കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള 2020-21 അക്കാദമിക വർഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം.
ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
നിലവിലെ വിജ്ഞാപനപ്രകാരം, ഓഗസ്റ്റ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും.ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാനാകൂ ഇതോടൊപ്പം ഓൺലൈൻ ആയി തന്നെ അപേക്ഷ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ്,ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 420 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 250 രൂപയുമാണ്.
ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ രേഖയും പകര്‍പ്പുകളും സര്വകരാശാലയിലേക്ക് അയക്കേണ്ടതില്ല. ഈ രേഖകള്‍ കൈയില്‍ സൂക്ഷിക്കണം. പ്രവേശന സമയത്ത് ഹാജരാക്കിയാല്‍ മതിയാകും.
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനു മുൻപായി, ഏതു കോഴ്സിന് – ഏതു കോളേജിൽ ചേരണമെന്നതൊക്കെ ധാരണയാകണം.യൂണിവേഴ്സിറ്റിയ്ക്കു കീഴിലെ സർക്കാർ -എയ്ഡഡ് -സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേയ്ക്കാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും താഴെക്കാണുന്ന വെബ് സൈറ്റ് സന്ദർശിക്കുക;http://www.kannuruniversity.ac.in/