പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

Date:

spot_img

പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ തന്നെ ഒന്നുകിൽ അതിനെ അവഗണിക്കുകയോ അല്ലെങ്കിൽ സ്വയം ചികിത്സ നടത്തുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. പക്ഷേ ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും ഇത്തിരി ശ്രദ്ധ കൊടുത്തില്ലെങ്കിൽ ചിലപ്പോൾ കൈവിട്ട കളി പിന്നീട് കളിക്കേണ്ടിവന്നേക്കാം.

വേദന, തളർച്ച, ക്ഷീണം എന്നിവയെല്ലാം ചിലപ്പോഴെങ്കിലും വരാനിരിക്കുന്ന മാരകരോഗങ്ങളുടെ സൂചനയാവാം. അതുകൊണ്ടാണ് പുരുഷന്മാരിൽ പൊതുവെ കാണപ്പെടുന്ന ചില ശാരീരികാസ്വസ്ഥതകളും രോഗലക്ഷണങ്ങളും ഗൗനിക്കാതെ പോകരുത് എന്ന് ഡോക്ടേഴ്സ് പറയുന്നത്. എന്തൊക്കെയാണ് അവർ പറയുന്ന ഈ ലക്ഷണങ്ങൾ എന്ന് നോക്കാം.

മാറിടത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ബ്രെസ്റ്റ് കാൻസർസാധാരണയായി സ്ത്രീകൾക്ക് മാത്രമാണ് കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാർ അതിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ബ്രെസ്റ്റ് കാൻസർ പുരുഷന്മാരെയും പിടികൂടാവുന്ന ഒന്നാണ്. അതുകൊണ്ട് നെഞ്ചിലുണ്ടാകുന്ന മാറ്റങ്ങളെ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ശ്രദ്ധിക്കണം.

തുടർച്ചയായ ശരീരവേദന
ശരീരത്തിൽ എവിടെയെങ്കിലുമൊക്കെ വേദന അനുഭവപ്പെടാത്ത മനുഷ്യരില്ല. അത് വളരെ സാധാരണവുമാണ്. പക്ഷേ വിട്ടുമാറാത്ത ശരീരവേദന പ്രത്യേകിച്ച് കാരണങ്ങൾ കൊണ്ട് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വേദനയുടെ കാരണമെന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്.  ശരീരവേദനകൾ കാൻസറിന്റെ ലക്ഷണമായി ചില കേസുകളിൽ തെളിയപ്പെട്ടിട്ടുണ്ട്.

വൃഷണസഞ്ചിയിലുണ്ടാകുന്ന മാറ്റങ്ങൾ
വൃഷണത്തിന്റെ വലുപ്പത്തിലുണ്ടാകുന്ന ഏതുതരം മാറ്റവും ശ്രദ്ധ കൊടുക്കേണ്ട ഒരു വിഷയമാണ്. നീര്,വീക്കം എന്നിവയുണ്ടാകുമ്പോൾ പ്രത്യേകിച്ചും. ഠലേെശരൗഹമൃ രമിരലൃ ന് ഇത് സാധ്യതയുണ്ട്. 20നും 39നും ഇടയിൽ പ്രായമുളള പുരുഷന്മാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നേരത്തെയുള്ള പരിശോധനയും ചികിത്സയും രോഗവ്യാപനം തടയുകയും ചികിത്സ ഫലപ്രദമാക്കുകയും ചെയ്യും.

ഉയർന്ന പനി
ഉയർന്ന പനികളെല്ലാം കാൻസറാകാറില്ല. പക്ഷേ 103 ഡിഗ്രിയിൽ കൂടുതലായതും ഒരാഴ്ചയായിട്ടും വിട്ടുപോകാത്തതുമായ പനിയാണെങ്കിൽ ആ പനിക്ക് കൂടുതൽ പരിഗണന കൊടുക്കേണ്ടതുണ്ട്. രക്താർബുദത്തിന്റെ പ്രാരംഭ ലക്ഷണം ഉയർന്ന പനിയാണ്. പനിയുടെ കാരണം കണ്ടെത്താൻ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

തൂക്കകുറവ്
പ്രത്യേകമായി ഒന്നും ചെയ്യാതെ- ഡയറ്റ്, എക്സൈർസൈസ്- തൂക്കം പെട്ടെന്ന് കുറയുന്നത് ഗൗരവത്തിലെടുക്കേണ്ട ഒരു പ്രശ്നമാണ്. കാൻസർ കോശങ്ങൾ ശരീരത്തിന്റെ എനർജി നഷ്ടപ്പെടുത്തുന്നവയാണ്. അത് ശരീരത്തിന്റെ തൂക്കം കുറയ്ക്കും.

വിഷാദവും അടിവയറ്റിൽ വേദനയും
 വയറ്റിൽ വേദനയും കൂടെ വിഷാദവും അനുഭവിക്കുന്നുണ്ടോ. പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. രണ്ടും ഒരുമിച്ചുണ്ടാകുമ്പോൾ ഒരു ഡോക്ടറെ കാണാൻ വൈകാതിരിക്കുക. കൂടാതെ മഞ്ഞപ്പിത്തത്തിലേതുപോലെ ത്വക്കിന് മഞ്ഞ നിറം, മലത്തിന്റെ നിറ വ്യത്യാസം എന്നിവയും ഉണ്ടെങ്കിൽ ഒട്ടും വൈകരുതേ ഡോക്ടറെ കാണാൻ.

മാനസികവും ശാരീരികവുമായ തളർച്ചയും ക്ഷീണവും
വിശ്രമമെടുത്തിട്ടും വിട്ടുമാറാത്ത തളർച്ച, ഉന്മേഷക്കുറവ്. ഇവയ്ക്കൊന്നും പ്രത്യേകിച്ച് കാരണങ്ങളുമില്ല. ഇതാണ് ഇപ്പോഴത്തെ അവസ്ഥയെങ്കിൽ ഡോക്ടറെ കണ്ട് സാഹചര്യം വിശദീകരിക്കുക.

നീണ്ടുനില്ക്കുന്ന വിട്ടുമാറാത്ത ചുമ
അലർജി, ജലദോഷം എന്നിവകൊണ്ടെല്ലാം ചുമയുണ്ടാവാം. നീണ്ടുപോകുകയുമാവാം. പക്ഷേ ഇക്കാരണങ്ങൾ കൊണ്ടൊന്നുമല്ല ചുമയെങ്കിൽ അത് കാൻസറിലേക്കുള്ള അപായസൂചനയാണ്.

ത്വക്കിലുണ്ടാകുന്ന മാറ്റം
ത്വക്കിൽ നിറം, ആകൃതി എന്നിവയിലുണ്ടാകുന്ന മാറ്റം സ്‌കിൻ കാൻസറിന്റെ ലക്ഷണങ്ങളാവാം. അതുപോലെ  ത്വക്കിൽ നിന്ന് ബ്ലീഡിംങ് ഉണ്ടാകുന്നതും.


മൂത്രാശയസംബനധമായ അസ്വസ്ഥതകൾ
തുടർച്ചയായി മൂത്രമൊഴിക്കാൻ തോന്നുക, മൂത്രം പിടിച്ചുനിർത്താൻ കഴിയാതെ വരിക, വീണ്ടും വീണ്ടും മൂത്രമൊഴിക്കാൻ തോന്നുക ഇവയെല്ലാം പ്രായം ചെല്ലും തോറും പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പുരുഷന്മാരിൽ ത്വക്ക് കാൻസർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പ്രോേസ്റ്ററ്റ് കാൻസറിന്റെ ലക്ഷണങ്ങളിൽ മേൽപ്പറഞ്ഞവയും പെടുന്നുണ്ട്.

ദഹനക്കേട്
തുടർച്ചയായി അനുഭവപ്പെടുന്ന ദഹനക്കേട് ഉദരസംബന്ധമോ തൊണ്ട സംബന്ധമോ ആയ കാൻസറിന്റെ ലക്ഷണമായി കണ്ടുവരുന്നു.

( അവലംബം: ഇന്റർനെറ്റ്)

More like this
Related

നിങ്ങൾ വിശ്വസ്തനായ പങ്കാളിയാണോ?

വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും...

സ്വന്തം ശരീരത്തെക്കുറിച്ച് മതിപ്പുണ്ടോ? ഇല്ലെങ്കിൽ സംഭവിക്കുന്നത്…

കണ്ണാടിയിൽ നോക്കിനില്ക്കുമ്പോൾ സ്വന്തം ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്?  നിറം, രൂപം,...

പുരുഷന്മാരിലും ‘പ്രസവാനന്തര’വിഷാദം!

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന വാക്ക് ഇന്ന് സാധാരണമായിക്കഴിഞ്ഞിട്ടുണ്ട്. പ്രസവാനന്തരം സ്ത്രീകളിൽ സംഭവിക്കുന്ന...

എങ്ങനെയുളള പുരുഷന്മാരെയാണ് സ്ത്രീകൾക്ക് ഇഷ്ടം?

ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ?...
error: Content is protected !!