സമാധാനത്തിന്റെ വർണ്ണങ്ങളുമായി…

Date:

spot_img

പ്രണയം പകയായി മാറുകയും സ്നേഹത്തിന് പകരം വിദ്വേഷം വളർന്നുവരികയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ സമാധാനത്തിന്റെ ചിറകടിയൊച്ചകളുമായി മണ്ണിൽ പിറവിയെടുത്തിരിക്കുന്ന ചിത്രകാരന്മാരുടെ ഒരു കൂട്ടായ്മയാണ് ഇത്.

കൊച്ചുകുട്ടികൾ മുതൽ  പുരോഹിതർ വരെയുള്ള ഒരു കൂട്ടം. വിവിധ ഇടങ്ങളിൽ നിന്ന് പൊട്ടിയൊഴുകി ഒടുവിൽ  കടലിൽ ഒരുമിച്ചുചേരുന്ന പുഴകളാണ് ഓരോരുത്തരും. ഓരോരുത്തരുടെയും വരകളും നിറങ്ങളും വ്യത്യസ്തം. ഓരോരുത്തരുടെയും ആവിഷ്‌ക്കരണരീതികളും വിഭിന്നം. എന്നിട്ടും ഒരേ ആശയത്തിന്റെ  ആകാശത്തിൽ വർണ്ണങ്ങളും വരകളുമായി അവർ ഒരേ തൂവൽപ്പക്ഷികളായി പറക്കുന്നു. വൈദികരും സന്യസ്തരുമെന്നാൽ പള്ളിയിലും കോൺവെന്റുകളിലും മാത്രം ഒതുങ്ങിക്കഴിയുന്നവരും അതിനപ്പുറം കടന്നാൽ അധ്യാപകരോ നഴ്സുമാരോ മാത്രമാണെന്നും കരുതുന്ന സമൂഹത്തിന് മുന്നിലേക്കാണ് തങ്ങളുടെ ആത്മാവിന്റെ വർണ്ണക്കൂട്ടുമായി ഇതിലെ ഓരോ വൈദികനും സന്യാസിനിയും കടന്നുവരുന്നത്.

അതുകൊണ്ടുതന്നെ ദയാതുഷാരം, ലാനാത്തൂറ എന്നീ പേരുകളിൽ എറണാകുളത്തും തൃശൂരും ഒക്കെയായി ഇവർ നടത്തിയ എക്സിബിഷനുകൾ മുഖ്യധാരാമാധ്യമങ്ങളുടെ ശ്രദ്ധയും കൈയടിയും നേടിയിരുന്നു.
പ്രകൃതിക്ക് പുറംതിരിഞ്ഞുനിൽക്കുന്ന പുതിയ കാലത്തെ മനുഷ്യനെ കരുണയുടെയും സമവായത്തിന്റെയും പുതുപാഠങ്ങൾ നൽകി തിരികെ വിളിക്കാൻ പ്രേരിപ്പിക്കുന്നവയായിരുന്നു ദയാതുഷാരങ്ങൾ എന്ന് പേരിട്ട ചിത്രപ്രദർശനം.
അന്യവല്ക്കരണത്തിന്റെയും വിഭാഗീയതകളുടെയും ഇക്കാലത്ത് അതിനെ പ്രതിരോധിച്ചും അതിജീവിച്ചും മനുഷ്യന്റെ പ്രകൃത്യാലുള്ള പാരസ്പര്യത്തിന്റെയും സമന്വയത്തിന്റെയും ഉദാത്തഭാവങ്ങളെ സ്ഥിരീകരിക്കുന്നതിനും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അന്യോന്യത്തിന്റെ സൗന്ദര്യാത്മകത പുനർസൃഷ്ടിക്കുതിനും ഉള്ള അന്വേഷണവും ശ്രമവുവുമായിരുന്നു ലാ നാത്തൂറയെന്ന ചിത്രപ്രദർശനം.
ചിത്രകാരന്മാരായ ഡോ. കെ.എം. ജോർജ്, എബി ഇടശ്ശേരി, റോയി എം. തോട്ടം എസ് ജെ, സാന്ദ്രാ സോണിയ എസ്എഫ്എൻ,  സുനിൽ ജോസ് സിഎംഐ, ജോസഫ് ജോയ്സൺ ഒഎഫ് എം ക്യാപ്, അതുല്യപ്രിയ, ജെയിംസ്മോൻ ഒഎഫ്എം, ഷൈജു മാത്യുഒഐസി തുടങ്ങിയവരാണ്ഈ ചിത്രകാര കൂട്ടായ്മയിലെ അംഗങ്ങൾ.
ജോസഫ് ജോയ്സൺ പ്രകൃതിയുമൊത്തുള്ള സഹവാസം സ്വഭാവികവും നിരന്തരസംവേദനത്തിന്റെ സ്ഥിരം വേദിയുമാണെന്നുള്ള അനുഭവമാണ് തന്റെ ചിത്രങ്ങളിലൂടെ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്. കേരളം അടുത്തകാലത്ത് നേരിട്ട പ്രളയവും അതിന് മുമ്പും ശേഷവും താൻ അനുഭവിച്ച  പ്രകൃതിപരവും അസ്തിത്വപരവുമായ അനുഭവങ്ങളുടെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.

Sr. Sandra

സിസ്റ്റർ സാന്ദ്രാ സോണിയ സമകാലിക ജീവിതദർശനങ്ങളെ തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കുന്നു. ജീവിതത്തിലും പ്രകൃതിയിലും മനുഷ്യർ പുലർത്തേണ്ട കരുണയുടെയും നന്മയുടെയും പക്ഷത്താണ് സാന്ദ്രാ സോണിയയുടെ ചിത്രങ്ങൾ നിലകൊള്ളുന്നത്.

കേരളം ശക്തമായ സാമൂഹിക പാരസ്പര്യംഅനുഭവിച്ച നാളുകളായിരുന്നു പ്രളയകാലം. പ്രകൃതിയിലെ പാഷനൈറ്റ് പ്രഫഷണൽസ് ആയ ഉറുമ്പുകളുടെ പാരസ്പര്യപാഠങ്ങളെ മനുഷ്യന്റെ അവബോധനിർമ്മിതിയുടെമാതൃകയാക്കി കാണിക്കുന്നവയാണ് എബിയുടെ ചിത്രങ്ങൾ.

ലാബറിന്ത എന്ന വിഷയത്തെ  അടിസ്ഥാനമാക്കി ഒരുക്കിയിട്ടുള്ള ചിത്രങ്ങളിലൂടെ ജെയിംസ്മോൻ ഒഎഫ്എം മനുഷ്യനും പ്രകൃതിയും ഒത്തുചേർന്ന ഉള്ളിലേക്കും പുറത്തേക്കുമുള്ള ഒരു ആത്മീയയാത്രയാണ് പ്രതിനിധീകരിക്കുന്നത്.
ഡ്രീം എന്ന ചിത്രത്തിലൂടെ സുനിൽ ജോസ് സിഎംഐ മനുഷ്യൻ എന്ന സമസ്യയെ അവതരിപ്പിക്കുന്നു.

സാമൂഹ്യജീവിയായ മനുഷ്യൻ ചില സമയങ്ങളിലെങ്കിലും സ്വന്തം ഇടങ്ങളിലേക്ക് ചുരുങ്ങാറുണ്ട്.പരസ്പര വിരുദ്ധമായ മനുഷ്യന്റെ മനോനിലയെയാണ് ചിത്രം വരച്ചുകാട്ടുന്നത്. നീലാകാശത്ത് ഒറ്റയ്ക്ക് നില്ക്കുന്ന ഒരു തുണ്ടുഭൂമിയിലേക്ക് പറന്നെത്തുന്ന രണ്ടുമനുഷ്യർ ചിത്രത്തിലുണ്ട്. വിഭാഗീയമായ ചിന്തകളുടെ പിന്നാലെ പോയി ഒറ്റപ്പെട്ടവരുടെ പ്രതീകമായോ വർത്തമാനകാലത്തിന്റെ പോക്കിൽ  മനം മടുത്ത് സ്വന്തം ചിന്തകളിലേക്ക് ഉൾവലിയുന്നവരുടെ ചിത്രീകരണമായോ ഈ ചിത്രം വ്യാഖ്യാനിക്കാം.

ഏകാധിപത്യത്തിന്റെയും രക്തരൂക്ഷിതമായ പുരുഷാധിപത്യത്തിന്റെ ചരിത്രത്തിൽ അരികുവൽക്കരിക്കപ്പെട്ട സ്ത്രീ, ദളിത്, പക്ഷങ്ങളുടെ ഉയിർത്തെഴുന്നേല്പിൽ സംഭവിക്കുന്ന പുനഃസൃഷ്ടിയാണ് ഷൈജു മാത്യു ഒഐസിയുടെ പ്രമേയം.
 റോയി തോട്ടം എസ്ജെയുടെ ചിത്രങ്ങൾ പഞ്ചഭൂതാത്മകമായ പാരസ്പര്യത്തിന്റെയും പ്രപഞ്ചദർശനത്തിന്റെയും വൈവിധ്യമാണ്  പ്രകാശിപ്പിക്കുന്നത്. ഓരോ ചിത്രവും ഓരോ സ്വത്വാന്വേഷണമാണ് അദ്ദേഹത്തിന്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആർദ്രമായ അനുഭവത്തിലേക്കുള്ള യാത്രയാണ് റോയി തോട്ടത്തിന്റെ ഓരോ ചിത്രവും.

 തൃപ്പൂണിത്തുറ ആർഎൽവി ഫൈൻ ആർട്സ് കോളജിലെ ചിത്രരചനാ വിദ്യാർത്ഥിയായ അതുല്യപ്രിയ തന്റെ ചിത്രത്തിലൂടെ പ്രകൃതിയുടെ നന്മകളെ ക്യാൻവാസിൽ പകർത്തുന്നു. വഴി കണ്ടുപിടിക്കുന്ന ജീവിതവഴികളിലെ പ്രതിസന്ധികളെ തരണം ചെയ്ത് ലക്ഷ്യത്തിലെത്തിച്ചേരുന്ന ക്യൂപിഡിന്റെയും സൈക്കിക്യടെയും സാന്നിധ്യം ചിത്രത്തെ കൂടുതൽ ചിന്തോദ്ദീപക മാക്കുന്നു.
പ്രഭാഷകനും അധ്യാപകനും തത്വശാസ്ത്രകാരനും ചിത്രകാരനുമായ  കെ. എം ജോർജച്ചന്റെ ചിത്രങ്ങളുടെ പൊതുപ്രമേയം മനുഷ്യാസ്തിത്വത്തിന്റെ വിഹ്വലതകളും അവയിൽ നിന്നുള്ള മോചനപാതകളുമാണ്.

ചിത്രരചനയിൽ പ്രാഗത്ഭ്യം തെളിയിച്ച  വൈദികരുടെയും സന്യാസിനിമാരുടെയും കൂട്ടായ്മ എന്ന നിലയിൽ ആരംഭിച്ച രമൃു സമാനആശയങ്ങൾ പിന്തുടരുന്ന സമാധാനവക്താക്കളുടെ കൂട്ടമായി വളർന്നുകഴിഞ്ഞു. കാർപിന് ലോകത്തോട് പറയേണ്ട കാര്യങ്ങൾ പുതുതലമുറയിലൂടെയാണ് മുന്നോട്ടുവയ്ക്കുന്നത്. അതിനായി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ടഅജ (േൌറലിെേ മൃ േളീൃ ുലമരല) എന്ന കൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്.

സർഗ്ഗാത്മകതയുടെ ആനന്ദത്തിൽ ലയിച്ച് കുട്ടിത്തത്തിന്റെ നന്മകളെ വളർത്തിയെടുക്കാനും കാത്തുസൂക്ഷിക്കാനും ഉതകുന്ന വിധത്തിൽ കുട്ടികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

More like this
Related

ചങ്ങാത്തം കൂടാൻ വാ…

കൂട്ടുകൂടാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? മനശാസ്ത്രജ്ഞന്മാരുടെ ഭാഷയിൽ കൂട്ട് മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു...

അർത്ഥം

അർത്ഥമുണ്ട്, നാനാർത്ഥവും. അതായത് ചില വാക്കുകൾക്ക് ഒറ്റ അർത്ഥം മാത്രമേയുള്ളൂ. വേറെ...

പ്രണയമരണം 

ഒടുവിൽ അവർ തീരുമാനിച്ചു 'എങ്കിൽ പിന്നെ നമുക്ക് പിരിയാം. അതിനു മുൻപ്...

തിരികെ വരുന്ന യാത്രകൾ

തിരികെ വരാതെ അവസാനിക്കാത്ത യാത്രകളില്ല. അവസാനമെന്നുറപ്പിച്ചു വിട പറഞ്ഞിറങ്ങുമ്പോഴും, ഒരിക്കലെങ്കിലും തിരികെയൊന്നു...
error: Content is protected !!