ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ ഫിസിയോ, ഓക്യുപ്പേഷണൽ തെറാപ്പി പ്രോഗ്രാമുകൾക്ക് രണ്ടുു ദിവസം കൂടി അപേക്ഷിക്കാം:

Date:

spot_img

ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ (ദിവ്യാംഗ് ജൻ) വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം.നാലരവർഷമാണ് കോഴ്‌സുകളുടെ ദൈർഘ്യം
കോഴ്സുകൾ 1.ഫിസിയോതെറാപ്പി (BPT)2.ഓക്യുപ്പേഷണൽ തെറാപ്പി (BOT)
3.പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (BPO)ബാച്ച്‌ലർ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

അടിസ്ഥാന യോഗ്യത:

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ് ടു ജയിച്ചവർക്ക് ഫിസിയോതെറാപ്പി, ഓക്യുപ്പേഷണൽ തെറാപ്പി പ്രോഗ്രാമുകൾക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ്ടു ജയിച്ചവർക്ക് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബാച്ചിലർ പ്രോഗ്രാമിനും ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഓരോ കോഴ്സിനും നിർബന്ധമായും പഠിച്ചിരിക്കേണ്ട  നാലുവിഷയങ്ങൾക്ക് ഓരോന്നിലും പ്രത്യേകം ജയിച്ച് നാലിനുംകൂടി മൊത്തം 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.സംവരണവിഭാഗക്കാർക്ക് 5 % മാർക്കിളവുണ്ട്..

പ്രായപരിധി:

31.12.2020-ന് 17 വയസ്സ് ഉണ്ടാകണം. ഉയർന്ന പ്രായപരിധി 23 വയസാണ്. എന്നാൽ,സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.
പ്രവേശന പരീക്ഷ:നിലവിലെ പ്ലാൻ അനുസരിച്ച്, എല്ലാ ബിരുദ കോഴ്സുകൾക്കും,പൊതുപ്രവേശനപരീക്ഷ ഓഗസ്റ്റ് ഒമ്പതിന്‌ ഡൽഹിയിൽ വെച്ച് നടത്തും. അപേക്ഷ ഓൺലൈനായി ജൂലായ് ഒമ്പതുവരെ നൽകാം. 

അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്: www.iphnewdelhi.in/

ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെൻ്റ്.തോമാസ് കോളേജ്,
തൃശ്ശൂർ

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!