സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് (റിന്യൂവൽ) 2020-21 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു

Date:

spot_img

കേരള സംസ്ഥാനത്തിലെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സംസ്ഥാനത്തെ സ്ഥിര താമസക്കാരായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ ഹോസ്റ്റൽ സ്റ്റൈപന്റ് (റിന്യൂവൽ) പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

ആർക്കൊക്കെ അപേക്ഷിക്കാം:2019-20 അദ്ധ്യയന വർഷം, ഇതേ സ്കോളർഷിപ്പ് ലഭിച്ചവർക്കാണ് റീന്യൂവലിന് ഇപ്പോൾഅവസരം നൽകിയിരിക്കുന്നത്.ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ – സ്റ്റൈപ്പന്റിനായി അപേക്ഷിക്കാവുന്നതാണ്.

മുസ്ലീം, ലത്തീൻ കത്തോലിക്കർ, പരിവർത്തിത ക്രിസ്ത്യാനികൾ എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കാണ് അവസരമുള്ളത്.
കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥിനികളെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകർക്ക് സ്വന്തം പേരിൽ, ഏതെങ്കിലുമൊരുദേശസാൽകൃത ബാങ്കിൽ  അക്കൗണ്ട് ഉണ്ടായിരിക്കണം. 
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ്:

http://dcescholarship.kerala.gov.in/dmw/ എന്ന വകുപ്പ് വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ഒക്ടോബർ 30, 
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:
1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്ട്രേഷൻ പ്രിന്റൗട്ട്
2. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ് ബുക്കിന്റെ് ഒന്നാമത്തെ പേജിന്റെ പകർപ്പ്
3. മാർക്ക് ലിസ്റ്റിന്റെ പകർപ്പ്/മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ നിർബന്ധമായും സാക്ഷ്യപത്രം സമർപ്പിക്കേണ്ടതാണ്.
4. കുടുംബത്തിൻ്റെ വരുമാന സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471- 23020900471- 2300524 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്.
സെൻ്റ്.തോമസ് കോളേജ്,
തൃശ്ശൂർ.


More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...
error: Content is protected !!