണ്. ആ.ഘ, പാസാകുന്നതിനുമുൻപ് എ.ഘ പാസായതോടെ ഒറ്റപ്ലാക്കൽ പരേതനായ തോമസിന്റെ മകൾ മാമ്മിക്കുട്ടിയെ വിവാഹം ചെയ്തിരുന്നു. പ്രാക്ടീസു തുടങ്ങിയപ്പോൾ തന്റെ കുടുംബവീട്ടിൽ നിന്നും മാറി പൊൻകുന്നത്ത് ഒരു വാടകവീട്ടിൽ താമസമായി. അന്ന് സ്വാതന്ത്രസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമായിരുന്നു. തിരുവിതാംകൂറിൽ രാജഭരണത്തിനെതിരെയും ദിവാനായിരുന്ന സർ സി. പി. ക്ക് എതിരെയുമുള്ള സമരം. അതിലെല്ലാം പങ്കെടുത്തിരുന്നതിനാൽ പൊൻകുന്നത്തു നിന്നും ആദ്യമായി അച്ചെയെ അറസ്റ്റു ചെയ്തു. അന്ന് ഗർഭിണിയായിരുന്ന എന്റെ അമ്മയെ ഒറ്റപ്ലാക്കൽ വീട്ടിലേക്ക് അമ്മച്ചിയുടെ സഹോദരൻ കൂട്ടികൊണ്ടുപോയി. അവിടെവെച്ച് 1942 ൽ എന്റെ ചേച്ചി ഗീത ജനിച്ചു. മൂന്നു മാസത്തെ ജയിൽവാസത്തിനുശേഷം തിരികെ വന്ന് പൊൻകുന്നം കോടതിയിൽനിന്ന്, പാലായിലേക്ക് അഭിഭാഷകവൃത്തിയും, അതോടൊപ്പം അമ്മച്ചിക്കൊപ്പം അവിടേക്ക് താമസവും മാറി. രാഷ്ട്രീയപ്രവർത്തനം തുടർന്നുകൊണ്ടിരുന്നു. പാലായിൽ നിന്നും ഒളിവിൽ താമസിക്കേണ്ടിവന്നു. എങ്കിലും രണ്ടുപ്രാവശ്യം അവിടെനിന്നും അറസ്റ്റുവരിക്കേണ്ടിവന്നിട്ടുണ്ട്. അച്ചെ ജയിലിൽ ആയിരുന്നപ്പോൾ 1945 ൽ ആണ് ഞാൻ ജനിച്ചത്. പിന്നീട് ജയിൽവാസം കഴിഞ്ഞ്, അഭിഭാഷകവൃത്തി കോട്ടയത്ത് ജില്ലാക്കോടതിയിലാകുകയും, കോട്ടയത്ത് കീഴ്കുന്നിൽ താമസമാക്കുകയും ചെയ്തു. 1948 ൽ ഉത്തരവാദിത്വഭരണം തിരുവിതാംകൂറിന് ലഭിക്കും വരെ പല പ്രാവശ്യം അറസ്റ്റ് വരിക്കേണ്ടി വന്നിട്ടുണ്ട്. കോട്ടയത്ത് കഞ്ഞിക്കുഴിയിൽ തുമ്പേൽക്കാരുടെ (ഇപ്പോൾ ഇവൃലീയലൃൃ്യ ൽ ഇരിക്കുന്ന സ്ഥലത്ത്) ഒരു വാടകവീട്ടിലായിരുന്നു ഞങ്ങൾ കൂടുതൽ നാൾ താമസിച്ചത്. 1948 ൽ എന്റെ അനുജത്തി സെലിൻ ജനിച്ചു. തുമ്പേൽ വീട്ടിൽ താമസിച്ചപ്പോഴാണ് എന്റെ സഹോദരന്മാർ ‘മോൻ’ എന്നു വിളിക്കുന്ന ജ.ഇ തോമസും, ജിമ്മി എന്നു വിളിക്കുന്ന ജെയിംസും ജനിച്ചത്. അച്ചെക്ക് 11 മാസം അടുപ്പിച്ച് ജയിൽ ജീവിതം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

കോൺസ്റ്റിയുവന്റ് അസംബ്‌ളികളിൽ അച്ചെ അംഗമായിരുന്നു. എന്റെ ചെറുപ്പകാലത്ത് ഒന്നര, രണ്ടുമാസം അടുപ്പിച്ചൊക്കെ അച്ചെ ഡൽഹിയിലായിരുന്നു. ഇന്നത്തെപ്പോലെ യാത്രാ സൗകര്യം ഇല്ലാതിരുന്നതിനാൽ ഇടയ്ക്കിടെ വീട്ടിൽ വരിക പ്രയാസമായിരുന്നു. ഞാൻ ഒന്നാം ക്‌ളാസ്സിലും, രണ്ടാം ക്‌ളാസ്സിലും ഒക്കെ ആയിരുന്നപ്പോൾ ഡൽഹിയിൽനിന്നും അച്ചെയുടെ എഴുത്ത് വരാറുണ്ടായിരുന്നു. അമ്മച്ചിക്കുള്ള എഴുത്തിന്റെ കൂടെ എനിക്കും, ചേച്ചിക്കും പ്രത്യേകം എഴുത്ത് അയച്ചിരുന്നു. മറുപടി കത്തിൽ ഞങ്ങൾ എഴുതുമായിരുന്നു. ഒരു പ്രാവശ്യം ഞാൻ എന്റെ പല തരത്തിലുള്ള ഒപ്പ് ഇട്ടു അയച്ചു. അച്ചെ അപ്പോൾ എഴുതി. ഒരാൾക്ക് ഒരൊപ്പുമാത്രമെ ആകാവൂ. അതുകൊണ്ട് അതിലെ ഒരെണ്ണം ഒപ്പായിട്ടെടുത്താൽ മതിയെന്ന്.

ഡൽഹിയിൽനിന്നുള്ള അച്ചെയുടെ വരവ് ഞങ്ങൾക്ക് വലിയ ആഘോഷമായിരുന്നു. അടുത്തുള്ള കൂട്ടുകാരെല്ലാം വീട്ടിൽ കളിക്കാൻ വരുമായിരുന്നു. ഞങ്ങളെല്ലാം കൂടി ജാഥാ ആയിട്ട് കടലാസ്സു കൊടിയെല്ലാം ഉണ്ടാക്കി  ‘അച്ചെ ഇന്നു വരും, വരും’  എന്നു പറഞ്ഞു നടക്കുമായിരുന്നു. അച്ചെ വരുമ്പോൾ വലിയ ഭംഗിയുള്ള കൂടുനിറച്ച് ആപ്പിൾ, പ്ലം, മുന്തിരി എന്നീ പഴവർഗങ്ങൾ കൊണ്ടുവന്നിരുന്നു. കൂട്ടുകാർക്കെല്ലാം കൊടുക്കുവാനായി പ്രത്യേകം പ്രത്യേകം ഞങ്ങൾക്ക് എടുത്തു തന്നിരുന്നു. അച്ചെ വീട്ടിൽ ഉള്ളപ്പോൾ ഞങ്ങളെ സ്‌കൂളിൽ കൊണ്ടുപോയിവിടാൻ അച്ചെ തന്നെ കാർ ഓടിച്ചു വരുമായിരുന്നു. അച്ചെ കാണാനായി ധാരാളം ആളുകൾ രാഷ്ട്രീയക്കാരും, കോൺഗ്രസ്സുകാരും വരിക പതിവായിരുന്നു. വീട്ടിൽ വരുന്നവർക്ക് കാപ്പികൊടുക്കണമെന്നത് അച്ചെക്ക് നിർബന്ധമായിരുന്നു. വീട്ടിലെ ആരെങ്കിലും തന്നെ കൊടുക്കുന്നതായിരുന്നു അച്ചെക്ക് ഇഷ്ടം. അതുകൊണ്ട് എന്റെ ചേച്ചിയും ഞാനുമൊക്കെ വളരെ ചെറുപ്പത്തിലെ കാപ്പി കൊടുക്കുവാൻ തുടങ്ങിയിരുന്നു. അച്ചെ എത്ര താമസ്സിച്ചു വീട്ടിൽ വന്നിരുന്നെങ്കിലും കുട്ടികളെല്ലാം ഉറക്കത്തിൽ നിന്നും ഉണർന്ന് ഒരുമിച്ചു കഴിക്കുക പതിവായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും, എങ്ങനെയാണ് ഭക്ഷണം വിളമ്പേണ്ടതെന്നുമെല്ലാം അച്ചെ പറഞ്ഞു തരുമായിരുന്നു. ഭക്ഷണം ബാക്കിവെച്ചിട്ട് പോകുവാൻ ഒട്ടും തന്നെ സമ്മതിച്ചിരുന്നില്ല.

എന്റെ പിതാവിനെപ്പറ്റി എഴുതിത്തുടങ്ങിയാൽ ധാരാളം എഴുതുവാനുണ്ട്. പെട്ടെന്ന് എഴുതിതീർക്കുക പ്രയാസമാണ്. അധികം നീട്ടാതെ കുറച്ചുകാര്യങ്ങൾ മാത്രം എഴുതുകയാണ്.

കോട്ടയത്തു നിന്നും വാഴൂർ എന്ന സ്ഥലത്തേക്ക് ഞങ്ങൾ 1956 ൽ താമസ്സം മാറ്റുകയുണ്ടായി. കോട്ടയത്ത് സ്വന്തമായി ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റിട്ടാണ്, പിതൃസ്വത്തായി കിട്ടിയ ഭൂമിയിൽ വീടുവച്ച് അങ്ങോട്ടുമാറിയത്. ഞങ്ങൾ കോട്ടയത്ത് മൗണ്ട് കാർമ്മലിൽ പഠിച്ചിരുന്നതിനാൽ ഞങ്ങൾക്കും ബോർഡിംഗിൽ താമസിക്കേണ്ടിവന്നു. സ്‌കൂൾ അടയ്ക്കുന്ന അന്നുതന്നെ ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാനും തിരികെ ബോർഡിംഗിൽ കൊണ്ടുചെന്നാക്കാനും എത്ര ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിലും അച്ചെ സമയം കണ്ടെത്തിയിരുന്നു.
1957 ലെ തിരഞ്ഞെടുപ്പിൽ വാഴൂർ മണ്ഡലത്തിൽ നിന്ന് ജയിക്കുകയും  തുടർന്ന് പ്രതിപക്ഷ നേതാവാകുകയും ചെയ്യും. ഞാൻ ഹൈസ്‌ക്കൂളിൽ പഠിക്കുന്ന കാലത്താണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റെ ഭരണ വൈകല്യങ്ങളുടെ ഫലമായി, വിമോചന സമരം തുടങ്ങിയത്. അച്ചെ അന്ന് അതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

സ്‌കൂളുകൾ അടച്ചിട്ടിരുന്നതിനാൽ ഞങ്ങൾ വീട്ടിലായിരുന്നു. ചാമംപതാലിൽ നിന്നും കൊടുങ്ങൂർ വരെ ഒരു ജാഥാ ഉണ്ടായിരുന്നു. അമ്മച്ചിയുടെ അനുവാദത്തോടെ ഞാനും അതിൽ പങ്കെടുത്തിരുന്നു. അന്നു കേട്ടു പഠിച്ച ഒരു മുദ്രാവാക്യം വളരെ ഈണത്തിൽ കുട്ടികളെ വിളിച്ചിരുത്തി ഞാൻ ഉറക്കെ അവരെ പറഞ്ഞുകേൾപ്പിച്ചു. അച്ചെ അപ്പോൾ ഓഫീസ് റൂമിൽ സന്ദർശകരെ കാണുകയായിരുന്നു. മുദ്രാവാക്യം ഇതാണ്.

ബബ്ബ ബബ്ബ പറഞ്ഞാൽ പോരാ
ഞൊണ്ടി ഞൊണ്ടി നടന്നാൽ പോരാ
കെ. സി ജോർജ്ജേ ഒന്നരക്കാലാ,
ഒന്നരക്കോടി നീ കട്ടില്ലേ

അച്ചെ ഇതു കേൾക്കാനിടയായി. പെട്ടന്ന് എഴുന്നേറ്റു ഞങ്ങളുടെ അടുത്തേക്കു വന്നു. മുഖം കണ്ടപ്പോഴെ വഴക്കു പറയാനാണെന്നു മനസ്സിലായി. ഉറക്കെപ്പറഞ്ഞിട്ടാണ് എന്നാണ് വിചാരിച്ചു ഇതുപോലുള്ള മുദ്രവാക്യങ്ങൾ പറയാൻ പാടില്ലെന്നാണ് കർശനമായി എന്നെ ശാസിച്ചു. അവരൊക്കെ ആരാണെന്ന് നിനക്കറിയാമോ ഈ പറയുന്ന വൈകല്യങ്ങളൊന്നും അവർ ഉണ്ടാക്കിവച്ചതല്ല. ഇതെല്ലാമുണ്ടായിരുന്നിട്ടും അവർ എത്ര തന്റേടത്തോടെ ജീവിക്കുന്നു. എത്ര ഉന്നതരാണെന്ന് ഓർക്കണം. എത്ര കുറവുകൾ ഉണ്ടെങ്കിലും മനസാന്നിദ്ധ്യം ആണ് വേണ്ടതെന്നും, അതുവഴി ഉയരാൻ സാധിക്കുമെന്നും അതോടെ ഞങ്ങൾപഠിച്ചു.

അച്ചെ നല്ലൊരു ദൈവവിശ്വാസിയായിരുന്നു. തൃശ്ശിനാപ്പിള്ളിയിൽ പഠിച്ചിരുന്നപ്പോൾ റെവ. ഫാ. കെ. പി. ജോസഫ് അച്ചയെ വളരെ സ്വാധീനിച്ചിരുന്നു. അദ്ദേഹത്തിൽ നിന്നും കിട്ടിയ ഏീറ ീള ങലൃര്യ എന്ന ഗാനം മിക്കവാറും പാടുന്നതു കേട്ടിട്ടുണ്ട്. ഞങ്ങളെ അത്ു പഠിപ്പിക്കുകയും ചെയ്തു. കിടക്കാൻ നേരത്ത് വേണ്ടുന്ന ഒരു പ്രാർത്ഥന ഞങ്ങൾ മക്കൾ ഇപ്പോഴും ഉരുവിടാറുണ്ട്. ഇതും അച്ചെ പഠിപ്പിച്ചതാണ്.


 I lay my bo-dy down to sleep
 I pray to God my soul to keep,
 And if I die before I wake,
 I pray to God my to take.


ഞങ്ങളുടെ മക്കൾക്കും കൊച്ചുമക്കൾക്കും ഈ പ്രാർത്ഥന അറിയാം. ഈ പ്രാർത്ഥന തലമുറകൾ പിൻതുടരട്ടെ.

ഏറ്റവും അവസാനം, കേസ്സിന്റെ ആവശ്യത്തിനായി കോഴിക്കോട്ടേക്കു പോകുന്നതിനുമുൻപും അച്ചെ എന്നെ കാണുവാനായി, തിരുവനന്തപുരത്തു നിന്നും വീട്ടിലേക്കു പോകും വഴി ഹോസ്റ്റലിൽ വന്നിരുന്നു. അവസാനത്തെ കാഴ്ചയാണ് അതെന്ന് അന്ന് എനിക്ക് തോന്നിയില്ല. കണ്ണീരോടെ മാത്രമെ ഇവയെല്ലാം ഓർക്കുവാൻ എനിക്കു സാധിക്കുകയുളളൂ.

വെറും പത്തൊൻപതു വർഷക്കാലമേ എനിക്ക് അച്ചെയുടെ തണലിൽ ജീവിക്കുവാൻ സാധിച്ചിരുന്നുള്ളു എങ്കിലും ജീവിതകാലം മുഴുവനും ഓരോ ദിവസവും ഒാർക്കുവാൻ ധാരാളം കാര്യങ്ങൾ മനസ്സിലുണ്ട്. അച്ചെ പോയപ്പോൾ ആശ്രയമറ്റവരെപ്പോലെയായിരുന്നു ഞങ്ങൾ. എങ്കിലും അച്ചെ പകർന്നുതന്ന ധൈര്യവും, ആദർശങ്ങളും ഞങ്ങൾക്കു മുന്നോട്ടു ജീവിക്കുവാൻ സഹായകമായി. ഇനിയും ഒരു ജീവിതമുണ്ടെങ്കിൽ എന്റെ അച്ചയുടെയും അമ്മച്ചിയുടെയും മകളായി ജനിക്കണമെ എന്ന പ്രാർത്ഥനയോടെ
അച്ചെയുടെ മകൾ പൊന്നി.

തയ്യാറാക്കിയത്:
സ്റ്റീഫൻ ഓണിശ്ശേരിൽ CSSR

More like this
Related

വായനയായും എഴുത്തായും കലയായും…

എനിക്കോർമ വയ്ക്കുമ്പോൾ എന്റെ വീട് കലാസാന്ദ്രവും പുസ്തക നിബിഡവുമായിരുന്നു. വീട്ടിലെ പുസ്തകങ്ങളിൽനിന്നു...

ഞങ്ങളുടെ ‘കളിയച്ഛൻ’

മഹാന്മാരുടെ ലക്ഷണമായി പറഞ്ഞുകേൾക്കുന്നത് അവരുടെ ഉള്ളം മൃദുവും പുറം കഠിനവുമായിരിക്കും എന്നാണ്....

”ആ കണ്ണീരിൽ എന്റെ എല്ലാ പരിഭവവും അലിഞ്ഞു”

എന്നിലെ സംഗീതജ്ഞന്റെ ജീവിതത്തെ രൂപപ്പെടുത്തിയത് അമ്മയാണ്. കാരണം സംഗീതത്തിന്റെ ആദ്യതാളവും രാഗവും...

ഓര്‍മ്മ

സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട...
error: Content is protected !!