രാജ്യാന്തര നിലവാരമുള്ള വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (വിഐടി) റെഗുലർ എം.ടെക്, എം.സി.എ, എം.എസ് സി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ വർഷം വരെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു, ബിരുദാനന്തര ബിരുദ പ്രവേശനമെങ്കിലും ഇപ്പോഴത്തെ പ്രത്യേക (കോവിഡിന്റെ ) പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷയ്ക്കു പകരം ഇക്കൊല്ലം ബിരുദ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും സീറ്റ് നല്‍കുക.
ജൂണ്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
നിലവില്‍ ഓൺലൈൻ ആയി അപേക്ഷിച്ചവര്‍ക്ക് മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും അവസരമുണ്ട്. അടിസ്ഥാന യോഗ്യതയായ ബിരുദത്തിൻ്റെ മാർക്കിനൊപ്പംഗേറ്റ് യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. നിലവിലെ സാഹചര്യത്തിൽഓഗസ്റ്റ് മൂന്നിനാകും പുതിയ അധ്യായനവര്‍ഷം ആരംഭിക്കുക.
ഇതോടൊപ്പം തന്നെ, പ്ലസ് ടു പാസായവര്‍ക്കും അവസാനവർഷ പരീക്ഷയെഴുതിയിരിക്കുന്നവർക്കും, വിഐടിയുടെ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എംടെക്, എംഎസ്സി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.ഇൻ്റഗ്രേറ്റഡ് എം.എസ്സിയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാവുന്നതാണ്. ഈ വർഷം
ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്കും പ്രവേശന പരീക്ഷ ഉണ്ടാകില്ല. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം: www.vit.ac.in