സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്ഥിതി ചെയ്യുന്ന, സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലെ ഈ വർഷത്തെ അക്കാദമക വർഷത്തെ (2020-21) പ്രവേശന നടപടികൾ ആരംഭിച്ചു.
അപേക്ഷാ സമർപ്പണം:
https://www.itiadmissions.kerala.gov.in/
എന്ന സൈറ്റ് മുഖേന ഓൺലൈനായി 24ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കയുള്ളു. പ്രസ്തുത അപേക്ഷ സംമ്പന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കാവുന്നതുമാണ്.
സംസ്ഥാനത്തിലെ നൂറോളം സർക്കാർ ഐടിഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരൊറ്റ അപേക്ഷയേ അവശ്യമുള്ളു.
സംവരണം:
എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്.
വിശദ വിവരങ്ങൾ വകുപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസിൽ ലഭ്യമാണ്
det.kerala.gov.in/index.php/iti-admissions-2020
കൂടുതൽ വിവരങ്ങൾക്ക്;
Directorate of Industrial Training,Labour Complex,PMG Junction, Vikas Bhavan,Thiruvananthapuram.
E mail:- detkerala@gmail.comPhone:- 0471 2303856