ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്

Date:

spot_img

രാജ്യത്തെ ഒരു പെൺകുട്ടി മാത്രമുള്ളവരുടെ കുട്ടിക്ക്, ഹൈസ്കൂൾ തലം മുതൽ ബിരുദാന്തര ബിരുദ കോഴ്സുകൾ വരെയുളള പഠനത്തിന് കേന്ദ്ര ഗവൺമെൻറ് നൽകുന്ന “ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് “ ന് ഇപ്പോൾ അപേക്ഷിക്കാം.

സ്കോളർഷിപ്പിൻ്റെ സവിശേഷതകൾ
1)മാസം 2000 രൂപ വീതം വർഷം 24000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരം

2)സ്കൂൾ തലം മുതൽ കോളേജ് തലത്തിലെ ബിരുദ – ബിരുദാന്തര ബിരുദ ക്ലാസ്സുകൾക്ക് ഉൾപ്പടെ സ്കോളർഷിപ്പ് ലഭിക്കാൻ അവസരം

3) അപേക്ഷാർത്ഥി, മാതാപിക്കളുടെ ഏക മകൾ ആയിരിക്കണം. 

4)സിബിഎസ്ഇ വിദ്യാർത്ഥികൾ ഉൾപ്പടെ എല്ലാ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അവസരം.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
1.ഏക മകൾ എന്ന് തെളിയിക്കുന്ന പഞ്ചായത്ത് അധികൃതർ നൽകുന്ന സാക്ഷ്യപത്രം
2.ആധാർ കാർഡ്
3.അപേക്ഷാർത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് 
4.പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ സാക്ഷ്യപത്രം
5. നിർദ്ദിഷ്ട മാതൃകയിൽ, നോട്ടറി  സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ് സൈറ്റ് വിലാസം:
http://www.cbse.nic.in/newsite/scholar.html
അപേക്ഷയും അനുബന്ധ രേഖകളും അയക്കേണ്ട വിലാസം:
Assistant Secretary (scholarship)CBSE, shiksha kendra 2, 
Community Center, Preeth Vihar, Delhi 110092 

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമസ് കോളേജ്,
തൃശ്ശൂർ

More like this
Related

ഇപ്പോൾ അപേക്ഷിക്കാവുന്ന ചില കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍

സ്കോളർഷിപ്പോടുകൂടെ പഠിക്കുകയെന്നുള്ളത്, ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മാഭിമാനം ഉണ്ടാകുന്ന കാര്യമാണ്. എല്ലാ മേഖലകളിലുള്ള...

ന്യൂനപക്ഷ മതവിഭാഗങ്ങളിലെഐ.ടി.ഐ. വിദ്യാര്‍ത്ഥികള്‍ക്ക് റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിന് ആനുകൂല്യം

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിവിധ മത ന്യൂനപക്ഷങ്ങളിൽപ്പെടുന്ന  (മുസ്ലിം, ക്രിസ്ത്യൻ,...
error: Content is protected !!