ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

Date:

spot_img

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കേരളത്തിലെ വിവിധ ജില്ലകളിലെ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളുകളിൽ പ്രവേശന നടപടി തുടങ്ങി. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും രണ്ടും മൂന്നും സ്കൂളുകളും സംസ്ഥാന മൊട്ടുക്ക് 39 ടെക്നിക്കൽ സ്കൂളുകളുമുണ്ട്.  എട്ടാം ക്ലാസിലേയ്ക്കാണ്, സ്കൂൾ പ്രവേശനം. വിദ്യാർത്ഥികളിലെ, സാങ്കേതികത്തികവ്  കൂടി ലക്ഷ്യം വെച്ചുള്ള പാഠ്യപദ്ധതിയാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ അക്കാദമിക വർഷം , കോവിഡിന്റെ പ്രത്യേക പശ്ചാത്തലത്തിൽ സ്‌കൂളിൽ നിന്ന് നേരിട്ട് അപേക്ഷ നൽകില്ല.ഓൺലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചേരാനാഗ്രഹിക്കുന്ന സ്കൂൾ സംബന്ധിച്ചുള്ള വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകണം. ഏഴാം ക്ലാസ്സിലെ രണ്ടാം പാദ വർഷ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശന പട്ടിക തയ്യാറാക്കുക.

www.polyadmission.org യിലൂടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഈ സൈറ്റിൽ തന്നെെെെ വിശദമായ പ്രോസ്സ്പെക്ടസുമുണ്ട്.  മേയ് 13 മുതൽ സൈറ്റിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാം.  പൊതുവിദ്യാഭ്യാസ വിഷയങ്ങൾക്ക് പുറമെ സാങ്കേതികവും ഉല്പാദനോൻമുഖമായ വിവിധ തൊഴിലുകൾക്കും വിദ്യാർത്ഥികളെ സജ്ജരാക്കുന്നതാണ് പാഠ്യപദ്ധതി.  

ടെക്‌നിക്കൽ സ്‌കൂൾ പാസാകുന്ന വിദ്യാർത്ഥികൾക്ക് പോളിടെക്‌നിക്ക് കോളേജുകളിലേക്ക് പത്തു ശതമാനം സീറ്റ് പ്രത്യേകം മാറ്റിവച്ചിട്ടുണ്ട്.


ഡോ. ഡെയ്സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശൂർ
Phone: 9497315495

More like this
Related

ജാം പ്രവേശന പരീക്ഷ വഴി ഐ.ഐ.ടി. പ്രവേശനം.

രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേയ്ക്കും ഇൻ്റഗ്രേറ്റഡ്  ഗവേഷണ പ്രോഗ്രാമുകളിലേയ്ക്കും...

കേരള സര്‍വകലാശാലയിൽ ബിരുദാനന്തര ബിരുദം

കേരളസര്‍വകലാശാലയുടെ വിവിധ പഠനവകുപ്പുകളിലേക്ക് 2021 – 22 അദ്ധ്യയന വര്‍ഷത്തെ എം.ടെക്.,...

ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദത്തിന് അവസരം

നൂറ്റാണ്ടിൻ്റെ പഴക്കമുള്ള, രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളിലൊന്നായി അറിയപ്പെടുന്ന ഡൽഹിയിലെ...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം...
error: Content is protected !!