പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

Date:

spot_img

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കേരളത്തിലെ സമുദായങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ പ്ലസ് വണ്‍ മുതല്‍ പി.എച്ച്‌.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2020-21 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
മേൽ സൂചിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവർക്ക് അപേക്ഷിക്കാം. കുടുംബത്തിൻ്റെ മൊത്ത വാര്‍ഷിക വരുമാനം, രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. 2020-2021 അക്കാദമിക വർഷത്തെ പഠനാവശ്യത്തിനാണ്, സ്കോളർഷിപ്പ്. 

യോഗ്യത:
മുൻ അക്കാദമിക വര്‍ഷത്തെ ബോര്‍ഡ്/ യൂണിവേഴ്സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവണ്‍മെന്റ്/ എയ്ഡഡ്/ അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫില്‍/ പി.എച്ച്‌.ഡി കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍സിവിടി-യില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐടിഐ/ ഐടിസികളില്‍ പഠിക്കുന്നവര്‍ക്കും പ്ലസ് വണ്‍, പ്ലസ് ടു തലത്തിലുള്ള ടെക്നിക്കല്‍/ വൊക്കേഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാൻ യോഗ്യതയുണ്ട്.

പുതുക്കൽ അപേക്ഷകൾ:
മുൻവർഷങ്ങളിൽ, സ്കോളർഷിപ്പ് ലഭിച്ചവർക്കു പുതുക്കാനും ഇതോടൊപ്പം അവസരമുണ്ട്.കോഴ്സിന്റെ മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്ട്രേഷന്‍ ഐ.ഡി ഉപയോഗിച്ച്‌ റിന്യൂവലായി അപേക്ഷിക്കണം.

നിബന്ധനകൾ:
വിദ്യാര്‍ഥികള്‍ മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്സുകളില്‍ പഠിക്കുന്നവരായിരികണമെന്ന നിബന്ധനയുണ്ട്. മാത്രവുമല്ല, ഒരു കുടുംബത്തിലെ രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പിനു അർഹതയില്ല. നിലവിൽ മറ്റു സ്കോളർഷിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നവർ, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ പാടുള്ളതല്ല.
ഫ്രഷ്, റിന്യൂവല്‍ അപേക്ഷകള്‍ www.scholarship.gov.in എന്ന വെബ് സൈറ്റിലൂടെ സമർപ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീീയ്യതി,ഒക്ടോബര്‍ 31 ആണ്.

കൂടുതല്‍ വിവരങ്ങള്‍,www.dcescholarship.kerala.gov.inwww.collegiateedu.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.

സംശയ ദുരീകരണങ്ങൾക്ക്,ഫോണ്‍:094460965800944678030804712306580

ഇ-മെയിൽ വിലാസം:
postmatricscholarship@gmail.com

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...
error: Content is protected !!