ചാർട്ടേർഡ് അക്കൗണ്ട്‌സ് (CA)/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് – CMA)/ കമ്പനി സെക്രട്ടറിഷിപ്പ് (CS) കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പഠനസ്‌കോളർഷിപ്പിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ്, മുഖ്യ പരിഗണന.
കേരളസംസ്ഥാനത്തെ സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാനവസരമുള്ളത്.. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണനയുണ്ട്. എന്നാാൽ,ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തിലുള്ളവരേയും പരിഗണിക്കുന്നതാണ്.
അപേക്ഷകൻ, ബിരുദതലത്തിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ വിഭാഗക്കാർ നിർബന്ധമായും റേഷൻ കാർഡിന്റെ പകർപ്പ് നൽകണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. എന്നാൽ, മുൻ വർഷങ്ങളിൽ ഫൗണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്‌സുകൾക്ക് സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അപേക്ഷകൻ / അപേക്ഷകയുടെ പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി: ഒക്‌ടോബർ 30
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും;
www.minoritywelfare.kerala.gov.in ഫോൺ:0471-2300524.
ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം, അപേക്ഷയുടെ പ്രിൻ്റ് ഔട്ട്, മറ്റ് അനുബന്ധ രേഖകൾ സഹിതം നവംബർ 10 നു മുൻപായി, കാര്യലയത്തിൽ സമർപ്പിക്കണം.
വിലാസം:ന്യൂനപക്ഷ ക്ഷേമ ഡയറക്ട്രേറ്റ്,നാലാം നില,വികാസ് ഭവൻ,തിരുവനന്തപുരം -695033