കേരള വെറ്ററിനറി സർവകലാശാലയിലെ വിവിധ വെറ്ററിനറി കോഴ്‌സുകളിലെ പ്രവേശനത്തിന് സമയമായി

Date:

spot_img

കേരള വെറ്ററിനറി സർവകലാശാല, 2020-21 അക്കാദമിക വർഷത്തേക്കുള്ള വിവിധ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, ഡിപ്ലോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വിവിധ പ്രോഗ്രാമുകൾ
I.ബിരുദം
1.ബി.വി.എസ്.സി. ആൻഡ് എ.എച്ച്.
2.ബി.ടെക് ഡെയറി ടെക്നോളജി
3.ബി.ടെക് ഫുഡ് ടെക്നോളജി
4. ബി.എസ്സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്.

II.ഡിപ്ലോമ 
1.ഡെയറി സയൻസ്
2.പൗൾട്രി സയൻസ്
3.ലാബോറട്ടറി സാങ്കേതികവിദ്യ
4.ഫീഡ് ടെക്നോളജി

പ്രവേശന നടപടികൾ:
ബി.വി.എസ്.സി. ആൻഡ് എ.എച്ച്. (B.VSc&AH) കോഴ്സിന് സെലക്ഷൻ നീറ്റ് റാങ്ക് ലിസ്റ്റിൽനിന്നാണ്. ബി.ടെക് ഡെയറി ടെക്നോളജി, ഫുഡ്ടെക്നോളജി എന്നിവയ്ക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തിയ എൻജിനീയറിങ് പ്രവേശനപരീക്ഷ, ഇന്ത്യൻ കാർഷികഗവേഷണ കൗൺസിലിന്റെ പരീക്ഷ എന്നിവയിലൂടെയാണ്. മൂന്നുവർഷത്തെ ബി.എസ്സി. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സിനും ഡെയറി സയൻസ്, പൗൾട്രി സയൻസ്, ലാബോറട്ടറി സാങ്കേതികവിദ്യ, ഫീഡ് ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകൾക്കും സർവകലാശാല പ്രത്യേകം പ്രവേശനപരീക്ഷ നടത്തും.

അടിസ്ഥാന യോഗ്യത: ബി.ടെക് ഒഴികെയുള്ള പ്രോഗ്രാമുകൾക്ക്, പ്ലസ്ടു./ വി.എച്ച്.എസ്.സി.യിൽ ബയോളജി, നിർബന്ധമായും പഠിച്ചിരിക്കണം. ബി. ടെക്. കോഴ്സുകൾക്ക് അപേക്ഷിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാവൂ. 

III.പി.ജി.പ്രോഗ്രാമുകൾ
1.എം.വി.എസ്.സി.(വെറ്ററിനറി സയൻസിൽ 20 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം)
2. വന്യജീവിപഠനം
3.ബയോസ്റ്റാറ്റിസ്റ്റിക്സ്
4. ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി
5.ബയോ കെമിസ്ട്രി ആൻഡ് മോളിക്കുലാർ ബയോളജി6.അപ്ലൈഡ് മൈക്രോബയോളജി
7.അനിമൽ സയൻസസ് 

IV. ബിരുദാനന്തര ബിരുദ ഡിപ്ലോമ
1.കാലാവസ്ഥാ സേവനം
2.വെറ്ററിനറി കാർഡിയോളജി
3.അനസ്തീഷ്യ 

വിദൂരവിദ്യാഭ്യാസ കോഴ്സുകൾ
1.ലൈവ് സ്റ്റോക്ക് അഗ്രി എന്റർപ്രണർഷിപ്പ്
2.ഇൻഫർമാറ്റിക്സ് ആൻഡ് മാനേജ്മെന്റ്
3.എത്ത്നോ ഫാർമക്കോളജി
4.വൺഹെൽത്ത്
5.ടോക്സിക്കോളജിക്ക് പാത്തോളജി
6.ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി അഷ്വറൻസ്
7.തെറാപ്യൂട്ടിക്ക് മാനേജ്മെന്റ് ഓഫ് പെറ്റ് ആനിമൽസ്
8.ഡെയറി /പൗൾട്രി എന്റർപ്രണർഷിപ്പ് 

V.ഡിപ്ലോമ (മലയാളം) 
1.സംയോജിതകൃഷി
2.പൗൾട്രി എന്റർപ്രണർഷിപ്പ്
3.ഡെയറി എന്റർപ്രണർഷിപ്പ്

മലയാളത്തിലുള്ള ഡിപ്ലോമ കോഴ്സുകൾക്ക് എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. പ്രത്യേക പ്രായപരിധിയില്ല.

VI.സർട്ടിഫിക്കറ്റ് പ്രോഗ്രാം
1.ഫാം ജേർണലിസം
2.വൺ ഹെൽത്ത്
3.ടോക്സിക്കോളജിക് പാത്തോളജി
4.വെറ്ററിനറി ഹോമിയോപ്പതി
5.അനിമൽ ഹാൻഡ്ലിങ്
6.ലൈവ് സ്റ്റോക്ക് പ്രൊഡക്ഷൻ
7.ഹിസ്റ്റോളജിക്കൽ ആൻഡ് മ്യൂസിയം ടെക്നിക്സ്
8.ഡെയറി കാറ്റിൽ പ്രൊഡക്ഷൻ
9.ലൈവ്സ്റ്റോക്ക് സ്കിൽ ഡെവലപ്മെന്റ്

വിവിധ കാമ്പസുകളിലെ പ്രോഗ്രാമുകൾ:
വെറ്ററിനറി സർവകലാശാലയുടെ കീഴിൽ മണ്ണുത്തി, പൂക്കോട് കാമ്പസുകളിൽ വെറ്ററിനറി, സയറി സയൻസ് കോളേജുകളുണ്ട്. തിരുവനന്തപുരത്തെ കാരക്കുളത്തും കോലാഹലമേടിലും ഡയറി സയൻസ് കോളേജുകളുണ്ട്. പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്നിലാണ് പൗൾട്രി സയൻസ് കോഴ്സുകളുള്ളത്.

വെബ് സൈറ്റ് അഡ്രസ്സ്: www.kvasu.ac.in.

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെൻ്റ്,
സെൻ്റ് തോമാസ് കോളേജ്,
തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!