സംസ്ഥാന സർക്കാരിനു കീഴിലെ വിവിധ നഴ്സിംഗ് സ്കൂളുകളിലെ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി (GNM) ഡിപ്ലോമ, ANM കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.ഓഫ് ലൈൻ മോഡ് ആയിട്ടാണ്അ പേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോറം dhs വെബ് സൈറ്റിൽ നിന്നും ഡാൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകണം GNM ന് അപേക്ഷിക്കാനുളള
അവസാന തിയതി 27.08.2020 ആണ്. എന്നാൽ ANM കോഴ്സിന്
(JPHN- Junior Public Health Nurse) അപേക്ഷിക്കാൻ സെപ്തംബർ 5 വരെ അപേക്ഷിക്കാവുന്നതാണ്.
നിലവിലെ ധാരണ പ്രകാരം, ക്ലാസുകൾ ഒക്ടോബറിൽ ആരംഭിക്കും.
GNM ന് 14 ജില്ലകളിലായി 385 സീറ്റും JPHNന് 3 കേന്ദ്രങ്ങളിലായ് 100 സീറ്റുകളും ആണ് നിലവിലുള്ളത്. ഇതിൽ GNM ന് 20% ആൺകുട്ടികൾക്ക് പ്രത്യേകിച്ച് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
GNM അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽവിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു അഥവാ വി.എച്ച്.എസ്.ഇ. പരീക്ഷ പാസായിരിക്കണം. (SC/STവിഭാഗത്തിന് പാസ് മാർക്ക് മതി) JPHN ന് സയൻസ് നിർബന്ധമില്ലെങ്കിലും എതെങ്കിലും കോമ്പിനേഷനുകളിൽ +2 പാസായിരിക്കണം.അപേക്ഷകർ 2020ഡിസംബർ 31ന് 17 വയസ് പൂർത്തിയാക്കുന്നവരും 30 വയസ് കഴിയാത്തവരുമായിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും : dhskerala.gov.in