കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ 2020-21 അധ്യയന വര്‍ഷത്തെയ്ക്കുള്ള ഏകജാലക ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ആരംഭിച്ചു. യൂണിവേഴ്സിറ്റിക്കു കീഴിലെ സർക്കാർ – ഏയ്ഡഡ്- അൺ എയ്ഡഡ് കോളേജുകളിലെ മെറിറ്റു സീറ്റിലേയ്ക്ക് ഏകജാലക പ്രവേശന രീതിയിലൂടെയാണ്,പ്രവേശനം.സെപ്റ്റംബര്‍ 14 വൈകിട്ട് അഞ്ചുവരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
അപേക്ഷാ സമർപ്പണം:
രണ്ട് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ആദ്യ ഘട്ടത്തില്‍ ക്യാപ് ഐഡിയും പാസ്വേര്ഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അടിസ്ഥാന വിവരങ്ങള്‍ നല്കി രജിസ്റ്റർ ചെയ്യണം. രണ്ടാംഘട്ടത്തില്‍ മൊബൈലില്‍ ലഭിച്ച ക്യാപ് ഐഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം.
അപേക്ഷയുടെ അവസാനമാണ് ഫീസ് അടച്ച് നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത്. ഫീസടച്ചതിന് ശേഷം റീലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
അപേക്ഷാഫീസ്:ജനറൽ :- 280 രൂപഎസ്സി/എസ്ടി :- 115 രൂപ
അന്തിമസമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന ഘട്ടത്തിൽ മറ്റൊരവസരം നല്‍കുന്നതാണ്. വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്ലിസ്റ്റ് അതാത് കോളജിലേക്ക് നല്‍കുന്നതും കോളജ് പ്രസ്തുത റാങ്ക്ലിസ്റ്റില് നിന്ന് പ്രവേശനം നടത്തുന്നതുമാണ്.
റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാർഥികളുടേയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്ട്രേഷന് സമയത്ത് നല്‍കാവൂ. അലോട്ട്മെന്റ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന് സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയിലേക്ക് സമര്‍പ്പിക്കേണ്ടതില്ല. അഡ്മിഷന് സമയത്ത് പ്രിന്റൗട്ട്, മറ്റ് അനുബന്ധ രേഖകള്‍ക്കൊപ്പം അതത് കോളജുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.
പ്രത്യേകം ശ്രദ്ധിക്കുക;
പ്രവേശനം ആഗ്രഹിക്കുന്ന
1.ജനറല്‍ മെറിറ്റ്2. മാനേജ്മെന്റ് ക്വോട്ട3.കമ്യൂണിറ്റി ക്വോട്ട4.സ്പോര്‍ട്ട്സ് ക്വോട്ട5. വിഭിന്നശേഷി വിഭാഗക്കാര്‍6. മറ്റു വിവിധ സംവരണ വിഭാഗക്കാര്‍
എല്ലാ വിദ്യാർത്ഥികളുംഓണ്ലൈനായി അപേക്ഷാസമര്‍പ്പണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്. മാനേജ്മെന്റ്, സ്പോര്‍ട്സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍, ഇതോടൊപ്പം പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഒപ്ഷൻ ക്രമീകരണം:
ഒരു അപേക്ഷാർത്ഥിയ്ക്ക്, വ്യത്യസ്ത ഇടങ്ങളിലായി കോഴ്സുകൾക്ക് ഒപ്ഷൻ നൽകാവുന്നതാണ്.അപേക്ഷാർത്ഥികൾ, ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ കോഴ്സുകളില്‍ ഏറ്റവും താല്‍പ്പര്യമുള്ള ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും വെബ്സൈറ്റ് സന്ദർശിക്കുക
https://pgcap.uoc.ac.in/pgcap2020/
സംശയ ദുരീകരണങ്ങൾക്ക്;
ഫോൺ: 0494-2407016, 2407017 മെയിൽ: pgonline@uoc.ac.in |