ബിൽ ഗേറ്റ്സ്

Date:

spot_img

ബിസിനസ് വിജയങ്ങളുടെ പേരിലല്ല വിജയങ്ങളുടെയും നേട്ടങ്ങളുടെയും ഉന്നതിയിൽ നില്ക്കുമ്പോൾ സ്വമനസാലെ പിൻവാങ്ങാൻ കാണിച്ച മഹാമനസ്‌ക്കതയുടെ പേരിലാണ് ബിൽ ഗേറ്റ്സ് ഇവിടെ വാർത്തയാകുന്നത്. മൈക്രോസോഫ്റ്റിൽ നിന്ന് പടിയിറങ്ങാനുള്ള ബിൽഗേറ്റ്സിന്റെ തീരുമാനം എത്രകിട്ടിയാലും മതിയാവാതെ വരികയും എത്ര വർഷം ഒരേ കസേരയിൽ ഇരുന്നാലും പിൻഗാമിക്ക് വേണ്ടി എണീറ്റ് കൊടുക്കാൻ മനസ്സില്ലാതെ കഴിയുകയും ചെയ്യുന്നവർക്കെല്ലാം ഒരു പാഠവും പ്രചോദനവുമാണ്.

ആരാധകരുടെ പ്രീതി നഷ്ടമാകുമ്പോഴും മാർക്കറ്റ് വാല്യുവിൽ ഇടിവ് സംഭവിക്കുകയും ചെയ്യുമ്പോൾ പിന്നിലേക്ക് ഗതികേട് കൊണ്ട് മാറിെക്കാടുക്കുന്ന സെലിബ്രിറ്റികളെ നാം കണ്ടിട്ടുണ്ട്, കളിക്കളത്തിലും അഭിനയരംഗത്തുമെല്ലാം.  ലൈംലൈറ്റിൽ നിന്ന് മാറിനില്ക്കുമ്പോൾ തങ്ങൾ വിസ്മരിക്കപ്പെട്ടുപോകുമോയെന്ന ഭയം എല്ലാവർക്കുമുണ്ട്.  അവർക്കെപ്പോഴും സ്തുതിപാഠകരും അനുചരന്മാരും വേണം. ആലവട്ടവും വെൺചാമരങ്ങളും വേണം.അതുകൊണ്ട് എല്ലാം വിട്ടെറിഞ്ഞുപോകാൻ അവർ തയ്യാറാകുന്നില്ല. അത്തരക്കാർക്കിടയിലാണ് ബിൽ ഗേറ്റ്സ് അപവാദമാകുന്നത്. ഒരുപക്ഷേ സ്വന്തം മഹത്വം തിരിച്ചറിഞ്ഞവർക്ക് മാത്രമേ പിൻവാങ്ങാനുള്ള മനസ്സ് കാണുകയുള്ളൂ. കസേരകൾക്കപ്പുറമാണ് തന്റെ സ്ഥാനമെന്നും തനിക്ക് ചെയ്യാനുള്ളതെന്നും അവർ തിരിച്ചറിഞ്ഞതിന്റെ ഫലം കൂടിയാവാം അത്.

  ഇനിയും എത്രയോവർഷം താൻവഹിച്ച പദവികളിൽ തുടരാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും പടിയിറങ്ങാൻ ബിൽ ഗേറ്റ്സ് തയ്യാറായി. അതും മറ്റൊന്നിനും വേണ്ടിയല്ല ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി. ശതകോടികണക്കിന് രൂപ ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്ന വ്യക്തികൂടിയാണ് ബിൽ ഗേറ്റ്സ്.  ലോകത്തിലെ ഏറ്റവും വലിയ ധനികനും. ഏഴര ലക്ഷം കോടി രൂപയാണത്രെ ബിൽഗേറ്റ്സിന്റെ ഇപ്പോഴത്തെ ആസ്തി.

More like this
Related

NEWS MAKER കെ.കെ. ശൈലജ

കോഴിക്കോടിനെ കീഴടക്കുകയും കേരളജനതയെ അസ്വസ്ഥപ്പെടുത്തുകയും ചെയ്ത നിപ്പ വൈറസിന്റെ കാലത്താണ് കേരളപൊതുസമൂഹത്തിലെ...

അരവിന്ദ് കെജ്‌രിവാൾ

അരവിന്ദ് കെജ്രിവാൾ. സാധാരണ ജനങ്ങളുടെ ഹൃദയവും അവരുടെ ഭാഷയും മനസ്സിലാക്കി മൂന്നാം...

നൗഷാദ് = നൗഷാദ്

ഓരോ പ്രളയകാലവും നമ്മോട് പറഞ്ഞുതന്നത് മനുഷ്യമനസ്സിന്റെ അടങ്ങാത്ത നന്മയാണ്. മറ്റുള്ളവരുടെ ജീവൻ...

ഡോ. രേണുരാജ്

ആൺ മേൽക്കോയ്മയുടെ കോട്ടകൊത്തളങ്ങളെയും അധികാരപ്രമത്തതയുടെ രാജകൊട്ടാരങ്ങളെയും ഉള്ളിലെ നന്മ കൊണ്ടും സത്യം...
error: Content is protected !!