ആരോഗ്യം ശ്രദ്ധിക്കാം കർക്കിടകത്തിൽ

Date:

spot_img

കർക്കിടകം ആയുർവേദത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യസംരക്ഷണത്തിനായുള്ള മാസമാണ്. ഭക്ഷണം, ജീവിതചര്യകൾ എന്നിവയിൽ ഈ മാസം അല്പം ശ്രദ്ധയും കരുതലും കൊടുത്താൽ അടുത്ത ഒരു വർഷത്തേക്ക് ആരോഗ്യത്തോടെ ജീവിക്കാനും മാനസികവും ശാരീരികവുമായ സൗഖ്യം നേടാനും കഴിയുമെന്നാണ് ആയുർവേദം അവകാശപ്പെടുന്നത്.

കർക്കിടക ചികിത്സയുടെ ഭാഗമാണ് വിരേചനം. കർക്കിടകമാസത്തിന്റെ ആരംഭത്തിൽ തന്നെ വയറിളക്കുന്നതാണ് നല്ലത്. വയറിളക്കിയതിന് ശേഷം ആദ്യം കഞ്ഞിവെള്ളം ഉപ്പിട്ട് ചൂടോടെ കുടിക്കുകയും പിന്നീട് കഞ്ഞിതന്നെയും കഴിക്കുക. കർക്കിടക മാസത്തിൽ  രാവിലെ നാലരയ്ക്ക്ും ആറുമണിക്കും ഇടയിലാണ് ഉണരേണ്ടത്. ചെറു ചൂടുവെള്ളമോ എള്ളെണ്ണയോ വായിൽ കൊള്ളുന്നത് വായ് ശുദ്ധീകരിക്കാനും വായ്നാറ്റം ഒഴിവാക്കാനും സഹായിക്കും. രാവിലെ കണ്ണിൽ ഇളനീർ കുഴമ്പ് ഉപയോഗിക്കാവുന്നതുമാണ്. നിത്യവും എണ്ണതേച്ചുകുളിയും കർക്കിടകത്തിന്റെ ഭാഗമാണ്. ശരീര പ്രത്യേകതയും രോഗാവസ്ഥയും അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള എണ്ണയോ കുഴമ്പോ ആണ് ഉപയോഗിക്കേണ്ടത്.

കർക്കിടകത്തിൽ പകലുറക്കം നല്ലതല്ല. കാരണം അത് വിശപ്പ് കുറയ്ക്കുകയും ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും. ദഹനശക്തി കൂട്ടാൻ സഹായിക്കുന്ന ആഹാരപദാർത്ഥങ്ങളാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് തണുത്ത ആഹാരവും ഐസ്‌ക്രീമും പാടെ ഒഴിവാക്കണം.  പശുവിൻ നെയ്യ് ചേർത്ത് ചോറു കഴിക്കുന്നത് വളരെ നല്ലതാണ്. പാകം ചെയ്ത ആഹാരം ചൂടുപോകാതെ വേണം കഴിക്കേണ്ടത്. അമിതമായോ ഏറെ വൈകിയോ രാത്രിയിൽ ഭക്ഷണം കഴിക്കരുത്.

തണുത്ത ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കേണ്ടതുപോലെ തന്നെ വറുത്ത ആഹാരപദാർത്ഥങ്ങളും ഒഴിവാക്കണം. ഇറച്ചിയും മീനും വറുത്തു കൂട്ടാതിരിക്കുകയും വേണം. ചെറുപയറും മുതിരയും ഒഴികെയുളള പയറുവർഗ്ഗങ്ങളും ബേക്കറി പലഹാരങ്ങളും കർക്കിടകത്തിൽ ഒഴിവാക്കേണ്ടതുണ്ട്. കർക്കിടകത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് ഔഷധക്കഞ്ഞി. കുറുന്തോട്ടിക്കഞ്ഞി, ഔഷധക്കഞ്ഞി, കർക്കിടക കഞ്ഞിക്കൂട്ട് എന്നിങ്ങനെ വിവിധതരത്തിലുള്ള ഔഷധക്കഞ്ഞികളും കർക്കിടകത്തിൽ കഴിക്കേണ്ടതാണ്.

കടപ്പാട്: ഇന്റർനെറ്റ്

More like this
Related

വായ്‌നാറ്റവും വിഷാദവും

ആത്മവിശ്വാസം പോലും തകർക്കുന്നതും സാമൂഹികജീവിതം ദുഷ്‌ക്കരമാക്കിയേക്കാവുന്നതുമായ ഒന്നാണ് വായ്നാറ്റം. മിക്കവരെയും അലട്ടുന്ന...

ഭക്ഷണം വിരുന്നാകുമ്പോൾ

ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട്...

എല്ലാ പ്രായക്കാർക്കും വേണ്ട ഭക്ഷണം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനും...

വൈറ്റമിൻ സിയുടെ പ്രയോജനങ്ങൾ

വൈറ്റമിൻ സി ശരീരത്തിന് ഏറ്റവും പ്ര ധാനപ്പെട്ട ഒന്നാണ്. അനുദിന ജീവിതത്തിൽ...
error: Content is protected !!