സാവന്ന ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത്

Date:

spot_img

യുഎസ് സ്റ്റേറ്റ് ജോർജിയായിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണ് സാവന്ന.  യുഎസിന്റെചരിത്രത്തിൽ  ഏറ്റവും ആധികാരികമായ ചരിത്രനഗരം. ഗേൾസ് സ്‌കൗട്ട്‌സ് സ്ഥാപക ജൂലിയെറ്റ് ഗോർഡോൻ ലൗവിന്റെ ജനനസ്ഥലമാണിത്. ഹോസ്റ്റസ് സിറ്റി ഓഫ് ദ സൗത്ത് എന്ന് അറിയപ്പെടുന്ന സാവന്ന അമേരിക്കയിലെ ഫേവറിറ്റ് നഗരങ്ങളുടെ പട്ടികയിലാണ്  ഇടം പിടിച്ചിരിക്കുന്നത്. ക്വാളിറ്റി ഓഫ് ലൈഫ് ആന്റ് വിസിറ്റർ എക്സ്പീരിയൻസ് ആയി 2012 ൽ സാവന്നയെ ചില മാധ്യമങ്ങൾ അവതരിപ്പിച്ചിട്ടുമുണ്ട്. കൂൾ ബിൽഡിംങ് ആന്റ് ആർക്കിടെക്ച്ചർ ലിസ്റ്റിൽ അമേരിക്കയിലെ രണ്ടാമത്തെ മികച്ച നഗരവും സാവന്ന തന്നെ.

അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് 32 കിലോ മീറ്റർ അകലെയായി   നദിക്കരയിലാണ് സാവന്ന  നഗരം സ്ഥിതി ചെയ്യുന്നത്. 1733 ൽ തുടങ്ങുന്ന ചരിത്രമാണ് ഈ നഗരത്തിനുള്ളത്. പൊതുവെ ഹരിതാഭമായ മേഖലയാണ് ഇവിടം.   അതുകൊണ്ട് ഫോറസ്റ്റ് നഗരം എന്നും ഇതിന് കളിപ്പേരുണ്ട്. സാവന്നയെ ഈ പേരിന് അർഹമാക്കിത്തീർത്തത് ഓക്കുമരങ്ങളുടെ പച്ചപ്പാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ടൂറിസം അതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

വാട്ടർ ടൂറാണ് സാവന്നയുടെ പ്രധാന ആകർഷണം. അതിൽ ഏറ്റവും വ്യത്യസ്തവും മനോഹരവുമായത് ഡോൾഫിൻ ടൂറാണ്. ഡോൾഫിനുകൾക്കൊപ്പമുള്ള യാത്ര. അഗാധങ്ങളിൽ നിന്ന് ഉയർന്നുപൊങ്ങി യാത്രക്കാർക്കൊപ്പം കുതിച്ചുപായുന്ന ഡോൾഫിനുകളെ കണ്ടുകൊണ്ട് ആരവങ്ങൾ മുഴക്കിക്കൊണ്ടുള്ള ഈ യാത്ര തികച്ചും ഒറ്റപ്പെട്ട അനുഭവമായിരിക്കും. ഒന്നര മണിക്കൂർ മുതൽ രണ്ടു മണിക്കൂർവരെ സമയം എടുക്കുന്ന യാത്രയാണിത്.  വിനോദവും ഒപ്പം സാഹസികതയും ചേർന്നതാണ് ഡോൾഫിൻ ടൂർ.

ഡോൾഫിനുകളെ കാണാം എന്നതു മാത്രമല്ല ചുറ്റുപാടുകളുടെ സൗന്ദര്യം ആസ്വദിക്കാനും ഈ യാത്രയിൽ കഴിയുന്നുണ്ട്.  ഫ്ളോറൻസ് മാർത്തൂസിന്റെ സ്മരണയ്ക്കായിട്ടുള്ള ദ വേവിംങ് ഗേൾ സ്റ്റാച്യൂ, ടൈബീ ഐലന്റും ടൈബി ഐലന്റ് ലൈറ്റ് ഹൗസും കോക്സപർ ഐലന്റും ലൈറ്റു ഹൗസും പുലാസ്‌ക്കി, ജാക്സൺ ഫോർട്ടുകളും ഈ യാത്രയ്ക്കൊപ്പം കണ്ണുകളിൽ നിറയുന്ന മനോഹരമായ കാഴ്ചകളാണ്.   എണ്ണമറ്റ ഡോൾഫിനുകളാണ് ഈ യാത്രയിൽ  സന്ദർശിക്കാനെത്തുന്നത്.

സാവന്ന റിവർ ബോട്ട് ക്രൂയിസാണ് മറ്റൊരു ആകർഷണം. ആഡംബരക്കപ്പലുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. വിവിധ പാർട്ടികളും സംഗീതവിരുന്നുകളും ഈ യാത്രയെ ആസ്വാദ്യകരമാക്കി മാറ്റുന്നുണ്ട്.

സാവന്ന നദീമുഖത്തായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടൈബി ഐലന്റ്  ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട വേനൽക്കാല സങ്കേതമാണ്.  ഇംഗ്ലീഷ് അക്ഷരമാലയിലെ ഢ ഷേപ്പാണ് ഇതിന്. സാവന്ന ബീച്ച് എന്നാണ് ഇവിടം പൊതുവെ അറിയപ്പെടുന്നത്.

ടൈബിയിലെ ലൈറ്റ് ഹൗസ് പ്രധാനപ്പെ ട്ട ആകർഷണമാണ്.  സതേൺ അറ്റ്ലാന്റിക് കോസ്റ്റിലെ ആദ്യത്തെ ലൈറ്റ് ഹൗസും ഇതുതന്നെ. 1736 ൽ ആണ് ഈ ലൈറ്റ് ഹൗസ് ആദ്യമായി നിർമ്മിച്ചത്. ഇഷ്ടികയും തടിയും കൊണ്ടായിരുന്നു ആദ്യത്തെ ലൈറ്റ് ഹൗസ്. ചരിത്രപരമായി പ്രാധാന്യമുണ്ട്  ഈ ദ്വീപിന്. അഞ്ച് ഏക്കർ സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.  ടൈബി ദ്വീപിൽ നിന്നുള്ള സൂര്യാസ്തമയക്കാഴ്ചയും പ്രിയങ്കരം തന്നെ. കൂടുതൽ ആളുകളും ഇവിടെയെത്തുന്നത് മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ്.

സെൻറ് പാട്രിക് ഡേ, മൂന്നു ദിവസം നീണ്ടുനില്ക്കുന്ന സ്ട്രീറ്റ് ഫെസ്റ്റിവൽ, സാവന്ന മ്യൂസിക് ഫെസ്റ്റിവൽ, ടൂർസ് ഓഫ് ഹോംസ് ആന്റ് ഗാർഡൻസ് എന്നിവയെല്ലാം ഈ മാസങ്ങളിലാണ് നടക്കുന്നത്.

ലക്ഷറി അക്കൊമഡേഷൻ ആണ് മറ്റൊരു പ്രത്യേകത. സെൽഫ് കണ്ടെയ്ൻഡ് കോച്ച് ഹൗസും ജോർജിയസ് സ്റ്റുഡിയോസും കണ്ട്രിയാർഡ് ഗാർഡനും ചേർന്ന് താമസസ്ഥലത്തെ രാപ്പകലുകളെ  മനോഹരമാക്കുന്നു.

കുതിരസവാരിയാണ് സാവന്നയുടെ  മറ്റൊരു ആകർഷണം. മുപ്പത് ഏക്കറിലായി പരന്നുകിടക്കുന്ന ഫോർസൈത്ത് പാർക്കും യാത്രയിൽ ഒഴിവാക്കാനാവാത്തതു തന്നെ.  നടപ്പാതകൾ, കഫേ, കുട്ടികളുടെ കളിസ്ഥലം, ലാർജ് ഫൗണ്ടൻ, ടെന്നീസ് കോർട്ട്, ബാസ്‌ക്കറ്റ് ബോൾ കോർട്ട് എന്നിവയെല്ലാമുണ്ട്.ആദ്യ ആഫ്രിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച് (യുഎസിലെ ഏറ്റവും പഴക്കം ചെന്ന ആഫ്രിക്കൻ അമേരിക്കൻ ബാപ്റ്റിസ്റ്റ് ചർച്ച്) ടെബിൾ മൈക്കവെ ഇസ്രേൽ (അമേരിക്കയിലെ മൂന്നാമത്തെ പഴക്കം ചെന്ന സിനഗോഗ്) പഴക്കം ചെന്ന കൊളോണൽ സെമിത്തേരി, കത്തീഡ്രൽ ഓഫ് സെന്റ് ജോൺ ദബാപ്റ്റിസ്റ്റ്, ഓൾഡ് ഹാർബർ ലൈറ്റ് എന്നിവയും ഓൻസ് തോമസ് ഹൗസ്, ഏശയ്യ  ഡാവൻപോർട്ട് ഹൗസ്ടെൽഫെയർ മ്യൂസിയം, മേർസെർ ഹൗസ്, ജെപ്സൺ സെന്റർ ഫോർ ആർട്സ്, ആൻഡ്രൂ ലോ ഹൗസ്, ടെൽഫെയർ അക്കാദമി എന്നിവയും സാവന്നയുടെ സന്ദർശകലിസ്റ്റിൽ കാഴ്ചയുടെ നവ്യാനുഭവങ്ങൾ സമ്മാനിക്കുന്ന ഇടങ്ങൾ തന്നെയാണ്.

More like this
Related

”മിഷൻ കാശ്മീർ”

ഇന്ത്യയെ കണ്ടെത്താൻ ഇരിങ്ങാലക്കുടയിൽ നിന്ന് കാശ്മീർ വരെ കാറിൽ യാത്ര ചെയ്ത...

അരുവിക്കച്ചാൽ

ആതിരപ്പള്ളിയിലുംം വാഴച്ചാലിലും മാത്രമല്ല  കോട്ടയം ജില്ലയിലെ അരുവിക്കച്ചാലിലും ഒരു വെള്ളച്ചാട്ടമുണ്ട്.  അരുവിക്കച്ചാൽ...

സാന്റോറിനിയിലേക്ക് യാത്ര പോയാലോ?

ഗ്രീസിലെ  മാജിക്കൽ ഐലന്റാണ് സാന്റോറിനി.ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ദ്വീപസമൂഹവും. ബിസി...

ചാരിത്ര്യശുദ്ധിയുടെ കഥ; മാകം മാസൂറി

മലേഷ്യയിലെ ലങ്കാവിയുടെ  ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന  ഒരു പുരാവൃത്തമാണ് മാസൂറിയുടേത്....
error: Content is protected !!