“ഇതും കടന്നു പോകും”

Date:

spot_img

ഒപ്പം ടീം അവതരിപ്പിക്കുന്ന അതിജീവനത്തിന്റെ ഗാനം

കോവിഡ്. ലോകം മുഴുവൻ ഇതുപോലെ നടുങ്ങിത്തരിച്ചതും നിസ്സഹായമായതുമായ ഒരു ചരിത്രം ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.  ഇനിയെന്തു ചെയ്യണമെന്നും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്നും  അറിയാതെ മനുഷ്യവംശത്തെ മുഴുവൻ നിശ്ചലമാക്കാൻ  കോവിഡ് കാലത്തിന് കഴിഞ്ഞു.  നിഷ്‌ക്രിയതയുടെ ഈ  അവസ്ഥയിൽ ലോകത്തെ മുഴുവൻ എങ്ങനെ പ്രചോദിപ്പിക്കാം, അതിജീവനത്തിന്റെ കരുത്ത് എങ്ങനെ നല്കാം എന്ന, ഒപ്പത്തിന്റെ ചീഫ് എഡിറ്റർ  ലെറ്റ്‌നസ്  കെ.ഡിയുടെ മനസ്സിലെ ചിന്തയിൽ നിന്നും ആലോചനയിൽ നിന്നുമാണ് ‘ഇതും കടന്നുപോകും’ എന്ന ആൽബം പിറവിയെടുത്തത്. അദ്ദേഹം തന്റെ സുഹൃത്തുക്കളോട് ഇങ്ങനെയൊരു ആശയം പങ്കുവച്ചു. ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ, മനുഷ്യമനസുകളിൽ പ്രത്യാശ നിറയ്ക്കാൻ കഴിയുന്ന ഒരു ഗാനം.  അതായിരുന്നു ലെറ്റ്‌നസിന്റെ മനസ്സിൽ.  ഈ ചിന്തകളെ മനസ്സിൽ കൊണ്ടുനടന്നപ്പോൾ  സുഹൃത്തായ ഫാ. സെബി കാഞ്ഞിലശ്ശേരിയുടെ തൂലികയിൽ വരികൾ ഇങ്ങനെ വാർന്നു തുടങ്ങി…
പൊൻപ്രഭ തൻ ഉഷസിനായി
വഴി മാറി രാവുകൾ
നവവസന്തം സർഗ്ഗലാസ്യമായ്
വിരിഞ്ഞുണർന്നു ശിശിരങ്ങൾ
ചിരി നിലാവിൻ പാൽ
കടഞ്ഞുതിർന്നു കണ്ണീർ കടൽ,
ഒരു നവമാരി വില്ലിൻ
നിറമേകി മർത്ത്യജന്മം.

പ്രഭാതത്തിനായി രാത്രി വഴിമാറുന്നുവെന്നും ശിശിരം വസന്തത്തിനായി വിരിഞ്ഞുണരുന്നുവെന്നുമുള്ള വരികൾ അങ്ങനെ അതിജീവനത്തിന്റെ ഗാനമായി മാറുകയായിരുന്നു.  ഫാ. ആന്റോ പാണാടനാണ് അർത്ഥസമ്പുഷ്ടമായ വരികൾക്ക് ഈണം നല്കിയത്. വരികളുടെയും ഈണത്തിന്റെയും ഹൃദയമറിഞ്ഞ് പാടാൻ പിന്നണിഗായകൻ ഫ്രാങ്കോ കൂടി ചേർന്നതോടെ കോവിഡ് കാലത്ത് ഇറങ്ങിയ അനേകം ഗാനങ്ങളുടെ പട്ടികയിലേക്ക്  ഒന്നാമതായി കയറിക്കൂടാൻ തക്ക മികവും തികവും ഈ ഗാനം കൈവരിക്കുകയായിരുന്നു. അഡീഷനൽ ലിറിക്സ്: വിനായക് നിർമ്മൽ, ഓർക്കസ്ട്രേഷൻ: രാംദാസ്. എഡിറ്റിംഗ്: അനസ് കെ.എം., ക്യാമറ: മൻഷാദ് & നൗഫൽ, ഗ്രേറ്റ് ജൂബിലി ഫാദേഴ്സ് വടവാതൂർ, വിഷൻ ഇരിങ്ങാലക്കുട, കെസിവൈഎം  ഇരിങ്ങാലക്കുട രൂപത എന്നിവയുടെ സഹകരണത്തോടെയാണ് ഒപ്പം ടീം ഈ ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്.   ലോകവ്യാപകമായ കോവിഡിന്റെ പശ്ചാത്തലമുണ്ടെങ്കിലും കേരളീയ ചുറ്റുപാടുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് കാലം ഇതും കടന്നുപോകും എന്നതിന്  പ്രേരകമായെങ്കിലും ജീവിതത്തിലെ എല്ലാ അവസ്ഥയിലും പ്രസക്തവും പ്രചോദനവുമാകാൻ ഗാനത്തിന് കഴിയുമെന്നാണ്  അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ എല്ലാ കാലത്തേക്കും എപ്പോഴും എവിടെയും എന്നും പാടാവുന്ന അതിജീവനത്തിന്റെ ഗാനമാണ് ‘ഇതും കടന്നുപോകും.’

എല്ലാ സങ്കടങ്ങളും കടന്നുപോകും. എല്ലാ വേദനകളും കടന്നുപോകും. എല്ലാ പരാജയങ്ങളും കടന്നുപോകും. തിക്താനുഭവങ്ങളെയെല്ലാം കടലിൽ ഒഴുക്കി ഭാവിയുടെ ഭാസുരതയിലേക്ക് പ്രത്യാശയോടെ മിഴികൾ ഉയർത്തുന്നവരാകുക നാം. അങ്ങനെ പ്രതീക്ഷയുടെ മനുഷ്യരാകുക. ഇതും കടന്നുപോകും ലക്ഷ്യമാക്കുന്നത് അതുമാത്രമാണ്.

മനുഷ്യ ജീവനും ജീവിതത്തിനും ഭീഷണിയായി കോവിഡ് 19 നമ്മിലേക്ക് അടുത്തു വരുന്ന ഈ കാലഘട്ടത്തെ കരുത്തോടെ നേരിടാനും ,ഭാവിയിലേക്ക് കരുതലോടെ മുന്നേറാനും പ്രചോദനം നൽകുന്ന വീഡിയോ ആൽബം
“ഇതും കടന്നു പോകും”

ഒപ്പം മാഗസിൻ്റെ ബാനറിൽ ടീം ഒപ്പം നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ഈ മുന്നേറ്റ ഗാനം ഗ്രെയ്റ്റ് ജൂബിലി ഫാദേഴ്സ് വടവാതൂർ , കെ.സി.വൈ.എം ഇരിഞ്ഞാലക്കുട രൂപത , വിഷൻ ഇരിഞ്ഞാലക്കുട ,ഇരിഞ്ഞാലക്കുട ടൈംസ്‌,
സെ.ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി എന്നിവരുടെ സഹകരണത്തോടെയാണ് പ്രേഷകരിലേക്ക് എത്തുന്നത്

ALBUM- “ITHUM KADANNUPOKUM”
LYRICS- FR.SEBY KANJILASSERRY
MUSIC- FR.ANTO PANADAN
SINGER- FRANCO
PRODUCTION- OPPAM MAGAZINE
DIRECTION- TEAM OPPAM
STUDIO- CHETANA,THRISSUR
RECORDING- SAJI CHETANA
PROGRAMMING
&
MIXING- RAMDAS V S
CHORUS- ABINI SAJAN,DEEPA MENON,ANJALI SANOOP
DOP- MANSHAD, NOUFAL, DEEPAK PRAKASH
EDITING -ANZ MOHAMMED
DI- NUOVO KOCHI
TITLES – RICHU THOMAS & SUNITH N S

Link
https://youtu.be/Begtc4BTjHs

More like this
Related

കാത്തിരിപ്പിന്റെ സന്തോഷങ്ങൾ

ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്,...

കഥകള്‍ നീളെ- പ്രണയത്തിന്റെ യാത്രയും അനുഭവവും

പ്രണയത്തിന്റെ മഴവില്ലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടക്കുന്നവര്‍ക്ക് ഓര്‍ത്തിരിക്കാനും ഓര്‍ത്തുപാടാനും കഴിയുന്ന വിധത്തിലുള്ള, കാഴ്ചയുടെ...

ഡിമെന്‍ഷ്യയ്ക്ക് സംഗീതം മരുന്ന്

സംഗീതം മാനസികാരോഗ്യത്തിന് ഉത്തമപ്രതിവിധിയാണെന്ന് ് തെളിയിക്കപ്പെട്ടിട്ടുള്ള സംഗതിയാണ്. ഇപ്പോഴിതാ സംഗീതം മറവിരോഗികള്‍ക്കും...

പാട്ടുകേട്ടാല്‍ ഓട്ടിസമുള്ള കുട്ടികളില്‍ എന്തുസംഭവിക്കും?

സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ...
error: Content is protected !!